‘വോട്ടുമറിക്കും?, ആര് ആർക്കെന്ന് പറയൂ..!' വോട്ടുവണ്ടി ആലപ്പുഴ മണ്ഡലത്തിൽ

FINAL-VOTTUVANDI-17-04-24
SHARE

കേരളം പോളിങ് ബൂത്തിലേക്ക് പോകാന്‍ ഇനി എട്ട് നാളുകള്‍ കൂടി മാത്രം. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പോരടിക്കുന്ന പല മണ്ഡലങ്ങളുള്ള കേരളത്തില്‍ ആലപ്പുഴയിലെ രാഷ്​ട്രീയ ചിത്രം പരിശോധിക്കാനായി വോട്ടുവണ്ടി കായംകുളത്ത് എത്തിയിരിക്കുകയാണ്. ദേശീയ രാഷ്​ട്രീയത്തിലെ സാഹചര്യങ്ങള്‍, സംസ്ഥാന രാഷ്​ട്രീയം, എം.പിയുടെ പ്രവര്‍ത്തനം തുടങ്ങിയ പല കാര്യങ്ങളും നാടാകെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കേരളത്തിലെ സന്ദര്‍ശനം, വടകരയിലെ സൈബര്‍ അറ്റാക്ക് എന്നിവയും സജീവമായി സംസ്ഥാന രാഷ്​ട്രിയത്തിലുണ്ട്. കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഒരേയൊരു എംപിയെ നല്‍കിയ മണ്ഡലമാണ് ആലപ്പുഴ. എ.എം ആരീഫിനെ തന്നെ ആലപ്പുഴക്കാര്‍ വീണ്ടും തിരഞ്ഞെടുക്കുമോ? രണ്ട് തവണ ആലപ്പുഴ എംപിയായ കെ.സി.വേണുഗോപാലിന് വീണ്ടും ഒരു അവസരം കൂടി ലഭിക്കുമോ? ശോഭ സുരേന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വം എങ്ങനെ ആലപ്പുഴയിലെ രാഷ്​ട്രീയ ചിത്രം മാറ്റും? പരിശോധിക്കാം വോട്ടുവണ്ടിയില്‍

Loksabha election 2024 alappuzha

MORE IN SPECIAL PROGRAMS
SHOW MORE