ഒരു അഡാര്‍ ഓസ്കര്‍

lk-oscar-t
SHARE

ചരിത്രം കുറിച്ച് ഒരു ഓസ്കാർ പൂരത്തിന് കൂടി കൊടിയിറങ്ങി.  വ്യത്യസ്തകള്‍ നിറഞ്ഞതായി  തൊണ്ണൂറാമത് അക്കാദമി പുരസ്‌കാരദാന ചടങ്ങ് രുന്നു. ഇതുവരെ കാണാത്ത പുതുമകളാണ് അരങ്ങേറിയത്. വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ സിനിമയും സമൂഹവും ഒന്നായി മുന്നോട്ടു പോകണം എന്ന സന്ദേശം ഡോൾബി തിയേറ്ററിൽ മുഴങ്ങി കേട്ടു .

തിരഞ്ഞെടുപ്പിലും, പ്രഖ്യാപനത്തിലും, വേദിയിലും സദസ്സിലും, റെഡ് കാര്‍പറ്റിലുമടക്കം ഒന്നൊഴിയാതെ പുതുമകൾ നിറച്ച ഓസ്കറിനെ ഒറ്റവാചകത്തിൽ ഒരു അടാർ ഓസ്കാർ എന്ന്  വിശേഷിപ്പിക്കാം. ഗോൾഡൻ ഗ്ലോബിൽ കണ്ട കറുപ്പണിഞ്ഞ പ്രതിഷേധം ഓസ്കാറിലും പ്രതിഫലിക്കുമോ എന്ന് ലോകം ഉറ്റു നോക്കിയെഹ്കിലും ചുവപ്പ് പരവതാനിയില്‍ ചുവടുവച്ചവര്‍  ആവർത്തനം ഒഴിവാക്കി. HOLD RED         പക്ഷെ ഹോട്ട്്ലുക്കിലെത്തിയ താരങ്ങവെ കാത്ത് ഒരു സര്‍പ്രൈസ് സമ്മാനമുണ്ടായിരുന്നു. ഹോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്ക് സംഘടകർ ഒരുക്കിയ സമ്മാന കിറ്റുകളിൽ ഓരോന്നിലും ഇത്തവണ പെപ്പെർ സ്‌പ്രേ  ഇടംപിടിച്ചു.  സ്ത്രീകള്‍ക്ക് സുരക്ഷയും പുരുഷന്‍മാര്‍ക്ക് മുന്നറിയിപ്പും നല്‍കുന്ന പെപ്പര്‍ സ്പ്രേ. അരങ്ങേറ്റത്തിൽ തന്നെ ഓസ്കാർ വേദിയെ കയ്യിലെടുത്ത ജിമ്മി കിംമേൽ  ചോരാത്ത ഊർജത്തോടെ അവതാരകനായി എത്തി 

ഓസ്കര്‍ ശില്‍പത്തെ ചൂണ്ടി  ഇതാണ് മാതൃകയാക്കേണ്ട പുരുഷന്‍ എന്നു പറഞ്ഞാണ് ജിമ്മി തുടങ്ങിയത്.  പരസ്പര ബഹുമാനം ഇല്ലാത്തവർക്കും  നാണകെട്ട പ്രവർത്തിയിൽ ഏർപ്പെടുന്നവർക്കും വേദിയിലും സദസ്സിലും  സ്ഥാനില്ലെന്നും ജിമ്മി തുറന്നടിച്ചു . ലൈംഗികാരോപണങ്ങളിലെ  വിവാദനായകൻ ഹാർവി വൈൻസ്റ്റൈൻനെ പുറത്താക്കിയെ മോഷൻ പിക്ചർ അക്കാദമിയെ  അഭിനന്ദിക്കാനും ജിമ്മി തയാറായി. വെളുത്തവൻ അടക്കിവാണ  ഹോളിവുഡിൽ  വിപ്ലവം സൃഷ്ടിച്ചുകൊണ്ട്   ഈ വർഷം പുറത്തിറങ്ങിയ ബ്ലാക്ക് പാന്‍തര്‍ ചിത്രത്തിന്റെ പ്രത്യേകതയും സദസിനു മനസിലാക്കികൊടുത്തു അവതാരകന്‍ സ്പൈഡര്‍ മാന്‍, ബ്ലാക്ക് മാന്‍, ഹള്‍ക്ക് തുടങ്ങി വെള്ളക്കാർ  മാത്രം അമാനുഷികർ ആയിരുന്ന ഹോളിവുഡിൽ ബ്ലാക്ക് പാന്‍തറിലൂടെയാണ് ആദ്യമായി  കറുത്തവർഗക്കാരായ  ഒരു  സൂപ്പർ ഹീറോയും ഹീറോയിനും ജനിച്ചത്

