കറിവേപ്പില മുതൽ മുരിങ്ങ വരെ; കാണണം ദുബായ് വില്ലയിലെ പച്ചക്കറി കൃഷി

Gulf-This-Week
SHARE

ഗൾഫിലെ മലയാളി വില്ലകളിൽ പച്ചക്കറി കൃഷി അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ ദുബായ് റാഷീദിയയിൽ മലയാളി ദമ്പതികൾ ഒരുക്കിയ  പച്ചക്കറി തോട്ടം, കണ്ടാൽ അത്ഭുതം തോന്നും.  കറിവേപ്പില മുതൽ മുരിങ്ങ വരെ തഴച്ചുവളർന്ന് നിൽക്കുന്നത് കാണാം ഇവിടെയത്തിയാൽ. തക്കാളി മാത്രം 40 തരമുണ്ട്. രുചിയും നിറവും പലവിധം. ജൈവവളം മാത്രം ഉപയോഗിച്ചാണ് കൃഷി. മലപ്പുറം സ്വദേശി ഹസൈനാർ പതിയിലും ഭാര്യ സനീറ കളത്തിപ്പറമ്പിലും ചേർന്ന് നട്ടുനനച്ചുവളർത്തിയ പൂപച്ചക്കറി തോട്ടം കണ്ടുവരാം ഇനി.  

മരുഭൂമിയിൽ പച്ചവിരിച്ച് ഗോതമ്പുപാടങ്ങൾ. കഴിഞ്ഞ നവംബറിൽ ഷാർജ മലീഹയിൽ, ഗോതമ്പ് കൃഷിയിറക്കിയപ്പോൾ, അത് യുഎഇയ്ക്ക് പുതിയ അനുഭവം ആയിരുന്നു. ഇപ്പോൾ മലീഹയിലെ ഗോതമ്പ് പാടങ്ങളിൽ കൊയ്ത്തുൽസവം പൊടിപൊടിക്കുകയാണ്.  എമിറേറ്റിൽ ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് വൻ തോതിൽ കൃഷി തുടങ്ങിയത്.

ഷാർജ ഭരണാധികാരി ഷൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി കഴിഞ്ഞ നവംബറിലാണ് മലീഹയിലെ പാടശേഖരത്ത് ഗോതമ്പ് വിത്തുകൾ വിതച്ചത്. ഒന്നരമാസത്തിനകം അത് മുളച്ച് വളർന്ന് നോക്കെത്താദൂരത്തോളം പച്ചവിരിച്ചു. മരുഭൂമിയ്ക്ക് പരിചിതമല്ലാതിരുന്ന കൺകുളിർക്കുന്ന കാഴ്ച

മൂന്നു ഘട്ടങ്ങളായി നടപ്പാക്കുന്ന വിശാലമായ ഗോതമ്പ് കൃഷിയുടെ ആദ്യഘട്ടമാണ് ഇക്കാണുന്നത്. നാനൂറ് ഹെക്ടറിലാണ് ആദ്യഘട്ടത്തിൽ  കൃഷിയിറക്കിയത്. നവംബർ 30-ന്  വിത്ത് പാകിയതിന്റെ ആദ്യ വിളവെടുപ്പ് ഇക്കഴിഞ്ഞ ദിവസം നടന്നു. എട്ട് ഹരിത വൃത്തങ്ങളിലായിരുന്നു വിളവെടുപ്പ്. കൊയ്ത്തുത്സവത്തിൽ സജീവ സാന്നിധ്യമയാി  ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.

മലീഹയിലെ ഗോതമ്പ് കൃഷി കാണുന്നവർക്കെല്ലാം അത്ഭുതമാണ്. കൃഷി നിലം കണ്ടാലും അങ്ങനെ തന്നെ. മരുഭൂമിയിലെ തരിശ്നിലത്തിൽ ഗോതമ്പ് വിളഞ്ഞ് നിൽക്കുന്ന കാഴ്ച, ഉത്തരേന്ത്യയിലെ പാടശേഖരങ്ങളെ ഓർമിപ്പിക്കും. ഒരുവേള  അവിടെയെത്തിയ പ്രതീതിയും ഉളവാക്കും.  കൊയ്യാനെത്തിയ തൊഴിലാളികളെയും ജീവനക്കാരെയും കാണുമ്പോഴാണ് ,, ഇത് യുഎഇ ആണെന്നും മരുഭൂമിയാണെന്നുമൊക്കെ,, ബോധ്യമാവുക.

