പൈതൃകകാലത്തിലേക്ക് നയിച്ച് ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ

exhibition
SHARE

യു.എ.ഇയുടെ പൈതൃകത്തിലേക്ക് കാഴ്ച്ചക്കാരെ ആനയിക്കുന്ന ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിലേക്ക് സന്ദർശക പ്രവാഹ മാണിപ്പോൾ. അബുദാബിയിൽ നടക്കുന്ന ഉൽസവത്തിൽ ആയിരങ്ങളാണ് എമറാത്തി സംസ്കാരം അടുത്തറിയാനെത്തുന്നത്. ഹെരിറ്റേജ് ഫെസ്റ്റിവലിൻറെ വിശേഷങ്ങളാണ് ഇനി കാണുന്നത്.

യു.എ.ഇ  രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ സ്മരണകളാണ് അബുദാബി അൽ വത്ബയിലെ വേദിയിൽ നിറയുന്നത്. ഒരു സാധാരണ മരുപ്രദേശമാണ് പൈതൃക പ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്നത്. അറബ് സംസ്‌കാരവും പാരമ്പര്യവുമായി ബന്ധപ്പെട്ടതെല്ലാം തനിമയൊട്ടും ചോരാതെയാണ് ഒരുക്കിയിരിക്കുന്നത്. വികസനം എത്തിനോക്കാതിരുന്ന മണൽകാടുകളായ വിവിധ പ്രവിശ്യകളെ യു.എ.ഇ എന്ന ഐക്യ അറബ് എമിറേറ്റ്സിനു കീഴിൽ ഒറ്റ രാജ്യമാക്കുന്നതിനും തുടർന്നുള്ള വികസനത്തിനും ഷെയ്ഖ് സായിദ് നൽകിയ സംഭാവനകൾ വിളിച്ചറിയിക്കുന്ന ഫോട്ടോ പ്രദർശനമാണ് നഗരിയിലെ പ്രധാന ആകർഷണം. 

ക്രിസ്മസ് പുതുവൽസരങ്ങളെ ഏതിരേൽക്കാൻ പ്രത്യേക പരിപാടികളാണ് ഉൽസവ നഗരിയിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികളുൾപ്പെടെ കുടുംബമായെ്തുന്ന സന്ദർശകരെ ആകർഷിക്കുന്ന പരിപാടികൾ. അറബ് പരമ്പാരാഗത നൃത്തത്തിനൊപ്പം മൊറോക്കൻ, ഈജിപ്ഷ്യൻ നൃത്ത രൂപങ്ങളും നഗരിയിൽ അരങ്ങേറുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വാദ്യ സംഘങ്ങളുടെ സംഗീതപരിപാടികൾ വ്യത്യസ്തവും ആകർഷണീയവുമാണ്.

എമറാത്തി സംസ്കാരത്തിൻറെ ഭാഗമായ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വിൽപനയും തകൃതിയാണ്. തത്സമയം ചുട്ടെടുക്കുന്നതും തയ്യാറാക്കുന്നതുമായ വിവിധ രാജ്യക്കാരുടെ ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാനും ഒട്ടക, കുതിര സവാരികൾ നടത്താനും ഫെസ്റ്റിവലിൽ അവസരമുണ്ട്. 

മേളയിൽ പദർശിപ്പിച്ചിട്ടുള്ള പരമ്പരാഗത ആഭരണങ്ങൾക്കും, തുകൽ ഉത്തപ്പന്നങ്ങൾക്കുമെല്ലാം ആവശ്യക്കാരേറെയാണ്. എല്ലാ ദിവസവും രാത്രി എട്ടിന് നടക്കുന്ന വർണ്ണാഭമായ കരിമരുന്ന് പ്രയോഗമാണ് മറ്റൊരു ആകർഷണം.

വർഷാന്ത്യ അവധിയായതിനാൽ വിവിധ രാജ്യക്കാരായ സന്ദർശകരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വൈകിട്ട് നാല് മണി മുതൽ രാത്രി പത്ത് മണി വരെ നടക്കുന്ന ആഘോഷങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. അബുദാബി ബസ് ടെർമിനലിൽ നിന്നും രണ്ട് മണിക്കൂർ ഇടവേളയിലും വാരാന്ത്യങ്ങളിൽ ഒരു മണിക്കൂർ ഇടവേളയിലും ഉത്സവനഗരിയിലേക്ക് ബസുകളുണ്ട്.  പ്രദർശനം അടുത്തമാസം ഇരുപത്തിയാറിന് സമാപിക്കും. 

MORE IN GULF THIS WEEK
SHOW MORE