ഒറ്റ ‘ലൈക്കില്‍’ മരിക്കുന്ന ജനാധിപത്യം

lk-facebook-t
SHARE

നവമാധ്യമരംഗത്തെ പിടിച്ചുകുലുക്കിയ ഫേസ്ബുക്ക് വിവരചോര്‌ച്ച വിവാദത്തിലേക്ക്.  ലോകത്തിലേറ്റവും വലിയ സമൂഹമാധ്യമശൃംഖല, വിശ്വസിക്കാന്‍ കൊള്ളാത്തവരാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞത് ഫേസ്ബുക്ക് ദുരുപയോഗത്തിന് കൂട്ടുനിന്ന വ്യക്തി തന്നെ ആണ്. തെറ്റുപറ്റിയെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഏറ്റുപറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. കേബ്രിഡ്ജ് അനാലിറ്റിക്ക എന്ന ഏറെ ദുരൂഹതകള്‍ നിറഞ്ഞ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍പോലും ഉതകുന്നവിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയത്. ക്രിസ്റ്റഫര്‍ വൈലി, ലോകത്തെയാകെ ഞെട്ടിച്ച വെളിപ്പെടുത്തലാണ് ഈ വിസില്‍ബ്ലോവര്‍ നടത്തിയത്.   ബ്രിട്ടന്‍ ആസ്ഥാനമായ    കേംബ്രി‍്ജ് അനാലിറ്റിക്ക എന്ന ഡാറ്റാ വിശകലനസ്ഥാപനത്തിലെ മുന്‍ ജീവനക്കാരനാണ് വൈലി. തന്‍റെ സ്ഥാപനം  ഫെയ്സ്ബുക്കിൽ നിന്ന് അഞ്ചു കോടി ഉപയോക്താക്കളുടെ വ്യക്തിവിവരം ചോർത്തി  അത് ഉപയോഗിച്ച്  2016ലെ അമേരിക്കന്‍      പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചെന്നാണ് വൈലി തുറന്നു പറഞ്ഞത്.   സോഷ്യല്‍ മീഡിയയിലൂടെ വോട്ടര്‍മാരെ ഉന്നംവച്ച് നടത്തിയ പ്രചാരണങ്ങളാണ്  ഡോണള്‍ഡ്  ട്രംപിന്‍റെ അപ്രതീക്ഷിത വിജയത്തില്‍ കലാശിച്ചതെന്ന് പല പഠനങ്ങളും തെളിയിച്ചിരുന്നു.

 ട്രംപിന്‍റെ  സോഷ്യല്‍ മീഡിയ  പ്രചാരണത്തിനുള്ള വിവരങ്ങള്‍ നല്‍കിയത് കേംബ്രിഡ്ജ് അനാലിറ്റിക്കയാണ്,. This is your digital life എന്ന വ്യക്തിത്വ പരിശോധനാ ആപ്പ് സൃഷ്ടിച്ചാണ് ഉപഭോക്താക്കളുടെവിവരം ചോര്‍ത്തിയത്. ഈ ആപ് ഉപയോഗിക്കുന്നവരോട് ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇതോടെ ആ വ്യക്തിയുടെ സ്വകാര്യവിവരങ്ങളും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം മനസിലാക്കാനാകും. ഫേസ്ബുക്കിലൂടെ ഒരു വ്യക്തി ആപ്പിലേക്ക് കടക്കുമ്പോള്‍ അയാളുടെ സുഹൃദ് പട്ടികയിലുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ ലഭിക്കും. ഇങ്ങനെയാണ് 5 കോടി എന്ന വലിയസംഖ്യയിലേക്ക് എത്തിയത്. 

വാര്‍ത്ത വന്നതോടെ കേംബ്രിഡ്ജ് അനാലിറ്റിക്കയെ ഫേസ്ബുക്ക് പുറത്താക്കി. ആദ്യദിവസങ്ങളിടെ മൗനത്തിന് ശേഷം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സകര്‍ബര്‍ഗ് തെറ്റ് ഏറ്റുപറഞ്ഞു.  ഫേസ്ബുക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത വെല്ലുവിളിയാണിത്. 

