ആരോഗ്യ സംരക്ഷണത്തിലെ നവീകരണവും സുസ്ഥിരതയും; വ്യത്യസ്തമായി അറബ് ഹെല്‍ത്ത്

gt-pgm
SHARE

ആരോഗ്യ രംഗത്തെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി അറബ് ഹെൽത്ത് എക്‌സിബിഷൻ & കോൺഫറൻസിന് ദുബായ് വേദിയായി.  വേൾഡ് ട്രേഡ് സെന്ററിൽ നാല് ദിവസം നടന്ന പ്രദർശനത്തിൽ 45ലേറെ രാജ്യങ്ങളിൽ നിന്നായി മൂവായിരത്തിലേറെ രാജ്യാന്തരകമ്പനികളും 51,000-ലധികം ഹെൽത്ത് കെയർ പ്രഫഷണലുകളുമാണ് പങ്കെടുത്തത്. അറബ് ഹെല്‍ത്തിന്‍റെ 48 മത് പതിപ്പാണ് ഇത്തവണത്തേത്.

ആരോഗ്യ സംരക്ഷണത്തിലെ നവീകരണവും സുസ്ഥിരതയും  എന്ന പ്രമേയത്തിലാണ് നാല് ദിവസം നീണ്ടുനിന്ന അറബ് ഹെൽത്ത് പ്രദ‍ർശനം ഒരുക്കിയത്.  മേഖലയിലെ പുതിയ സാങ്കേതിക വിദ്യകള്‍, ഗവേഷണം, രോഗപ്രതിരോധ സംവിധാനങ്ങൾ, പുതിയ ആശയങ്ങള്‍ തുടങ്ങിയവയെല്ലാം പ്രദർശിപ്പിച്ച വേദി,, അതായിരുന്ന 48ാമത് അറബ് ഹെൽത്ത് പ്രദ‍ർശനം. ന്യൂസിലാൻഡ്, സിങ്കപ്പൂർ, തുനീഷ്യ, ഇന്‍ഡോനേഷ്യ, എസ്തോണിയ തുടങ്ങി രാജ്യങ്ങള്‍ ആദ്യമായി ഇത്തവണ പ്രദ‍ശനത്തിന്റെ ഭാഗമായി.

ആധുനിക സംവിധാനങ്ങളും ആരോഗ്യ ആപ്പുകളും ടെലിമെഡിസിൻ സംവിധാനങ്ങളുമെല്ലാം ഇവിടെ ഒരുക്കിയിരുന്നു. നിർമിതബുദ്ധി ഉപയോഗിച്ച് പ്രവ‍‍ർത്തിക്കുന്ന കൈപ്പിടിയിൽ ഒതുങ്ങുന്ന ഉപകരണങ്ങളുടെയും മൊബൈൽ ഫോണിന്റെയും സഹായത്തോടെ ശാരീരിക അസ്വസ്ഥതകൾ കണ്ടെത്തുന്ന സംവിധാനങ്ങൾ മുതൽ  സങ്കീർണ ശസ്ത്രക്രിയകളെ ലളിതമാക്കുന്ന റോബട്ടിക് സർജറി ഉപകരണങ്ങളും വരെ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ജർമൻ നി‍ർമിത ബോക്സ് ആംബുലൻസ് ദുബായ്ക്ക് പരിചയപ്പെടുത്തുകയാണ് ഇവിടെ. ഓട്ടോമാറ്റിക് സംവിധാനത്തിലാണ് പ്രവ‍ർത്തനം.  സങ്കീ‍ർണമായ ആരോഗ്യ അവസ്ഥയിലിരിക്കുന്ന രോഗിയെ സുഗമമായി ആശുപത്രിയിലെത്തിക്കാനുള്ള എല്ലാസംവിധാനങ്ങളോടും കൂടിയാണ് ആംബുലൻസ് ഒരുക്കിയിരിക്കുന്നത്. രോഗിയുടെ ശരീരത്തിന് യാതൊരു ഇളക്കവും തട്ടാതെ ആംബുലൻസിൽ നിന്ന് ഇറക്കാനും കയറ്റാനും കഴിയുമെന്നതാണ് പ്രധാന  പ്രത്യേകത.