സാങ്കേതിക വിദ്യയേയും നിർമിത ബുദ്ധിയേയും ആശ്രയിച്ചാണ് ഫാമിന്‍റെ പ്രവർത്തനം. ആകെ രണ്ട് എൻജീനിയർമാരും ഏഴ് തൊഴിലാളികളും മാത്രമാണ് ഇവിടെയുള്ളത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ വെള്ളമെത്തിച്ചാണ് കൃഷി നടത്തിയത്. വിത്തിറക്കി നാൽപത് ദിവസം പിന്നിട്ടപ്പോൾ ഗോതമ്പുപാടം കാണാൻ ഷാർജ ഭരണാധികാരി നേരിട്ടെത്തിയിരുന്നു. ജലസേചന സംവിധാനവും വിലയിരുത്തിയാണ് അന്ന് അദ്ദേഹം മടങ്ങിയത്. 

ദിവസവും 60,000 ക്യുബിക് മീറ്റർ വെള്ളം വരെ പമ്പുചെയ്യാൻ ശേഷിയുള്ള ആറ് വലിയ സക്ഷൻ പമ്പുകളിലൂടെ കൃഷിക്ക് വെള്ളം എത്തിച്ചത്. ഹംദ സ്റ്റേഷനിൽനിന്ന് 13 കിലോമീറ്റർ കൺവെയർ ലൈൻ വഴിയാണ് വെള്ളം എത്തിക്കുകയായിരുന്നു.   13 ലീനിയർ മീറ്ററിന് തുല്യമായ ജലസേചന ലൈനുകളും 10,000 ലീനിയർ മീറ്ററിന് തുല്യമായ ഇലക്ട്രിക്കൽ ജോലികളും ഉൾപ്പെടുന്ന ഫാമിന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയായി.  

കോവിഡും റഷ്യ യുക്രെയ്ൻ യുദ്ധവും ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യവിതരണ ശൃംഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കൃഷിയിറക്കാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടത്.  പരിശോധനയിൽ മലീഹയിലെ മണ്ണ് ഗോമ്പത് കൃഷിക്ക് ഏറെ അനുയോജ്യമാണെന്ന് കണ്ടെത്തുകയായിരുന്നു.   മണ്ണിലെ ജലാംശം ഉൾപ്പെടെ തിരിച്ചറിയാനുള്ള സോയിൽ സെൻസേഴ്സും കാലാവസ്ഥാ നിരീക്ഷണ സംവിധാനവുമെല്ലാം ഫാമിൽ സജ്ജമാണ്.

വിളവെടുപ്പ് മലീഹയിൽ തകൃതിയായി പുരോഗമിക്കുകയാണ്. ഇക്കുറി 1700 ടൺ ഗോതമ്പ്  വിളവെടുക്കാനാകുമെന്നാണ് വിലയിരുത്തൽ . യുഎഇയിലെയും ഷാർജയിലെയും പ്രാദേശിക വിപണിയിലേക്കാണ് ഇവയെത്തുക. മേയ്, ജൂൺ മാസത്തോടെ ഇവ വിണയിലെത്തുമെന്നാണ് പ്രതീക്ഷ. രാസവളങ്ങൾ ഉപയോഗിക്കാതെയായിരുന്നു കൃഷി.   അടുത്ത വർഷം 880 ഹെക്ടറിൽ ഗോതമ്പ് കൃഷി ചെയ്യും. 2025ഓടെ 1400 ഹെക്ടർ സ്ഥലത്തേക്ക്കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.  എമിറേറ്റിലെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനാണ് കൃഷിയിറക്കിയത്.  2022-ൽ യുഎഇയുടെ ഗോതമ്പ് ഇറക്കുമതിയുടെ അളവ് 1.7 ദശലക്ഷം മെട്രിക് ടൺ ആയിരുന്നു. പ്രതിവർഷം മൂന്നര ലക്ഷം മ്രെട്രിക് ടൺ ഗോതമ്പ് ഷാർജ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് പകുതിയാക്കി കുറയ്ക്കുയും ഗുമേന്മയുളള ഗോതമ്പ് ഉറപ്പാക്കുകയുമാണ് ലക്ഷ്യം

MORE IN GULF THIS WEEK
SHOW MORE