എന്നാല്‍ ഫേസ്്ബുക്ക് മേധാവി ഒന്ന് വ്യക്തമാക്കിയില്ല. 2015ല്‍ തന്നെ ഗാര്‍ഡിയന്‍ പത്രം കേംബ്രിഡ്ജ് അനാലറ്റിക്കയുടെ വിവരം ചോര്‍ത്തല്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടും എന്തുകൊണ്ട് അവരെ വിലക്കിയില്ല എന്ന്. ബ്രിട്ടനിലെ 'ബ്രെക്സിറ്റ്' പ്രചാരണ കാലത്തും കേംബ്രിജ് അനലിറ്റിക്ക സമാനമായ രീതിയിൽ സ്വകാര്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ യുകെ പാർലമെന്റ്–സർക്കാർ സമിതികൾ അന്വേഷണം നടത്തുന്നുണ്ട് എന്നതും അറിയുക. ബ്രെക്സിറ്റ് അനുകൂലികൾ പ്രചാരണത്തിന് പരിധി വിട്ട് പണം ചിലവിട്ടെന്നാണ് . ഇതിന് ചുക്കാൻ പിടിച്ചത് കേംബ്രിഡ്ജ് അനാല റ്റിക്കയുടെ സഹോദര സ്ഥാപനവും. ബ്രെക്സിറ്റ് അനുകൂല ഡിജിറ്റൽ പ്രചാരണത്തിനാണ് ഈ പണം ചിലവിട്ടത്. ക്രിസ്റ്റഫർ വൈലിയുടെ സഹപ്രവർത്തകൻ ഷഹ്മീർ സാന്നിയാണ് ബ്രെകസിറ്റിലെ കള്ളത്തരങ്ങൾ വെളിപ്പെടുത്തിയത്. പാക്കിസ്ഥാനി മുസ്ലീമായ സന്നി സ്വവർഗരതിക്കാരനാണെന്ന് വിളിച്ചു പറഞ്ഞാണ് തെരേസ മേയും കൂട്ടരും ആരോപണത്തെ നേരിട്ടത്. പക്ഷേ ബ്രെകസിറ്റ് ഫലത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് മേയ്ക്ക് ക്ഷീണമായി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡോണൾ ഡ് ട്രംപിന്റെ വിജയത്തിൽ തന്റെ സ്ഥാപനം നിർണായകമായ ഇടപെടൽ നടത്തിയെന്നാണ് ഒരു ചാനല്‍ റിപ്പോർട്ടറോട്   കേംബ്രിഡ്ജ് അനാലറ്റിക്ക സിഇഒ    അലക്സാണ്ടർ നിക്സ് വെളിപ്പെടുത്തിയത്.  സമൂഹമാധ്യമ ചരിത്രത്തിലെ ഈ ഏറ്റവും വലിയ വിവരചോര്‍ച്ച എങ്ങനെയാണ് അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്നതെന്ന് നോക്കാം.  അല്ലെങ്കില്‍ ,ആരുടെ   താല്‍പര്യങ്ങളാണ് ഈ വിവരചോര്‍ച്ചാ നീക്കത്തില്‍ കലാശിച്ചതെന്ന് പരിശോധിക്കാം.

റോബര്‍ട്ട് മെര്‍ക്കര്‍ എന്ന കോടീശ്വരന്‍   ആണ് കേംബ്രിഡ്ജ് അനാലിറ്റിക്കയുടെ മുഖ്യ ഒാഹരി ഉടമ. റോബര്‍ട്ട് മെര്‍ക്കറെ അലക്സാണ്ടര്‍ നിക്സിന് പരിചയപ്പെടുത്തിയത് ട്രംപിന്‍റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍ .2014 മുതല്‍ 2016വരെ കേംബ്രിഡ്ജ് അനാലിറ്റിക്കയുടെ ഡയറക്ടര്‍ ബോര്‍ഡംഗം ആയിരുന്നു  ബാനന്‍. കേംബ്രിഡ്ജ് സര്‍വകലാശാല അധ്യാപകും റഷ്യക്കാരനും ആയ അലക്സാണ്ടര്‍ കോഗന്‍റെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനമാണ് കേബ്രിഡ്ജ് അനാലിറ്റിക്കയ്ക്ക് വേണ്ടി ഫേസ്ബുക്ക് വഴി വിവരങ്ങള്‍ ചോര്‍ത്തിയത്.  റോബര്‍ട്ട് മെര്‍ക്കര്‍ വഴിയാണ്   .  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ സ്വാധീനമുറപ്പിക്കാനുള്ള മെര്‍ക്കറുടെ ആഗ്രഹമാണ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ  നിക്സിന്‍റെ ഇടപെടലിലേയ്ക്ക് നയിച്ചത്. അമേരിക്കന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒരു വിദേശകമ്പനിയെ തിരഞ്ഞെടുപ്പ് പ്രചാരണ ആവശ്യത്തിന് ഉപയോഗിച്ചതും ബാനനും മെര്‍ക്കറും തന്നെ. 

