അബുദാബിയിലെ കോഴിക്കോടൻ പെരുമ; കോഴിക്കോട് ഫെസ്റ്റ് ആഘോഷമായി

calicut-fest2
SHARE

കോഴിക്കോടൻ തെരുവിൻറെയും നേർകാഴ്ചകളുടെ അനുഭവം പകർന്നു അബുദാബിയിൽ കോഴിക്കോടൻ ഫെ്റ്റ്. സംഗീതവും ഭക്ഷണവും നൃത്തവും അണിനിരന്ന ഉത്സവത്തിൻറെ കാഴ്ചകളാണ് ഇനി കാണുന്നത്.

സംഗീതവും ഭക്ഷണവും...കോഴിക്കോടിൻറെ ഓർമകളുമായി മനസിൽ ആദ്യം ചേക്കേറുന്ന കാര്യങ്ങൾ. പ്രവാസികൾക്ക് കോഴിക്കോടിൻറെ ഗൃഹാതുരത്വവും അനുഭവവും പകർന്ന നേർസാക്ഷ്യമായിരുന്നു കോഴിക്കോടൻ ഫെസ്റ്റ്. ഒരു മിനി കോഴിക്കോടിൻറെ കാഴ്ചകളായിരുന്നു യു.എ.ഇയുടെ തലസ്ഥാനനഗരിയിൽ കണ്ടത്. 

കോഴിക്കോടിലെ തെരുവുകളും മാനാഞ്ചിറ മൈതാനവുമൊക്കെ പുനരാവിഷ്കരിച്ചാണ് ഉത്സവം അരങ്ങേറിയത്. കോഴിക്കോടിൻറെ ഭക്ഷണം രുചിച്ചറിയാനാകുന്ന 210 കലവറകൾ രുചിയുടെ നേർസാക്ഷ്യമായി.

പഴമയുടെ കഥപറയാനേറെയുള്ള ഉന്ത് വണ്ടി, നാടൻ വേഷമണിഞ്ഞു സൈക്കിളിൽ വിരുന്നെത്തുന്ന ഐസ് വിൽപനക്കാരൻ, അമ്മമാരുടെ കൈപുണ്യമറിയിച്ചു നാടൻ ഭക്ഷണങ്ങൾ, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ, മണവാട്ടി, തക്കാരപ്പുര, നാടൻ പീടിക, ഖൽബിലെ കോഴിക്കോട്, തുടങ്ങി നാടൻ സ്റ്റാളുകൾ തുടങ്ങിയവയെല്ലാം കൊണ്ടും ഫെസ്റ്റ് ശ്രദ്ധേയമായിരുന്നു.

ചെണ്ടവാദ്യത്തിന്റെയും ദഫ്, ബാൻഡ് സംഘത്തിൻറേയും അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് ശേഷമാണ് ഉൽസവ നഗരിയിൽ കൊടിയുയർന്നത്. കോഴിക്കോടിൻറെ ഹൃദയമായ തെരുവു ഗായകരും മജീഷ്യൻമാരും മാപ്പിളപ്പാട്ടും ഒപ്പനയുമെല്ലാം ഉത്സവത്തിനു ആവേശമായി. 

അബുദാബി കോഴിക്കോട് ജില്ലാ KMCC യുടെ നേതൃത്വത്തിലാണ് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ ഉത്സവം സംഘചിപ്പിച്ചത്. കോഴിക്കോടിൻറെ രുചിയും നന്മയും അടുത്തറിയാൻ കേരളത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഉത്ലസവത്തിൻറെ ഭാഗമായി.

MORE IN GULF THIS WEEK
SHOW MORE