പിഞ്ചുകുഞ്ഞിന്‍റെ തലയോട്ടിയും നട്ടെല്ലും തകര്‍ത്ത അച്ഛന്‍; അരുംകൊല

makal
SHARE

ഒരമ്മ തന്‍റെ കുഞ്ഞ് സ്വന്തം പിതാവിനാല്‍ കൊല്ലപ്പെട്ടതാണെന്ന് പറയുന്നു. നിസ്സഹായതയുടെ പടുകുഴിയില്‍ നിന്ന് നീതി തേടി ഒരുമ്മയുടെ കരച്ചില്‍. ഒടുവില്‍ വൈകീട്ടോടെ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മനുഷ്യപ്പറ്റില്ലാത്ത ഒരാള്‍, ക്രൂരനായ പിതാവ്. സ്വന്തം കുഞ്ഞിനെ മര്‍ദിച്ച് കൊന്നിരിക്കുന്ന ഒരു  കഥ. വിഡിയോ കാണാം.

കാളികാവ് ഉദിരംപൊയിലിൽ രണ്ടു വയസുകാരിയെ മർദിച്ച് കൊന്നെന്ന വാര്‍ത്തയാണ് ആദ്യം വന്നത്. പിന്നീടാണ് പിതാവ്  മുഹമ്മദ് ഫായിസ് കസ്റ്റഡിയിലായത്. കുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണെന്ന് മാതാവും ബന്ധുക്കളും മനോരമ ന്യൂസിനോട് പറഞ്ഞു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് അറിയിച്ചാണ് പിതാവ് മരിച്ച കുഞ്ഞിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.  മുഹമ്മദ് ഫായിസ് കുഞ്ഞിനേയും മാതാവിനേയും പതിവായി മർദ്ദിക്കാറുണ്ടെന്നും പൊലീസിൽ അറിയിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നും കുടുംബം  പറഞ്ഞു.

MORE IN SPECIAL PROGRAMS
SHOW MORE