മരണം ശ്വസിക്കുന്ന തലസ്ഥാന ജീവിതം

Thumb Image
SHARE

രാജ്യതലസ്ഥാനം ഗ്യാസ് ചേബറായിട്ട് ദിവസങ്ങളായി. വിഷപ്പുക ശ്വസിച്ച് മരണം മുന്നില്‍ക്കണ്ട് കഴിയുകയാണ് ജനങ്ങള്‍. പക്ഷെ, പുകമഞ്ഞിനുള്ളില്‍ രാഷ്ട്രീയ വിവാദങ്ങള്‍ കത്തിയാളുകയാണ് 

ജനം പറഞ്ഞു തുടങ്ങി. ഡല്‍ഹി നീ ഞങ്ങളെ കൊല്ലുകയാണ്. ഇത് ഒട്ടും അതിശയോക്തിയല്ല. അന്ത:രീക്ഷത്തിലെ നിഷിദ്ധ കണങ്ങള്‍ അനുവദനീയ അളവായ 60 മൈക്രോ ഗ്രാമില്‍ നിന്ന് പല മടങ്ങ് ഉയര്‍ന്ന് 448 വരെയായി. ആരോഗ്യ അടിയന്തരാവസ്ഥയെന്ന പ്രയോഗത്തിന്‍റെ ആശങ്കയില്‍ ഒതുങ്ങുന്നതല്ല മരണം ശ്വസിക്കുന്ന തലസ്ഥാന ജീവിതം. വിഷപ്പുകയാല്‍ ദുഃസഹം. പുറത്തിറങ്ങിയാല്‍ കണ്ണുനീറും. മലിനമായ വായു ശ്വസിച്ച് തല പെരുക്കും. മരിച്ചുവീഴുമോയെന്ന ഭയം എല്ലാവരിലും.

കാഴ്ച്ച മറഞ്ഞതോടെ റോഡുകള്‍ മരണക്കെണിയായി. മലനീകരണം ഭയന്ന് വിദേശ പ്രതിനിധികള്‍ പലരും ഡല്‍ഹി വിട്ടു. മെക്സിക്കല്‍ അംബാസിഡര്‍ മെല്‍ബ പ്രയ ഡല്‍ഹിക്കാര്‍ക്ക് നല്‍കിയ ഉപദേശമുണ്ട്, രാഷ്ട്രീയം മറന്ന് മലിനീകരണത്തിനെതിരെ പോരാടൂവെന്ന്. പുകമഞ്ഞിനെച്ചൊല്ലി കത്തിപ്പടര്‍ന്ന രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ മനം മടുത്താണ് ഒരു വിദേശ നയതന്ത്ര പ്രതിനിധിക്ക് ഇങ്ങനെ പറയേണ്ടി വന്നത്.

മലിനീകരണം ഭയന്ന് വിദേശ പ്രതിനിധികള്‍ പലരും ഡല്‍ഹി വിട്ടു. മെക്സിക്കന്‍ അംബാസിഡര്‍ മെല്‍ബ പ്രയ (Melba Pria) ഡല്‍ഹിക്കാര്‍ക്ക് നല്‍കിയ ഉപദേശമുണ്ട്, രാഷ്ട്രീയം മറന്ന് മലിനീകരണത്തിനെതിരെ പോരാടൂവെന്ന്. പുകമഞ്ഞിനെച്ചൊല്ലി കത്തിപ്പടര്‍ന്ന രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളില്‍ മനം മടുത്താണ് ഒരു വിദേശ നയതന്ത്ര പ്രതിനിധിക്ക് ഇങ്ങനെ പറയേണ്ടി വന്നത്.

അയല്‍ സംസ്ഥാനങ്ങളാണ് ഡല്‍ഹിയെ മലിനമാക്കുന്നതെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ  ആരോപണം. ഇത് ഒരു പരിധിവരെ ശരിയുമാണ്. പഞ്ചാബിലെയും യു പിയിലെയും ഹരിയാനയിലെയും കര്‍ഷകര്‍ കൊയ്ത്തു കഴിഞ്ഞ പാടങ്ങള്‍ കത്തിക്കുന്നത് പുകമഞ്ഞിന് പ്രധാന കാരണമാണ്. എന്നാല്‍ ഇത് തടയാന്‍ ആര് മുന്‍കൈയെടുക്കുമെന്നതാണ് ബി ജെ പിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള തര്‍ക്കം. പാടങ്ങള്‍ കത്തിക്കുന്നത് വര്‍ഷങ്ങളായുള്ള പ്രശ്നമാണെങ്കിലും പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വിട്ടുവീഴ്ച്ചയ്ക്ക് ആരും തയ്യാറല്ല. പ്രശ്നം വോട്ടു ബാങ്കിന്‍റേതു കൂടിയാണ്.

ഡല്‍ഹിയുടെ പൂര്‍ണ അധികാര നിയന്ത്രണത്തിനു വേണ്ടി ചരടുവലിക്കുന്ന കേജ്രിവാളിന് പുകമഞ്ഞും ഒരു രാഷ്ട്രീയ സാധ്യതയാണ്. കേന്ദ്ര സര്‍ക്കാരും ഫലപ്രദമായ ഇടപെടലിന് ഒരുക്കമല്ല. ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിലെ പാകപ്പിഴ കോടതി തന്നെ പൊളിച്ചടുക്കി. ഡല്‍ഹി ഒരു മുന്നറിയിപ്പു കൂടിയാണ്. ആസൂത്രണങ്ങളില്ലാതെ വളര്‍ന്നു കൊണ്ടിരിക്കുന്ന, വാഹനങ്ങള്‍ പെരുകുന്ന നമ്മുടെ ഓരോ നഗരങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ്.

വായുവില്‍ വിഷം നിറഞ്ഞു നില്‍ക്കുന്പോള്‍ ശ്വസിക്കാനുള്ള സ്വാതന്ത്ര്യം മരിക്കാനുളള സ്വാതന്ത്യമാണ് 

MORE IN INDIA BLACK AND WHITE
SHOW MORE