വാട്സാപ്പ് മെസേജും ജയദേവന്റെ സീറ്റും; വിഎസ് സുനില്‍കുമാര്‍ പറയുന്നു

sunil-kumar4
SHARE

തിരഞ്ഞെടുപ്പ് രാഷ്ട്രീയവും കര്‍ഷക ആത്മഹത്യയും മാവോയിസ്റ്റ് ഏറ്റുമുട്ടലിലെ നിലപാടും പറഞ്ഞ് മന്ത്രി വിഎസ് സുനില്‍കുമാര്‍. തൃശൂരിലെ സീറ്റ് വിവാദത്തെപ്പറ്റിയും സുനില്‍കുമാര്‍ സംസാരിക്കുന്നു. 

ആരെയും വെടിവച്ചുകൊല്ലാനുള്ള അധികാരം പൊലീസിനില്ലെന്ന് വി.എസ്. സുനില്‍കുമാര്‍ പറയുന്നു.  വൈത്തിരിയില്‍ പൊലീസ് വെടിവയ്പില്‍ മാവേയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് മന്ത്രിയുടെ പ്രതികരണം. ഏറ്റുമുട്ടലുണ്ടായ സാഹചര്യം സര്‍ക്കാര്‍ പരിശോധിക്കണം. ഇക്കാര്യത്തില്‍ സിപിഐക്ക് കൃത്യമായ നിലപാടുണ്ടെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ കര്‍ഷകര ആത്മഹത്യകള്‍ക്ക് ബാങ്കുകളുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം പ്രധാനകാരണമാണെന്നും കൃഷി മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല. കര്‍ഷകരുടെ കാര്യങ്ങളില്‍ ബാങ്കുകളെടുക്കുന്ന സമീപനത്തില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും മന്ത്രി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.