ഒാഖിയിൽ സർക്കാരിന്റെ വീഴ്ച തള്ളാതെ മേഴ്സിക്കുട്ടിയമ്മ

Thumb Image
SHARE

ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതിൽ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കും. സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാനപ്രശ്നമാണെന്നും ജെ.മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. ഓഖി ദുരന്തമേഖലയില്‍ മന്ത്രിമാര്‍ക്കുനേരെയുണ്ടായ മല്‍സ്യത്തൊഴിലാളികളുടെ രോഷപ്രകടനം തങ്ങളോടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അവരുടെ സ്വന്തമാണ് മന്ത്രിമാര്‍. തൊളിലാളികളുമായി വിരോധംവച്ചുപ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല സംസ്ഥാനത്തുള്ളതെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

 

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.