ഒരു ലക്ഷത്തി അൻപതിനായിരം യൂറോ വിലമതിക്കുന്ന  ബോക്സ് ആംബുലൻസ് വികസിപ്പിച്ചത് വാസ് കമ്പനിയാണ്. ഒരുപാട് നേരം എവിടെയെങ്കിലും നിർത്തിയിടേണ്ട സാഹചര്യം വരുമ്പോൾ,, അകത്തെ താപനില പുറത്തുനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ക്രമീകരിക്കാനും ആംബുലൻസിൽ കഴിയും. വാസിന്റെ 120ലേറെ മറ്റ് ആംബുലൻസ് യുഎഇയിൽ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ നാല് വാസ് ആംബുലൻസുകളുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമാണ് ഇവ ഉപയോഗിക്കുന്നത്.

മെഡിക്കൽ, നഴ്സിങ് കോളജുകളെ ലക്ഷ്യംവച്ച് കൊറിയൻ കമ്പനിയായ ബി.ടി. ഒരുക്കിയ സ്റ്റിമുലേറ്ററാണ് ഇത്. മെഡിക്കൽ വിദ്യാർഥികൾക്ക് മനുഷ്യശരീരത്തെ കുറിച്ച് പഠിക്കാൻ സഹായിക്കുന്നതാണ് ഇത്. പൾസ് നോക്കുന്നതുമുതൽ രോഗികൾക്ക് എനിമ ചെയ്യുന്നതുവരെ സ്റ്റിമുലേറ്ററുകളെ ഉപയോഗിച്ച് പഠിക്കാം. ശരീരത്തിലെ കൊഴുപ്പ്, കൊളസ്ട്രോൾ, ഹൃദയമിടിപ്പ് തുടങ്ങി ഒരു ലാബിൽ രക്ത പരിശോധനയിൽ കണ്ടെത്തുന്ന ഒട്ടുമിക്ക കാര്യങ്ങളും ഈ കുഞ്ഞൻ ഉപകരണത്തിലൂടെ കഴിയും.  പോൾട്ടബിൾ ബോഡി കംപോസിഷൻ അനലൈസർ എന്ന ഉപകരണം അവതരിപ്പിച്ചിരിക്കുന്നത് ഫിറ്റ്റസ് ലൈറ്റ് എന്ന കമ്പനിയാണ്. പൾസ് രേഖപ്പെടുത്തുന്ന ഈ രണ്ട് സ്വിച്ചുകളിൽ അമ‍ർത്തിപ്പിടിച്ച് അൽപനേരം നിൽക്കുകയേ വേണ്ടു. പിന്നെയെല്ലാം നിങ്ങളുടെ മൊബൈൽ ഫോണിൽ അറിയാം. ശാരീരിക അവസ്ഥ ബോധ്യപ്പെടുത്തുന്നതിനൊപ്പം ആരോഗ്യം മെച്ചപ്പെടുത്താൻ ഏതുതരം വ്യായാമം ചെയ്യണം എന്നതുൾപ്പെടെ ഇതിലൂടെ അറിയാം.

ആരോഗ്യ മേഖലയിലെ പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായുള്ള പുരസ്കാരം പ്രഖ്യാപിക്കാൻ സൗദി ജർമൻ ഹോസ്പിറ്റൽ തിരഞ്ഞെടുത്തതും അറബ് ഹെൽത്ത് പ്രദ‍ർശനമാണ്.  കെയറിങ് ലൈക്ക് ഫാമിലി പുരസ്കാരം,,   രോഗീപരിചരണത്തിലും ഗവേഷണത്തിലും മികവു പുലർത്തുന്ന ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ അധ്യാപകർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് നൽകുന്നത്. ഏറ്റവും ശ്രദ്ധേയം സൗദി ജർമൻ ഹോസ്പിറ്റലിലെ ജീവനക്കാ‍ർക്ക് ഇതിൽ പങ്കെടുക്കാൻ ആവില്ലെന്നതാണ്. നവജാത ശിശുകളുടെ ചികിൽസയ്ക്ക് വേണ്ടി  പ്രത്യേകം തയ്യാറാക്കിയ ഇൻക്യുബേറ്റർ ആണിത്. എം.ആർ.ഐ. സ്കാൻ ചെയ്യുമ്പോഴുള്ള   സങ്കീർണതകളെ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം. യു.എ.ഇ. ആരോഗ്യ, രോഗപ്രതിരോധമന്ത്രാലയം, അബുദാബി ആരോഗ്യവകുപ്പ്, ദുബായ് ആരോഗ്യവകുപ്പ് എന്നിവ ചേർന്ന് എമിറേറ്റ്‌സ് ഹെൽത്ത് എന്ന ഒരൊറ്റ പ്ലാറ്റ്ഫോമിന് കീഴികീഴിൽ ഒട്ടേറെ നൂതനസംരംഭങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

MORE IN GULF THIS WEEK
SHOW MORE