#Metoo, Times up മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ഹോളിവുഡിലെ മൂന്ന്  മിടുക്കികള്‍  ഓസ്കർ വേദിയിൽ ഒരുമിച്ചെത്തി. ആഷ്‌ലി ജഡും, അന്നബെല്ല ഷിയോറയും,സൽമ ഹയേക്കും. തൊണ്ണൂറു വർഷത്തിനിപ്പുറം നിറം മാറിയ ഓസ്കറിലെ പുതുമകളെ വീഡിയോ പ്രദര്‍ശനത്തിലൂടെ ഇവർ സദസിനു  പരിചയപ്പെടുത്തി. ഡോള്‍ബി തിയറ്ററിന മാത്രമല്ല ലോകമൊട്ടുക്കുള്ള സിനിമപ്രേമികളെ ഉദ്വേഗത്തിലാക്കി പുരസ്കാര പ്രഖ്യാപനങ്ങള്‍. രണ്ടാം ലോക മഹായുദ്ധം പശ്ചാത്തലമാക്കി ഒരുക്കിയ ക്രിസ്റ്റഫർ നോളെൻ ചിത്രം ഡന്‍കിര്‍ക്ക് മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. 

മികച്ച ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിംഗ്, ഫിലിം എഡിറ്റിംഗ് എന്നീ മൂന്ന് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത് 

ഓസ്കാർ ഏറ്റവും കൂടുതൽ അർഹിക്കുന്ന വ്യക്തിയായിരുന്നു ബ്ലേഡ് റണ്ണര്‍ 2049ലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ റോജർ എ ദിക്കിൻസ്. മുൻപ് 14 തവണയാണ് റോജറിന്റെ പേര് ഓസ്കാർ നോമിനേഷനിൽ ഇടപിടിച്ചത്. ഛായാഗ്രഹണത്തിനു ആദ്യമായി ഒരു വനിതയും ഇത്തവണ അന്തിമ പട്ടികയിൽ ഇടം പിടിച്ചിരുന്നു. GET OUTഎന്ന ചിത്രത്തിലൂടെ ജോർദാൻ  മികച്ച  തിരക്കഥാകൃതായി. ഈ പുരസ്‌കാരം നേടുന്ന ആദ്യ ആഫ്രോ അമേരിക്കാണ് പീലെ.

അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഓസ്കാർ ജേതാവായി   ജെയിംസ് ഐവറി.   "Call Me By Your Name" ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥക്കാണ് എൺപത്തി ഒൻപതാം വയസിൽ ജെയിംസിനെ തേടി പുരസ്‌കാരം എത്തിയത് .ഒരു കായിക താരത്തിന് ഓസ്കര്‍ ലഭിച്ചതും ഇത്തവണ കണ്ടു. ഡിയർ ബാസ്‌ക്കറ്റ് ബോൾ ഒരുക്കിയ ബാസ്ക്കറ്റ് ബോള്‍ താരം കോബ് ബ്രയന്റാണ് മികച്ച ആനിമേറ്റഡ് ഷോർട് ഫിലിമിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് 

മികച്ച ചിത്രവും സവിധാനവുമടക്കം നാല് പുരസ്‌കാരങ്ങൾ നേടി ഷേപ്പ് ഓഫ് വാട്ടർ  ഓസ്കാർ വേദിയിൽ തിളങ്ങിയെങ്കിലും മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഫ്രാൻസിസ് മാക്ഡോർമണ്ടാണ് സദസിനെ പിടിച്ചിരുത്തിയത്.  നന്ദി പ്രസംഗത്തിനിടയിൽ ഫ്രാൻസിസ് ഉപയോഗിച്ച "Inclusion Rider" എന്ന പ്രയോഗം ഓസ്കര്‍ വേദിയില്‍ മാത്രമല്ല പുറത്തും വലിയ ചര്‍ച്ചയായി. 13 നോമിനേഷനുകളുമായി മുന്നേറിയ ഷേപ്പ് ഓഫ് വാട്ടറിനെ തേടി മികച്ച ചിത്രത്തിന്റ പുരസ്‌കാരം എത്തി. 