ഫേസ്ബുക്ക് വഴിമാത്രമല്ല ജിഎസ്ആര്‍ വോട്ടര്‍ാമരുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഹിലറി ക്ലിന്‍റണെതിരെ ഉപയോഗക്കാവുന്ന ഇ മെയില്‍കള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി തന്നെ സമീപിച്ചിരുന്നു  എന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്‍റെ വെളിപ്പെടുത്തല്‍ ഇത് വ്യക്തമാക്കുന്നു. ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച്  ശാഖകള്‍  റഷ്യയിലും യുക്രൈനിലും പ്രവര്‍ത്തിച്ചിരുന്നതായി രേഖകവുണ്ട്. റഷ്യന്‍ എണ്ണക്കമ്പനിയായ  ലുകോയിലുമായി ബന്ധമുള്ളവരാണ് ജിഎസ്ആര്‍. കേബ്രിഡ്ജ് അനാലറ്റിക ട്രംപിന്‍റെ പ്രചാരണം ഏറ്റുെടുത്തശേഷം ലുകോയില്‍ ഉന്നതരുമായി അനാലിറ്റക്കയിലെ ഉന്നതര്‍ പലതവണ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നത് ദുരൂഹം.  ലുകോയില്‍ സ്വകാര്യ കമ്പനിയാണെങ്കിലും വ്ലാഡിമിര്‍ പുടിനുമായി അടുകത്ത ബന്ധം പുലര്‍ത്തുന്ന വാജിറ്റ് അലെക്പെറോവ് ആണ് ഉടമ. ഇതിനിടയില്‍,   വിദേശപൗരന്‍മാരെ തിരഞ്ഞെടുപ്പില്‍ ഇടപെടിക്കുന്നത് പിന്നീട് നിയമക്കുരുക്കുകള്‍ക്ക് കാരണമാവുമെന്ന് ബാനനും കൂട്ടര്‍ക്കും നിയമോപദേശം ലഭിച്ചു. ഇതൊഴിവാക്കാന്‍ ഏതാനും അമേരിക്കന്‍ പൗരന്‍മാരെത്തന്നെ ടീമിന്‍റെ ഭാഗമാക്കി. 2014ലെ മിഡ്്റ്റേം ഇലക്ഷനില്‍ ആണ് അനലറ്റിക്ക ആദ്യമായി അമേരിക്കന്‍ തിരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങിയത്. ഇതിനായി തയാറാക്കിയ ചോദ്യാവലിയില്‍ റഷ്യന്‍ പ്രസഡിന്‍റ് വ്ലാഡിമിര്‍ പുടിനെക്കുറിച്ച  അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള അഭിപ്രായവും ചോദിക്കുന്നുണ്ട്. 2016ല്‍ കൂടുതല്‍ അമേരിക്കന്‍ പൗരന്‍മാരെ റിക്ൂട്ട് ചെയ്ത കമ്പനി ഡോണള്‍ട് ട്രംപിന്‍റെ പ്രചാരണം ഏറ്റെടുത്തു.

സ്റ്റീവ് ബാനന്‍ പറയുന്നതുപോലെ വെറും ബിസിനസ് ആയിരുന്നില്ല കേംബ്രിഡ്ജ് അനാലിറ്റിക്കയുടെ ഇടപെടല്‍‌. ഹിലറി ക്ലിന്‍റണും ഡെമോക്രാറ്റുകള്‍ക്കുമെതിരായ സൈബര്‍ യുദ്ധം തന്നെയായിരുന്ു അത്. ട്രംപിന്‍റെ ഡിജിറ്റല്‍ ഡയറക്ടര്‍ ബ്രാഡ് പാഴ്സലിന് കീഴില്‍, ഹിലറിക്കെതിരെയും ട്രംപിന് അനുകൂലവുമായ വന്‍ ഡിജിറ്റല്‍ പ്രചാരണം തന്നെ നടന്നു. വോട്ടര്‍മാരുടെ മാനസികവ്യാപാരം മനസിലാക്കി കൃത്യമായി തയാറാക്കിയ പ്രചാരണങ്ങള്‍. ലോകത്തില്‍ ഏറ്റവും ശക്തമായ ഒരു ജനാധിപത്യരാജ്യത്തിന്‍റെ തിരഞ്ഞെടുപ്പ് ഈ തരത്തില്‍ അട്ടിമറിക്കപ്പെട്ടും എങ്കില്‍ അത് സൈബര്‍ യുദ്ധത്തിന്‍റെ വിജയം തന്നെയാണ്. എന്താണ് റഷ്യന്‍ എണ്ണക്കമ്പനി ലുകോയിലിന് അമേരിക്കന്‍ തിരഞ്ഞെടുപ്പിലുള്വ സ്വാധീനം?   ഹിലറി ക്ലിന്‍റണെതിരായ പ്രചാരണത്തിന് എന്തിന് കമ്പനി മു‍ന്കയ്യെടുത്തു? 2015ല്‍ തന്നെ കേംബ്രിഡ്ജ് അനാലിറ്റിക്കയെക്കുറിച്ച് ലഭിച്ച പരാതി ഫേസ്ബുക്ക് എന്തുകൊണ്ട് അവഗണിച്ചു ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരംകിട്ടേണ്ടത് ഇന്ത്യ അടക്കമുള്ള ജനാധിപത്യരാജ്യങ്ങളിലെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അനിവാര്യമാണ്

MORE IN LOKA KARYAM
SHOW MORE