നിശ്ചയദാര്‍ഡ്യത്തിന് കൈത്താങ്ങായി യുഎഇ; ഓട്ടിസത്തില്‍ നിന്ന് സ്വയംപര്യാപ്തതയിലേക്ക് നോഹ

gulf57
SHARE

യുഎഇയുടെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനുമൊപ്പം എടുത്തുപറയേണ്ട ഒന്നാണ് രാജ്യത്തിന്റെ സഹാനുഭൂതി. പ്രത്യേകിച്ച് ഭിന്നശേഷിക്കാരായ വ്യക്തികളോടുള്ള സമീപനം. നിശ്ചയദാർഢ്യക്കാരെന്ന സംബോധനയിൽ തന്നെയുണ്ട്  വേറിട്ട കാഴ്ചപ്പാട്. അടുത്തിടെയായി ഓട്ടിസം ബാധിച്ചവരുടെ എണ്ണത്തിൽ വലിയ വർധനയാണ് കാണുന്നത്. വൈകല്യമല്ല തലച്ചോറിന്റെ വ്യത്യസ്തയാണ് ഓട്ടിസം.  ഒട്ടും എളുപ്പമല്ല ഇത്തരക്കാരെ സ്വയംപര്യാപ്തരാക്കുന്നത്. ഉത്തരവാദിത്തം നാടിന്റെയും ഭരണകൂടത്തിന്റെയും കൂടി ആകുമ്പോൾ സ്ഥിതി മാറും രാജ്യത്തിന്റെ കൈപിടിച്ച് , നീന്തൽ മൽസരങ്ങളിൽ മുന്നേറി, ചിത്രരചനയും സംഗീതവും വൊക്കേഷണൽ പരിശീലനവുമൊക്കെയായി,, സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിലാണ് മലയാളിയായ നോഹ ജോർജ് പുളിക്കൽ.

രണ്ടര വയസിലാണ് നോഹ ജോർജ് പുളിക്കലിന് ഓട്ടിസം സ്ഥിരീകരിച്ചത്. പെർവിസ് ഡെലപ്മെന്റ് ഡിസോഡറിനൊപ്പം അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോഡറും ചേർന്ന് ആരോടും സംസാരിക്കാതെ ഒറ്റയ്ക്കിരിക്കുന്ന അവസ്ഥയിൽ നിന്നാണ് നോഹയുടെ ഈ മാറ്റം. 2014ൽ പതിനൊന്നാം വയസിൽ അബുദാബിയിലെ Future Rehabilitation Center ലെ പ്രവേശനം ലഭിച്ചതാണ് മാറ്റങ്ങളുടെ തുടക്കം. പരിശീലനവും പഠനങ്ങളും വഴി ഇന്ന് ഓട്ടിസത്തിന്റെ മൈൽഡ് കേസിലേക്ക് എത്തിച്ചിരിക്കുന്ന നോഹയെ. സ്കൂളിലെ വൊക്കേഷനൽ പരിശീലനത്തിലൂടെ ഇന്ന്  ഒരു സൂപ്പർമാർക്കറ്റിലെ ഇൻവെറ്ററി തരംതിരിച്ച് തയ്യാറാക്കാൻ നോഹയ്ക്ക് നിഷ്പ്രയാസം പറ്റും. താമസിയാതെ സ്വന്തം വരുമാനം കണ്ടെത്താനും കഴിയും. സിസ്റ്റം ഡ്രിവൻ ഇൻവെറ്ററി മാനേജ്മെന്റ് , എക്സ്ൽ അടിസ്ഥാനമാക്കിയാണ് പരിശീലനം നൽകുന്നത്. ബാർ കോഡ് ഓപ്പറേഷനും നോഹയ്ക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

എന്നാൽ എളുപ്പമായിരുന്നില്ല ഇവിടെ വരെയുള്ള യാത്ര. നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും ഓട്ടിസത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അതിന് മതിയായ ചികിൽസ ലഭിക്കാത്തതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു

