യുഎഇയും ഖത്തറും സന്ദര്‍ശിച്ച് പ്രധാനമന്ത്രി; മോദിയുടെ നയതന്ത്രനീക്കങ്ങൾ

Gulf-This--Week--Modi
SHARE

 മധ്യപൂർവദേശവുമായുള്ള ബന്ധം ദൃഢമാക്കിയും സാമ്പത്തിക സഹകരണം വർധിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൾഫ് പര്യടനം. ഒരു പതിറ്റാണ്ട് മുൻപ് അധികാരമേറ്റതിന് ശേഷം, ഗൾഫുമായി പ്രത്യേകിച്ച് യുഎഇയും ഖത്തറുമായുള്ള മോദിയുടെ ഏറ്റവും പ്രധാനപ്പെട്ട നയതന്ത്രനീക്കത്തിനാണ് ലോകം സാക്ഷ്യംവഹിച്ചത്. മധ്യപൂർവദേശത്ത് ചൈന സ്വാധീനം വിപുലപ്പെടുത്തുന്നതിനിടെയാണ്,, വിവിധമേഖലകളിൽ സഹകരണം മെച്ചപ്പെടുത്തിയുള്ള മോദിയുടെ നയതന്ത്രനീക്കങ്ങൾ.

പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനം,, ഇരുരാജ്യങ്ങളുമുള്ള ഊഷ്മള ബന്ധത്തിന്റെ ആഴവും അടുപ്പവും വിളിച്ചോതുന്നതായി. അബുദാബി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തിയാണ് സ്വീകരിച്ചത് ബിസിനസ്സ്, കുടിയേറ്റം, സുരക്ഷ. എന്നിങ്ങനെ മധ്യപൂർവദേശവുമായി ഇന്ത്യയെ  ചേർത്തുനിർത്തുന്ന പ്രധാന ഘടങ്ങളെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തിയ പര്യടനത്തിൽ വലിയതോതിൽ വിജയിച്ചാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്.   മധ്യപൂർവദേശത്തോടുള്ള സമീപനത്തിൽ ചരിത്രപരമായ മാറ്റത്തിന് ആക്കംകൂട്ടുന്നതായിരുന്നു രണ്ടാം ഭരണം അവസാനിക്കുന്നതിന് മുന്നോടിയായുള്ള ഈ ഗൾഫ് സന്ദർശനം. യുഎഇയിൽ എത്തിയ ഉടനെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡിജിറ്റൽ പേമെന്റ് സംവിധാനമായ ഇന്ത്യയുടെ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിലാണ് ഇരുനേതാക്കളും ആദ്യം ഒപ്പുവച്ചത്. ഇന്ത്യയുടെ റുപെ കാർഡും യുഎഇയുടെ ജയ്വാനും കാർഡും ബന്ധിപ്പിച്ചതിന് പിന്നാലെ റുപെ സേവനവും യുഎഇയിൽ തുടങ്ങി. ഇരുനേതാക്കളും ചേർന്നാണ് ഇത് ഉദ്ഘാടനം ചെയ്തത്.

പ്രവാസികൾക്ക് നേട്ടമാകുന്ന പദ്ധതി നാട്ടിലേക്ക് പണം അയക്കാനുള്ള മാർഗം എളുപ്പമാകുമെന്നും പിന്നീട് നടന്ന അഹ്ലൻ മോദി സമ്മേളനത്തിൽ ഇന്ത്യ സമൂഹത്തെ അഭിസംബോധന ചെയ്യവേ മോദി എടുത്തു പറഞ്ഞു. നിക്ഷേപം കൂട്ടാൻ ലക്ഷ്യമിട്ടുള്ള  ഉഭയകക്ഷി നിക്ഷേപകരാറാണ് ഇത്തവണത്തെ സന്ദർശനത്തിൽ ഇരുകൂട്ടരും തമ്മിൽ ധാരണയായ മറ്റൊരു പ്രധാനകരാർ. 2022 23 കാലയളവിൽ 8500 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യുഎഇയും തമ്മിൽ നടത്തിയത്. ഊർജ സുരക്ഷ ഊർജ വ്യാപര കരാർ, ഇന്ത്യ മിഡിൽ ഈസ്റ്റ് യൂറോപ് സാമ്പത്തിക ഇടനാഴിക്കായി ഉഭയകക്ഷി ധാരണ,  തുറമുഖങ്ങൾ പരസ്പരം ബന്ധിപ്പിക്കാൻ അബുദാബി പോർട് കമ്പനി - ഗുജറാത്ത് മാരിടൈം ബോർഡ് കരാർ, ദേശീയ ആർക്കൈവിലെ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനുള്ള കരാർ, പൈതൃക മ്യൂസിയം സഹകരണ കരാർ എന്നിവയാണ് ഇരുനേതാക്കളും ഒപ്പിട്ട മറ്റ് പ്രധാന കരാറുകൾ.  ഗുജറാത്തിലെ ലോച്ചൽ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്സ് വികസനത്തിനും  ഊർജമേഖലയിൽ  കൂടുതൽ സഹകരണത്തിനും  ഇരുനേതാക്കളും തമ്മിൽ ധാരണയായി. ദ്രവീകൃത പ്രകൃതി വാതകം വാങ്ങാൻ യുഎഇയുമായി ദീർഘ കാല കരാറിന് ഇന്ത്യ ഒരുങ്ങുകയാണ്.  

