ഷാർജ പുസ്​തകമേളയില്‍ ശ്രദ്ധയാകര്‍ഷിച്ച് 'ഗൾഫ് മലയാളം റേഡിയോ ചരിത്രം'

gulf-radio
SHARE

ഷാർജ എക്സ്പോ സെന്ററിൽ ഒരാഴ്ചയിലേറെയായി പുസ്തകമാണ് ഭാഷ. രാജ്യാന്തര പുസ്തകോൽസവത്തിലേക്ക് എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് വായനക്കാരെ കാത്ത് ഇവിടെയിരിക്കുന്നത്. എന്നാൽ പ്രവാസികൾ പുസ്കത്തെ പോലെ സ്നേഹിക്കുന്ന ഒന്നുകൂടിയുണ്ട്. റേഡിയോ. ഷാർജ പുസ്തകമേളയിലെത്തിയാൽ ഗൾഫ് മലയാളം റേഡിയോയുടെ ചരിത്രവും അറിയാം. കണ്ണൂർ മാടായി സിഎഎസ് കോളജിലെ മലയാളം അധ്യാപിക ഡോ. ജൈനിമോൾ കെ.വി. ആണ് ഗൾഫ് മലയാളം റേഡിയോ ചരിത്രമെന്ന പുസ്തകമെഴുതിയതിരിക്കുന്നത്.

31 വർഷങ്ങൾക്ക് മുൻപാണ് പ്രവാസത്ത് ആദ്യമായി റേഡിയോ മലയാളം പറഞ്ഞത്. കൃത്യമായി പറഞ്ഞാൽ 1992 മെയ് മാസം 9ന് ഉച്ചയ്ക്ക് 2.15ന്. കെ.പി.കെ. വെങ്ങരയുടെ ശബ്ദത്തിൽ ആദ്യമായി യുഎഇ റേഡിയോ മലയാളം സംസാരിച്ചു. പ്രവാസികളുടെ ഏകാന്തതയിലേക്ക് വസന്തമായി മൂന്നുപതിറ്റാണ്ടു മുൻപ് കടന്നുവന്ന മലയാളം റേഡിയോ ഋതുഭേദങ്ങളിൽ തളരാതെ ഇന്നും പൂത്തുതളിർത്ത് നിൽക്കുകയാണ്. പ്രവാസജീവിതങ്ങളെ കൂടുതൽ ശ്രുതി മധുരമാക്കി അത് പ്രയാണം തുടരുകയാണ്. എന്നാൽ എവിടെ എങ്ങനെ തുടങ്ങി,, എങ്ങനെ വളർന്നു എന്നൊക്കെ ചോദിച്ചാൽ പലർക്കും അറിയില്ല. ചിലരുടെ മാത്രം മനസിൽ നിറശോഭയോടെ നിൽക്കുന്ന ആ ഓർമകളെ അന്വേഷിച്ച് കണ്ടെത്തി രേഖപ്പെടുത്തുകയാണ് ഡോ. ജൈനിമോൾ കെ.വി.

സിലബസ് പരിഷ്കരിച്ചപ്പോൾ ടെലിവിഷനും റേഡിയോയുമൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമായി. എന്നാൽ റേഡിയോയെക്കുറിച്ച് പഠിപ്പിക്കാനുള്ള മെറ്റീരിയൽ ലഭ്യമല്ലായിരുന്നു. ഇതോടെയാണ് റോഡിയോ ഗവേഷണവിഷയമായി തിരഞ്ഞെടുത്തത്. കേരളത്തിലെ റേഡിയോയെക്കുറിച്ചായിരുന്നു ആദ്യം ഗവേഷണം ചെയ്തത്. റേഡിയോ ആകാശവാണി മുതൽ സ്വകാര്യ എഫ്.എം. വരെ. ഗൾഫ് മണ്ണിലെ ആദ്യ മലയാളി റേഡിയോ പ്രക്ഷേപകൻ കെ.പി.കെ. വെങ്ങര മുതൽ ഒരുപാടുപേരെ നേരിട്ട് കണ്ടാണ് ഗൾഫ് മലയാളം റേഡിയോ ചരിത്രം തയ്യാറാക്കിയത്.

ഭർത്താവ് ആർ.ജെ. രമേഷിന്റെ ഗൾഫിലെ റേഡിയോ അനുഭവങ്ങളും പുസ്തകരചനയ്ക്ക് ഏറെ സഹായകമായി. ജൈനിയുടെ ഗവേഷണത്തിലൂടെയാണ് പലകാര്യങ്ങളും അറിഞ്ഞതെന്ന് രമേഷ് ചരിത്രത്തിനൊപ്പം കെ.പി.കെ. വെങ്ങരയുമായി നടത്തിയ അഭിമുഖവും അറബ് റേഡിയോ പ്രക്ഷേപണവും മാധ്യമനിയമങ്ങളും എല്ലാം ചേർത്താണ് ജൈനി പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പ്രവാസിയെ സംബന്ധിച്ച് കേവലം വിനോദത്തിനപ്പുറം റേഡിയോ ഒരുവികാരമാണ്. അത് അതിന്റെ എല്ലാ നേരോർമകളിലൂടെയും വായനക്കാരിലേക്ക് എത്തിച്ചിരിക്കുകയാണ് ജൈനിയുടെ പുസ്തകം.

Sharja book festival

MORE IN GULF THIS WEEK
SHOW MORE