സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ മറ്റ് ജില്ലകളിൽ നിന്നെത്തിയ കുട്ടികളെ കാണാൻ ഒരു അതിഥി എത്തി. സി പി ഐ നേതാവും കണ്ണൂരുകാരനുമായ പന്ന്യൻ രവീന്ദ്രനാണ് കുട്ടികളെ കാണാൻ അവർ താമസിക്കുന്ന സ്ഥലത്ത് എത്തിയത്
കൈ നിറയെ മിഠായി, മുഖത്ത് പുഞ്ചിരി മനസ്സിൽ ആവേശം അതായിരുന്നു കുട്ടികൾക്ക് മുന്നിൽ പന്ന്യന്റെ സംഗീത മധുരവും. തിരുവനന്തപുരം ജില്ലയിലെ കുട്ടികൾ പൂമരം പാട്ട് പാടിയാണ് അതിഥിയെ സ്വീകരിച്ചത്. പൂമരത്തിന്റെ പുതുമ ഇഷ്ടമായെങ്കിലും പഴമയുടെ പുതുമ ബോധ്യപ്പെടുത്തി പന്ന്യൻ ഒരു പാട്ടു പാടി കൂടെ കുട്ടികളും
യാത്ര പറഞ്ഞിറങ്ങാൻ നേരത്ത് കുട്ടികൾക്ക് ഒരു മോഹം പന്ന്യന്റെ പ്രശസ്തമായ നീളൻ മുടിയെ പറ്റി. പിന്നെ മുടി പറ്റി വിശദമായ ചർച്ച.ഇടയ്ക്ക് കുട്ടികൾ പന്ന്യന്റെ മുടിയിലും ഒന്നു തലോടി. ഈ ആവേശത്തിൽ പ്രായം മറന്ന് പന്ന്യനും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.