അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ആസ്ഥാനമാണ് ഹൗസ് ഓഫ് ക്യാപിറ്റോള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമെ ഹിലരിക്ക് ക്യാപ്പിറ്റോള്‍ ആസ്ഥാനത്ത് എത്താനാകൂ. എന്നാല്‍ ഡോണള്‍ഡ് ട്രംപിനാകട്ടെ തിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും ക്യാപ്പിറ്റോളിന്റെ അയല്‍ക്കാരനാകാം.
സെനറ്റര്‍ എന്ന നിലയില്‍ ഹിലറി ക്ളിന്റണ് ഹൗസ് ഓഫ് ക്യാപിറ്റോളില്‍ എത്തിയിട്ടുണ്ടെങ്കിലും ഇനി തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മാത്രമെ ക്യാപിറ്റോളിലേക്ക് പ്രവേശനം ഉണ്ടാകുകയുള്ളു. അതും വര്‍ഷത്തില്‍ ഒരിക്കല്‍ പൊതു സഭയെ അഭിസംബോധന ചെയ്യാന്‍ മാത്രം.
എന്നാല്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിന്റെ കാര്യം അല്പം വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും പെന്‍സില്‍വേനിയ അവന്യു ട്രംപിന് എന്നും ആതിഥ്യമരുളും. ക്യാപിറ്റോളിന് സമീപത്തായി ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അതായത് വൈറ്റ് ഹൗസില്‍ എത്താനായില്ലെങ്കിലും അയല്ക്കാരനാകുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.