സമാധാന നൊബേല്‍; പെണ്‍മയുടെ സ്വാഭിമാനം

Nadia-Murad-and-Dr.Denis-Mukwege
SHARE

ശരീരത്തിനും മനസിനും  ആഴത്തില്‍ മുറിവേറ്റ ഒരുവള്‍. പൊള്ളുന്ന മുറിവുകളില്‍ തണുപ്പും തലോടലും സമ്മാനിക്കുന്ന മറ്റൊരാള്‍. സമാധാനത്തിനുള്ള നൊവേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ഇക്കുറി ലോകമൊന്നാകെ കയ്യടിച്ചു. പുരസ്കാരം അത്രമേല്‍ അര്‍ത്ഥവത്തായ നിമിഷങ്ങളായിരുന്നു അത് ഒസ്‍‌ലോയില്‍ നോര്‍വേജിയന്‍ നൊബേല്‍ കമ്മറ്റിനടത്തിയ സമാധാനപുരസ്കാര പ്രഖ്യാപനം ലോകം ഒന്നടങ്കം ഏറ്റെടുത്തു. പീഡനങ്ങള്‍ ഏറ്റവാങ്ങിപൊരുതിയ നാദിയ മുറാദും പീഡിതരുടെ നരകത്തിലെ ദൈവമായ ഡോ. ഡെനിസ് മു‌ക്‌വെഗിയും ആഗോള പെണ്‍മയുടെ ആത്മാഭിമാനത്തിനുമുകളില്‍ ഉദിച്ച താരങ്ങളായി. സധൈര്യം

ഇറാഖിലെ കോച്ചോ എന്ന ഗ്രാമത്തില്‍ നിന്് തുടങ്ങിയ യാത്രയാണ് നാദിയയെ ഇപ്പോള്‍ ലോകത്തിന്റെ നെറുകയ്യില്‍ എത്തിച്ചിരിക്കുന്നത് ആയുസിന്റെ ഈ ചെറുകാലത്തിനിടെ അവള്‍ താണ്ടിയത് യാതനകളുടെ കടല്‍ ദുരവും നാദിയയെ കേട്ടുതന്നെ തുടങ്ങാം. ജീവിതമാണ് നാദിയ ഇവിടെ പറയുന്നത്. യസീദികള്‍ ഇറാഖില്‍ ആഗ്രഹിച്ച ജീവിതം. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സിന്‍ജാര്‍ മലനിരകളിടെ താഴ്‌വാരത്തുള്ള കോച്ചോ ഗ്രാമത്തിലായിരുന്നു നാദിയയും കുടുംബവും ജീവിച്ചത്. അമ്മയും സഹോദരങ്ങളുമടങ്ങുന്ന സന്തുഷ്ടകുടുംബം. ചരിത്രവിദ്യാര്‍ഥിയായ നാദിയക്ക് അധ്യാപികയാവാനായിരുന്നു ഇഷ്ടം. 

യസീദി വിശ്വാസം ഭൂമിയിയില്‍ നിന്ന് തുടച്ചുമാറ്റുമെന്ന് പ്രഖ്യാപിച്ച് 2014 ഓഗസ്റ്റലാണ് കറുത്ത കൊടികുത്തിയ വാഹനങ്ങളില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ചെകുത്താന്‍മാര്‍ കോച്ചോ ഗ്രാമം വളഞ്ഞത്.  സ്ത്രീകളെ ബന്ധികളാക്കി. പുരുഷന്‍മാരെയെല്ലാം വെടിവച്ചുകൊന്നു. നാദിയയുടെ ആറ് സഹോദരന്‍മാരും അക്കുട്ടത്തിലുണ്ടായിരുന്നു.  ബന്ധികളാക്കിയ സ്ത്രീകളെ മൊസൂളിലേക്ക് കൊണ്ടുപോയി. ഇതില്‍ പ്രായം ചെന്നവരെയും കുട്ടികളേയും കൊന്നൊടുക്കി. നാദിയ അടക്കമുള്ള യുവതികളെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അടിമചന്തയില്‍ ലൈംഗിക അടിമകളാക്കി വിറ്റു. ‌

