പ്ലാസ്റ്റികിനെതിരെ പോരാട്ടവുമായി രേണുക

gw-plastic-fight-t
SHARE

പ്രവാസ ലോകത്തെ ഒരു നല്ല മാതൃക. അതാണ് രേണുക കൃഷ്ണൻ. പ്ലാസ്റ്റിക്കിനെതിരെ തന്നാലാകും വിധം പോരാടുകയാണ് ഈ പ്രവാസി മലയാളി. ഉപയോഗ ശൂന്യമായ ടീ ഷർട്ടുകൾ കാരി ബാഗുകളാക്കി മാറ്റിയാണ് പ്ലാസ്റ്റിക്കിനെതിരെ രേണുകയുടെ പടപ്പുറപ്പാട്.

ചെറിയ ചില കാര്യങ്ങളിലൂടെ വലിയ സന്ദേശങ്ങള്‍ നല്‍കുന്ന ചിലരുണ്ട്. അവരിലൊരാളാണ് ദുബായിലെ പ്രവാസി മലയാളിയായ രേണുക കൃഷ്ണന്‍. പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കെതിരായ ഒരു ഒറ്റയാള്‍ പോരാട്ടമാണ് രേണുകയുടേത്. അതും വളരെ ലളിതമായ മാര്‍ഗത്തിലൂടെ. പഴയ ടീ ഷര്‍ട്ടുകളില്‍ നിന്ന് അതിമനോഹരമായ കാരി ബാഗുകളുണ്ടാക്കുകയാണ് രേണുക. 

ഉപയോഗിക്കാന്‍ പറ്റാതെ കുപ്പത്തൊട്ടിയിലേക്ക് എറിഞ്ഞു കളയുന്ന ടീ ഷര്‍ട്ടുകള്‍ക്ക് ഇത്തരം ഒരു സാധ്യതയുണ്ടെന്ന് കാണിച്ചു തരികയാണ് ഇവര്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി രേണുക വീട്ടില്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നില്ല. സാധനങ്ങള്‍ വാങ്ങുന്നതും സൂക്ഷിക്കുന്നതുമെല്ലാം ഈ ടീബാഗില്‍ ആണ്.

സ്കൂളുകളുമായി സഹകരിച്ച് കുട്ടികള്‍ക്ക് ടീ ബാഗ് നീര്‍മാണത്തില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു രേണുക. ഒപ്പം അയൽവാസികളിലേക്കും ഈ മാതൃക പകരുന്നു. ഒരാളെങ്കിലും പ്ലാസ്റ്റിക് ബാഗുകള്‍ ഉപേക്ഷിച്ച് ടീ ബാഗുകളിലേക്ക് മാറിയാല്‍ അത് വലിയ നേട്ടമാണെന്നാണ് രേണുകയുടെ പക്ഷം. 

പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞ് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്പോള്‍ നമ്മളും അണി ചേരുകയാണ് പ്രകൃതിസംരക്ഷണം എന്ന വലിയ ലക്ഷ്യത്തിലേക്ക്. 

MORE IN GULF THIS WEEK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.