ഫാഷൻ ഷോയുമായി മാതൃദിനത്തിൽ അമ്മമാർ

Fashionshowb
SHARE

ഫാഷൻ ഷോ നടത്തിയാണ് അബുദാബിയിൽ നൂറു കണക്കിനു അമ്മമാർ മാതൃദിനം ആഘോഷിച്ചത്. മക്കൾക്കൊപ്പം റാംപിൽ ചുവടുവച്ചത് പലർക്കും പുതിയ അനുഭവമായിരുന്നു. മാതൃദിനത്തിലെ ഫാഷൻ ഷോയുടെ കാഴ്ചകളാണ് ഇനി കാണുന്നത്.

ജീവിതകാലം മുഴുവനും ആഘോഷിക്കപ്പെടേണ്ട മാതൃത്വത്തിൻറെ പുതിയ കാഴ്ചകളാണ് അബുദാബി അൽവാഹ്ദ മാളിൽ അരങ്ങേറിയത്. അമ്മമാർക്ക് അവരർഹിക്കുന്ന അർഹിക്കുന്ന ബഹുമാനവും കരുതലും സ്നേഹവും ഉറപ്പുവരുത്തണമെന്ന ഓർമപ്പെടുത്തലോടെയായിരുന്നു യു.എ.ഇയുടെ തലസ്ഥാന നഗരിയിലെ ഫാഷൻ ഷോ.

ഇന്ത്യ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങി പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ളവരാണ് റാംപിലെത്തിയത്. മോഡലിംങ്ങിലടക്കം തിളങ്ങിയ ശേഷം ജീവിത്തിൻറെ തിരക്കുകളിൽ കഴിവുകളെ മറന്നവർക്ക് ഓർമപ്പെടുത്തൽ കൂടിയായിരുന്നു പരിപാടി.

വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരമായ ഡിസൈനർമാർ രൂപകൽപനചെയ്ത ലൈഫ് സ്റ്റൈൽ ബ്രാൻഡുകളാണ് ഫ്ളോണ്ട് ഇറ്റ് എന്ന ഫാഷൻ ഷോയിൽ പ്രദർശിപ്പിച്ചത്. 

മാതൃദിനത്തോട് അനുബന്ധിച്ചു മൂന്ന് ദിവസങ്ങളിലായി നടന്ന  ഫാഷൻ ഷോയിൽ അമ്മമാരും കുട്ടികളും റാംപിൽ എത്തിയത് വ്യത്യസ്തകാഴ്ചയായി. ആരവങ്ങളോടെയായിരുന്നു അമ്മമാരെ റാംപിലേക്ക് എതിരേറ്റത്.

ആദ്യമായി റാംപിലെത്തിയവരും സ്വന്തം നാടുകളിൽ മോഡലുകളായും ടിവി അവതാരകരായും പരിചയമുള്ളവരും ഒരുമിച്ചാണ് ചുവടുവച്ചത്. പരസ്പരം പ്രോത്സാഹിപ്പിച്ചും കഴിവുകളെ കുഴിച്ചുമൂടരുതെന്നു ഓർമപ്പെടുത്തിയും അമ്മമാർ മാതൃദിനം ആഘോഷിച്ചു. 

ഫാഷൻ ഷോയുടെ ഇടവേളകളിൽ വിവിധരാജ്യക്കാരുടെ നേതൃത്വത്തിൽ നൃത്തപരിപാടികളും അരങ്ങേറി.

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.