മൂന്നുമാസത്തോളം ഒറ്റയ്ക്കും കൂട്ടമായുള്ള മാനഭംഗം, ഭക്ഷണമോ വെള്ളമോ കിട്ടാത്ത നാളുകള്‍. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ കൊടിയ പീഡനം. ഒരു മനുഷ്യായുസിനുമപ്പുറം അനുഭവിക്കേണ്ട വേദനകള്‍ നാദിയ ഇവിടെ കഴിഞ്ഞ ഓരോ മണിക്കൂറുകളിലും അനുഭവിച്ചു. ഇതൊന്നും പക്ഷെ ഈ പെണ്‍കുട്ടിയുടെ മനസാനിധ്യത്തെ തെല്ലും തളര്‍ത്തിയില്ല. ആത്മഹത്യയെന്നൊരു ചിന്തയേ നാദിയയുടെ മനസില്‍ ഇല്ലായിരുന്നു.  ഇനിയും ജീവിതം ബാക്കിയുണ്ടെന്ന പ്രതീക്ഷമാത്രമായിരുന്നു അതിജീവനത്തിനുള്ള ഊര്‍ജം. ഒടുവില്‍ അതിസാഹസികമായി ഐ.എസിന്റെ കോട്ടകളില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ നാദിയയെ ലോകം കണ്ടു.

ലൈംഗിക അടിമകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ നാദിയ ഐക്യരാഷ്ട്രസമിതിയ്ക്ക് മുന്നില്‍ വിവരിച്ചത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കേട്ടത്.  ജീവിതം പോരാട്ടമാക്കി   മുന്നേറുകയാണ് നാദിയ ഇപ്പള്‍. യസീദികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കഴിയാവുന്നതൊക്കെ ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസിഡറായ നാദിയ തളരാത്ത മനസുമായയി ഇസ്‌ലാമിക് സ്റ്റേറിനെതിരെ കേസ് നടത്തുന്നു.  അപ്പോഴും നാദിയ ആഗ്രഹിക്കുന്നത് ഒന്നേയുള്ളു അത് ആത്മകഥയായി പറഞ്ഞുതീര്‍ക്കുന്നു. ഇതുപോലൊരു ജീവിതത്തിലൂടെ കടന്നുപോകുന്ന അവസാനത്തെ പെണ്‍കുട്ടി താനാകട്ടെ. സംഘര്‍ഷഭൂമികളില്‍ കൂട്ടമാനഭംഗത്തിന് ഇരയാവുന്ന വനിതകളുടെ ആശ്രയമാണ് ഡോ.ഡെനിസ് മുക്‌വെഗി. ലോകത്ത് മറ്റാര്‍ക്കും സ്വന്തമല്ലാത്ത നന്‍മയുടെ മുഖം. കൂട്ടമാനഭംഗത്തെതുടര്‍ന്ന് സ്ത്രീശരീരത്തിലുണ്ടാവുന്ന ശാരീരികവും മാനസികവുമായ പരുക്കുകള്‍ ചികില്‍സിച്ചു സുഖപ്പെടുത്തുന്ന അത്യപൂര്‍വ്വ വൈദ്യന്‍

കോങ്കോയിലെ ബുക്കാവുയില്‍ നിന്നുള്ള ദൃശങ്ങളാണിത്. ഇവിടെ ഒരുകൂട്ടം സ്ത്രീകള്‍ ആഘോഷിക്കുകയാണ്. പലരും നൃത്തം ചെയ്യുന്നു. പാട്ടുപാടുന്നു. എല്ലാവരും ഒറ്റസ്വരത്തില്‍ പറയുന്നു. ഞങ്ങളുടെ സ്വന്തം ഡെനിസ് ദൈവം നീണാള്‍ വാഴട്ടെ. ആഘോഷങ്ങള്‍ക്കിടയിലേക്ക് ഒടുവില്‍ അവരുടെ ദൈവം കയറിവന്നു. ആനന്തകണ്ണിരോടെ ചുറ്റുംകുടിയവരോട് പറഞ്ഞു. എന്നിക്ക് ലഭിച്ച ലോകാഭിവാദ്യം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ലഭിച്ചതാണ്. നിങ്ങളുടെ കണ്ണീര് ലോകം കണ്ടതിന്റെ തെളിവാണ്. അദ്ഭുത ഡോക്ടര്‍, നരഗത്തിലെ വൈദ്യന്‍ അങ്ങനെ പലപേരുകളുകളിലാണ് ഡോ. മുക്‌വെഗി അറിയപ്പെടുന്നത്. മുക്‌വേഗിയെ അറിയണമെങ്കില്‍ കോങ്കോയെ  അറിയണം...

