മറ്റുപല രോഗങ്ങളേയും പോലെ മസ്തിഷ്കാഘാതവും നമ്മുടെ തൊട്ടടുത്താണിപ്പോൾ. അമിതരക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുള്ളവരാണ് മസ്തിക്ഷാഘാതത്തെ കൂടുതലായി പേടിക്കേണ്ടത്. മസ്തിക്ഷാഘാത്തിന്റെ ചികിത്സ, പ്രതിരോധ മാർഗങ്ങൾ എന്നിവയെകുറിച്ച് വിശദീകരിക്കുന്നു ആരോഗ്യത്തില്‍ കൊച്ചി അമൃത ആശുപത്രി നൂറോളജി അസിസ്റ്റന്റ് പ്രഫസറും സ്ട്രോക് വിഭാഗം മേധാവിയുമായ ഡോ. വിവേക് നമ്പ്യാർ.
തലച്ചോറിലേക്കുള്ള രക്തകുഴലുകള്‍ അടഞ്ഞുപോകുന്നതിനാലോ, രക്തകുഴലുകൾ പൊട്ടുന്നതിനാലോ മസ്തിക്ഷകോശങ്ങൾക്ക് സംഭവിക്കുന്ന രോഗാവസ്ഥ അതാണ് സ്ട്രോക് അഥവാ മസ്തിക്ഷാഘാതം. ഒാരോ നിമിഷവും രണ്ട് ദശലക്ഷം നാഡീകോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുക. അതിനാൽ തന്നെ എത്രയും പെട്ടെന്ന് ചികിത്സ നൽകിയാലോ വൈകല്യത്തിൽ നിന്ന് രക്ഷനേടാൻ കഴിയൂ.
ജീവിതശൈലിയിലെ മാറ്റങ്ങൾ തന്നെയാണ് ചെറുപ്പക്കാരേയും മസ്തികാഘാതം ബാധിക്കാൻ കാരണം. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നീ രോഗാവസ്ഥയുള്ളവർ സ്ട്രോക്കിനെ ഭയപ്പെട്ടേ മതിയാവൂ.