ഡിജിറ്റൽ രംഗത്തു സഹകരണം വർധിപ്പിക്കാനും ഇന്ത്യയിൽ സൂപ്പർ കമ്പ്യൂട്ടർ ക്ലസ്റ്റർ,  ഡാറ്റ സെന്റർ എന്നിവ സ്ഥാപിക്കുന്നതുൾപ്പെടെ  വിവിധ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കുകയുമാണ് പുതിയ കരാറുകളിലൂടെ ലക്ഷ്യമയിടുന്നത്. ഇതിനായി ഇന്ത്യയിലെയും uae യിലെയും സ്ഥാപനങ്ങൾ തമ്മിൽ ഇതിനായി സഹകരിക്കും. ഇതിന് പിന്നാലെ  ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്ന് ജബൽ അലിയിൽ ഭാരത്‌ മാർട്ടിന്റെ തറക്കല്ലിടൽ കർമവും ഓൺലൈനായി പ്രധാനമന്ത്രി നിർവഹിച്ചു ജബൽ അലി തുറമുഖത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ലോജിസ്റ്റിക്സിലെ കരുത്തും പ്രയോജനപ്പെടുത്തി ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരത്തെ ഭാരത് മാർട്ട് കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗൾഫ്, പശ്ചിമേഷ്യ, ആഫ്രിക്ക, യുറേഷ്യ എന്നിവിടങ്ങളിലെ രാജ്യാന്തര ഉപഭോക്താക്കൾക്ക് എത്തിച്ചേരാൻ ഫലപ്രദമായ ഒരു പ്ലാറ്റ്‌ഫോം നൽകിക്കൊണ്ട്, ഇന്ത്യയുടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഭാരത് മാർട്ടിന് കഴിയുമെന്നാണ് വിലയിരുത്തൽ .  

ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം വർധിപ്പിക്കുന്നതുൾപ്പെടെ എല്ലാമേഖലകളിലും രാജ്യത്തിന് ലാഭമുണ്ടാക്കുന്നതാണ് കരാറുകൾ. മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലും ചൈനയുടെ എതിരാളിയായി ഇന്ത്യയെ സ്ഥാപിക്കാനും ഇത് സഹായിക്കും. മധ്യപൂർവദേശത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വാധീനം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന അമേരിക്കയുടെയും ഗൾഫ് മേഖലയിലെ അമേരിക്കയുടെ പങ്കാളികളുടെയും പിന്തുണയും ഇന്ത്യയ്ക്ക് ലഭിക്കുമെന്നതും പ്രധാനമാണ്.   വരുന്ന പൊതുതിരഞ്ഞെടുപ്പിൽ,,  രാഷ്ട്രീയ ധനസഹായത്തിൻ്റെ വലിയ സ്രോതസ്സായ വിദേശ ഇന്ത്യക്കാരെ അണിനിരത്താനുള്ള ആഗോള ശ്രമത്തിൻ്റെ ഭാഗമായിരുന്നു അബുദാബിയിലെ സമ്മേളനം.  പങ്കെടുത്ത എല്ലാ വേദികളിലും മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞായിരുന്നു പ്രസംഗം. ദുബായ് ഭരണാധികാരിയുടെ ക്ഷണപ്രകാരം ലോക സർക്കാർ ഉച്ചകോടിയിൽ വിശിഷ്ടാതിഥിയായി മോദി പങ്കെടുത്തു.   'ഭാവി ഗവൺമെന്റുകളെ രൂപപ്പെടുത്തുക' എന്ന വിഷയത്തിൽ അദ്ദേഹം പ്രത്യേക മുഖ്യപ്രഭാഷണം നടത്തി. എല്ലാവരെയും ചേർത്ത് പിടിക്കുന്ന സർക്കാറുകളാണ് ലോകത്തിന് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാറുകൾ അഴിമതി രഹിതവും സുതാര്യവുമാകണം. സാങ്കേതിക വിദ്യയെ മാറ്റത്തിന് വേണ്ടി സർക്കാറുകളെയാണ് ആവശ്യം.  ഡിജിറ്റൽ സാങ്കേതിക വിദ്യ തെറ്റായ കൈകളിൽ എത്തതിരിക്കാൻ പ്രത്യേക ശ്രദ്ധവേണം.  ക്രിപ്റ്റോ കറൻസി, ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ കൃത്യമായ നിയമങ്ങൾ ഉണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു  

മൂന്നാം മോദി സർക്കാർ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നും 2047-ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്നും പ്രവാസി സമൂഹത്തിന് ഉറപ്പ് നൽകിയാണ് മോദി പൊതുസമ്മേളനത്തിലെ പ്രസംഗം അവസാനിപ്പിച്ചത് കഴിഞ്ഞ ഏഴുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തുന്നത്. ഇതിനിടെ അഞ്ച് തവണ ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. 2015ൽ ആയിരുന്നു ആദ്യ സന്ദർശനം. യുഎഇയിൽ നിന്ന് ഖത്തറും സന്ദർശിച്ചശേഷമാണ് മോദി ഗൾഫ് പര്യടനം അവസാനിപ്പിച്ചത്. ഖത്തർ അമീിർ ഭരണാധികാരി ഷൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ   ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനും ധാരണയായി.  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിൽ നരേന്ദ്രമോദി ഖത്തർ അമീറിന് നന്ദി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഖത്തർ സന്ദർശിക്കുന്നത്. ഇരുരാജ്യങ്ങളിലും വ്യാപാരം, നിക്ഷേപം, ഊർജം, ബഹിരാകാശം, സാംസ്‌കാരിക രംഗത്തെ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയ കക്ഷി ബന്ധം ചർച്ചയായി.  സമഗ്രനയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം പുതിയ കരാറുകളും ഗൾഫ് സന്ദർശനവും രാഷ്ട്രീയപരമായും  ഗുണം ചെയ്യുമെന്നാണ് കണക്ക്കൂട്ടൽ  

Gulf this week

MORE IN GULF THIS WEEK
SHOW MORE