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോങ്കോ. ആഫ്രിക്കയുടെ ഹൃദയഭാഗത്തുള്ള രാജ്യം. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധങ്ങളുടെ ദുരിതം പേറിയാണ് ഇവിടെ മനുഷ്യര്‍ വസിക്കുന്നത്. ഒരു വശത്ത് കോഗ്ളി സൈന്യം മറുവശത്ത് പേരുള്ളതും ഇല്ലാത്തുമായ രണ്ട് ഡസണോളം സായുധസംഘങ്ങഘള്‍ തെരുവിലും വനത്തിലും ഇവര്‍ അഴിഞ്ഞാടുകയാണ്. രാജ്യാന്തരതലത്തിലടക്കം നടത്തിയ മിക്ക സമാധാനശ്രമങ്ങളും പൊളിഞ്ഞു. ഇപ്പോഴും യുദ്ധം തുടരുന്നു. മറ്റെല്ലായിടത്തുമെന്നപോലെ കോങ്കോയിലും സ്ത്രീകളാണ് യുദ്ധത്തിന്റെ ഏറ്റവുംവലിയ ഇരകള്‍. ലൈംഗികാതിക്രമം ഏറ്റവും നീചമായ ആയുധമായി കോങ്കോ യുദ്ധത്തിലും ഉപയോഗിക്കുന്നു. 

ഇങ്ങനെ ശാരീരികവും മാനസികവുമായി തളര്‍ന്ന അമ്മപങ്ങമാര്‍ക്കിടയിലാണ് ഡോ.മുക്‌വെഗി ദൈവമായി അവതരിച്ചിരിക്കുന്നത്. കോങ്കോ യുദ്ധത്തിന്റെ ഭീകരമുഖം മനസിലാവണമെങ്കില്‍ മുക്‌വെഗിയുടെ ‘പന്‍സി’ ആശുപത്രിയില്‍ ചികില്‍സയ്ക്കായി എത്തുന്ന സ്ത്രീകളുടെ എണ്ണം അറിഞ്ഞാല്‍ മതി. 450 കിടക്കളുള്ള ഇവിടെ ഒരുവര്‍ഷം ഏതാണ്ട് 3500 സ്ത്രീകളാണ് കൂട്ടബലാല്‍സംഗത്തിന്റെ ഇരകളായി എത്തുന്നത്. ലോകത്തിലെ ഏറ്റവും വിദഗ്ധരായ ഗൈനക്കോളജിസ്റ്റുകളില്‍ ഒരാളായ മുക്‌വെഗി ഇവരുടെ ആന്തരികമുറിവുകള്‍ തുന്നിക്കെട്ടുന്നു. ഒപ്പം തകര്‍ന്നുപോയ മനസിനും മരുന്നുപുരട്ടുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെയുള്ള ജോലി, സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ എല്ലാം മുക്‌വെഗിക്ക് ശീലമാണ്. തന്റെ ജോലി തുടരുന്നതിനോടൊപ്പം സംഘര്‍ഷഭൂമികളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ സ്വന്തം ജീവന്‍പോലും പണയംവച്ച് ശബ്ദമുയര്‍ത്തുന്നു മുക്‌വെഗി. 2012ല്‍ തലനാരിഴയ്ക്ക് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പിന്നെ യു.എന്‍ സമാധാനസേനയുടെ സംരക്ഷണത്തിലാണ് ഈ അദ്ഭുത വൈദ്യന്‍.

MORE IN LOKA KARYAM
SHOW MORE