കീഴാറ്റൂർ കലഹത്തിലെ ശരിയും തെറ്റും

nrk-keezhatoor-t
SHARE

കേരളം കീഴാറ്റൂരിലേക്ക് എന്നത് കേവലം ഒരു സമര മുദ്രാവാക്ക്യം മാത്രം അല്ല. കേരളത്തിന്റെ ആകെ ശ്രദ്ധ കണ്ണൂരിലെ കീഴാറ്റൂർ എന്ന കൊച്ചു ഗ്രാമത്തിലാണ്. കുന്നിട്ച്ച് നിര‌പ്പാക്കിയും പാടം നികത്തിയുമുള്ള വികസനം വേണ്ടാ എന്ന ആവശ്യവുമായി വയൽകിളികൾ‌ എന്ന ഗ്രാമീണക്കൂട്ടം ഒരു വശത്തും ദേശീയ പാതാ വികസനം എന്ന വലിയ പ്രശ്നം ചൂണ്ടികാട്ടി സർക്കാരും സിപിഎംമ്മും മറുവശത്തുമായുള്ള  സമരം തുടരികയാണ്. ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നിലെങ്കിൽ കീഴാറ്റൂരിലെ വയൽക്കിളികൾ ചിറകടിച്ചുപറക്കും തിരുവനന്തപുരത്തേക്ക്. ഈ സമരം കേരളമെട്ടാകേ വ്യാപിപിക്കുമെന്നാണ് വയൽക്കിളികൾ അവകാശപെടുന്നത്. പിണറായി വിജയൻ സർക്കാർ നേരിടുന്ന എറ്റവും വലിയ പ്രശ്നം, അദ്ദേഹത്തിന്റെ സ്വന്തം മണ്ടലമായ കണ്ണൂരിൽ നിന്നാകുമോ. കീഴാറ്റൂരിലെ വയലിനപ്പുറത്തേക്ക് വയൽക്കിളികൾ പറക്കാതിരിക്കാൻ എവിടെ നിയന്ത്രണ രേഖവരയ്ക്കാൻ സർക്കാരിനാകും. ?

കണ്ണൂരിൽ നടക്കുന്ന ഈ ചർച്ചയിൽ അതിഥിയായി എത്തിയിരിക്കുന്നത് സിപിഎം നേതാവ് എം പ്രകാശൻ, വയൽകിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ‌, എ.ഐ.വൈ.എഫ് നേതാവ് എം.സി സജീഷ്‍ ശാസ്ത്ര സാഹിത്യ പരീക്ഷിത്തിനെ പ്രതിനിധികരിച്ച് എൻ കെ ഗോവിന്ദൻ എന്നിവർ ചേരുന്നു, കൂടെ കീഴാറ്റൂരിലേയും കണ്ണൂരിലേയും നാട്ടുകാരും.

MORE IN NIYANTHRANA REKHA
SHOW MORE