ചില്ലുഭരണികളിലെ കുഞ്ഞുപ്രപഞ്ചം; ടെറാറിയം ഡിസൈനിങ്ങിലെ കൗതുകക്കാഴ്ചകൾ

Naattupacha-terarium
SHARE

ചില്ലു കൂട്ടിനുള്ളിൽ ഒരു കുഞ്ഞു പ്രപഞ്ചം തന്നെ സൃഷ്ടിക്കുന്നതിൽ വിദഗ്ധയാണ് തൃശ്ശൂരിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ മഞ്ജുഷ. കലയോടും കൃഷിയോടുള്ള അതിയായ താല്പര്യമാണ് മഞ്ജുഷയെ ടെറാറിയം ഒരുക്കുന്നതിലേക്ക് എത്തിച്ചത്. ടെറാറിയം എന്ന പേരിൽ അറിയപ്പെടുന്ന ഇവ, പ്രപഞ്ചത്തിന്റെ ചെറു പതിപ്പുകൾ ചില്ലു ഭരണികളിൽ ഒരുക്കിയെടുക്കുന്ന ഒരു മായാജാലം  തന്നെയാണ്. വർഷങ്ങളോളം തുറക്കാതെ ചെടിക്കാവശ്യമായ വെള്ളവും വളവും എല്ലാം ഈ ചില്ലുഭരണിക്കുള്ളിൽ തന്നെ ക്രമീകരിച്ചെടുക്കുന്ന പ്രക്രിയയാണ് ടെറാറിയം ഡിസൈനിങ്ങിലൂടെ നടക്കുന്നത്. സ്ഫടിക പാത്രങ്ങളിലെ ഉദ്യാനങ്ങളുടെ ഈ കൗതുകലോകം സസ്യങ്ങളുടെയും ചെറുജീവികളുടെയും പാരസ്പര്യത്തിൽ സ്വയം നിലനിൽക്കുന്ന ജൈവ മണ്ഡലങ്ങൾ കൂടിയാണ്. ഈറൻ പൊഴിയുന്ന മഴക്കാടുകളുടെ ഹരിതാഭയും ഊഷ്മളതയും ടെറാറിയത്തിലൂടെ അകത്തളങ്ങളിൽ ഇൻറീരിയർ അലങ്കാരങ്ങളുടെ ഭാഗമാക്കാം . ടെറാറിയത്തെക്കുറിച്ച് കൂടുതൽ അറിയാം വിഡിയോയിലൂടെ.

MORE IN NATTUPACHA
SHOW MORE