നീന്തലാണ് നോഹയുടെ താൽപര്യങ്ങളിലൊന്ന്. സ്പെഷ്യൽ ഒളിംപിക് യുഎഇ സ്വീമിങ് നാഷണൽ ടൂർണമെന്റിൽ ഉൾപ്പെടെ വിവിധതലങ്ങളിൽ  മെഡൽ സ്വന്തമാക്കിയിട്ടുണ്ട് നോഹ. സംഗീതമാണ് ജീവൻ. നിർബന്ധിച്ചപ്പോൾ അച്ഛനൊപ്പം ചേർന്ന് രണ്ട് വരിപാട്ടും കാരിയോക്കയും പാടി. പിയാനോയാണ് മറ്റൊരു ഇഷ്ടം. സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിൽ ഓട്ടിസമുള്ള കുട്ടികൾക്ക് സംഗീതം ഏറെ സഹായകമാണ്.

അച്ഛൻ ബിജോയിയും സഹോദരൻ ഹനോക്കും സഹായത്തിനുള്ള മാത്യൂസമാണ് വീട്ടിൽ നോഹയുടെ ലോകം. അമ്മ ഒപ്പമല്ല കഴിയുന്നത്. നിശ്ചയദാർഢ്യക്കാർക്കായ് യുഎഇ മുന്നോട്ടുവയ്ക്കുന്ന അവസരങ്ങളും സൗകര്യങ്ങളുമാണ് നോഹയെ പോലുള്ളവരെ മുഖ്യധാരയിലേക്ക് എത്താൻ സഹായകമാകുന്നത്. പഠനത്തിന് സബ്സിഡി നൽകുന്നത് മുതൽ ഗോൾഡൻ വീസ വരെ നൽകിയാണ് രാജ്യം ഇവരോടുള്ള കരുതൽ വെളിവാക്കുന്നത്.

2021 ഏപ്രിലിലാണ് യുഎഇ കാബിനറ്റ് ഓട്ടിസം ബാധിച്ചവർക്കുള്ള ദേശീയ നയത്തിന് അംഗീകാരം നൽകി. ഓട്ടിസം ബാധിച്ചവർക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും വിദ്യാഭ്യാസത്തിലും വിശാലമായ സമൂഹത്തിലും അവരെകൂടി ഉൾപ്പെടുത്താൻ സാമൂഹ്യ അവബോധം വർധിപ്പിക്കുകയുമായുമാണ് ലക്ഷ്യം. കൂടുതൽ യോഗ്യതയുള്ള പ്രഫഷണലുകളെ പരിശീലിപ്പിക്കുന്നതും ദേശീയ നയത്തിന്റെ ഭാഗമാണ്. യുഎഇയിൽ 146 പേരിൽ ഒരാൾക്ക് ഓട്ടിസം ഉണ്ടെന്നാണ് ദുബായ് ഓട്ടിസം സെന്ററിന്റെ കണക്കുകൾ പറയുന്നത്. രാജ്യത്ത് ആകെയുള്ള നിശ്ചയദാർഢ്യക്കാരിൽ പന്ത്രണ്ട് ശതമാനം  പേർ ഓട്ടിസം ബാധിതരാണ്. കമ്യൂണിറ്റി ഡെവലപ്മെന്റ് മന്ത്രാലയത്തിന്റെ വെബ് സൈറ്റിൽ ഓട്ടിസത്തെ വിശദാമായ പ്രതിബാദിക്കുന്നുണ്ട്.  രക്ഷിതാക്കൾക്ക് വേണ്ട അവബോധം ഉൾപ്പെടെ ഓട്ടിസം ബാധിച്ചവരുടെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കാൻ വേണ്ടതെല്ലാം ഇവിടെ വ്യക്തമാക്കുന്നുണ്ട്.

MORE IN GULF THIS WEEK
SHOW MORE