40 വര്‍ഷം പഴക്കം; നവീകരിച്ചപ്പോള്‍ 'ശ്വസിക്കുന്ന വീട്'; കാണാം പ്ലാനിങ് മികവ്

veedu
SHARE

ലിവിങ് ബ്രീത്തിങ് ഹോം എന്ന ആശയത്തിൽ അധിഷ്ഠിതമായി  വീടുകൾ രൂപകല്പന ചെയ്യുന്ന ആർക്കിടെക്റ്റ്സാണ് കൊല്ലം നോ ആർക്കിടെക്റ്റ്സിലെ ഹരികൃഷ്ണൻ ശശിധരനും നീനു എലിസബത്തും. 40 വർഷം പഴക്കമുള്ള ഒരു പഴയ വീടിനെ നവീകരിക്കേണ്ടി വന്നപ്പോഴും ബ്രീത്തിങ് ഹോം എന്ന ആശയത്തിന്‍റെ സാധ്യതകൾ തന്നെയാണ് ഉപയോഗിച്ചത്. വീടിനകത്തേക്ക് പരമാവധി കാറ്റും വെളിച്ചവും കൊണ്ടുവന്ന്, വീടിനകത്തെ ചൂട് കുറച്ച്, സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതാണ് ഈ രീതി. പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോഴാണ് വീട്ടുകാർക്ക് പോലും ഇതിന്‍റെ  വ്യത്യാസവും ഗുണവും മനസ്സിലായത്. പഴയ വീട്ടിൽ അധികം പൊളിച്ചു കളയലുകൾ ഇല്ലാതെ സൗകര്യങ്ങൾക്ക് വേണ്ടിയുള്ള ഭാഗങ്ങൾ മാത്രം കൂട്ടിച്ചേർത്തുകൊണ്ട് പഴമയേയും പുതുമയേയും കോർത്തിണക്കിയാണ് വീട് രൂപകല്പന ചെയ്തിരിക്കുന്നത്. കാണാം വീട്.

MORE IN VEEDU
SHOW MORE