ശീതയുദ്ധം കൊടുമ്പിരികൊണ്ടനാൾ ഒറ്റപ്പെട്ടൊരു പരീക്ഷണശാലയിൽ ഒരു യുവതിക്കും പാതിമനുഷ്യനുമിടയിൽ വിരിഞ്ഞ പ്രണയം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കിയത്. സാലി ഹാവ്കിന്‍സാണ്  ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. 2004ല്‍ ഇറങ്ങിയ മില്യണ്‍ ഡോളര്‍ ബേബി മാത്രമാണ് ഇതിന് മുൻപ് സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കി ഓസ്കറിൽ വിജയം കൊയ്ത  ചിത്രം. ഷേപ്പ് ഓഫ് വാട്ടർ ഒരുക്കിയ മെക്സിക്കൻ സംവിധായകൻ ഗിലെര്‍മോ ഡെല്‍ ടോറോയാകും മികച്ചസംവിധായകനെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അമേരിക്കൻ ഭരണകൂടം അകറ്റി നിർത്തുമ്പോഴും ഓസ്കറിൽ മെക്സിക്ക ന്‍  താരങ്ങൾ തിളങ്ങുന്നു എന്നത് കൗതുകമാണ്. 

രണ്ടാം ലോക മഹായുദ്ധത്തിന്റെ കഥ പറയുന്ന ഡാർക്സ്റ് ഔറില്‍ വിൻസ്റ്റൺ ചർച്ചിലിനെ അനശ്വരമാക്കിയതിനാണ് ഗാരി ഓൾഡ് മാൻ മികച്ച നടനായത് .

ഇത്തവണത്തെ ഓസ്കാർ, ഓർമകളിൽ ഇടം പിടിക്കുന്നത് ത്രീ ബിൽ ബോർഡ്സ്  എബിബിങ് മിസോറിയിലൂടെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ഫ്രാൻസിസ് മക്ഡോമണ്ടിന്റെ പേരിലായിരിക്കും. പ്രസംഗത്തിനൊടുവിൽ മാഗോഡ്മാൻഡ് പറഞ്ഞ രണ്ടു വാക്കുകൾ ലോകം ഏറ്റെടുത്തു. അതെ "Inclusion Rider".  ലിംഗമോ, നിറമോ വംശമോ നോക്കാതെ എല്ലാവരെയും ഉൾക്കൊണ്ടുള്ള മുന്നോട്ടു പോക്ക്.      ഇതാവണം   സിനിമയെ മുന്നോട്ടു നയിക്കേണ്ടത് എന്ന് ഫ്രാൻസെസ് വ്യക്തമാക്കി. ക്യാമറക്കു മുന്നിലും പിന്നിലും സ്ത്രീകൾക്ക് തുല്യ പ്രാധാന്യം ഉറപ്പാക്കണം., സ്ത്രീകൾ ഒരുക്കുന്ന ചിത്രങ്ങൾ ജനങ്ങളിലെത്തിക്കണം.   സ്ത്രീപറയുന്ന കഥ കേള്‍ക്കാന്‍ തയാറാവണം. എഴുന്നേറ്റു നിന്ന താരങ്ങളെ ചൂണ്ടിക്കാട്ടി മക്ഡോമണ്ട് ലോകത്തോട് പറഞ്ഞു.  പല വമ്പന്‍ സിനിമാ നിര്‍മാണ കമ്പനികളും സ്ത്രീകള്‍ ഒരുക്കുന്ന ചിത്രങ്ങളെ ഇപ്പഴും അകറ്റി നിര്‍ത്തുന്നുവെന്ന് അവര്‍ തുറന്നടിച്ചു. മക്ഡമന്‍ഡിന്‍റെ വാക്കുകളെ നിറ‍ഞ്ഞകയ്യടിയോടെ സ്വീകരിച്ച തൊണ്ണൂറാം അക്കാദമി അവാര്‍ഡ് വേദി വനിതാ മുന്നേറ്റത്തിന് പുത്തന്‍ പ്രതീക്ഷകള്‍ പകരുന്താണ്.

MORE IN LOKA KARYAM
SHOW MORE