കേജ്​രിവാളിന് കത്രികപ്പൂട്ട്; ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം എന്ത്?

ED-HD
SHARE

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഭരണത്തിലിരിക്കെ ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ വീഴ്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്നായ ലോക്പാല്‍ സമരത്തിന് ചുക്കാന്‍ പിടിച്ചവരിലൊരാള്‍.

ആം ആദ്മി പാര്‍ട്ടിയെന്ന വെറും 11 വര്‍ഷം മാത്രം പ്രായമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ്. അരവിന്ദ് കേജ്‍രിവാള്‍.. ബിജെപി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരുമായി ഭരണകാര്യങ്ങളിലടക്കം നിരന്തര കലഹം. ഒടുവില്‍ മദ്യ നയ അഴിമതിക്കേസില്‍ അറസ്റ്റ്. റിമാന്‍ഡിലായി ജ‌യിലിലേക്ക്.. എന്തായിരുന്നു മദ്യനയ അഴിമതിക്കേസ്? 

ഡല്‍ഹിയില്‍വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കീഴിലായിരുന്ന മദ്യവില്‍പനയും ഇടപാടുകളും സ്വകാര്യമേഖലയിലേക്ക് കൈമാറാന്‍ കേജ്‍രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തില്‍ അഴിമതിയുണ്ടെന്നാണ് കേസ്.  2021 നവംബര്‍ 17നാണ് നയം പ്രാബല്യത്തിലായത്. ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ.സക്സേന അന്വേഷണത്തിന് ഉത്തരവിട്ടു. ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതോടെ കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവം വിവാമായപ്പോള്‍ 2022 ജൂലൈ 31ന് മദ്യനയം പിന്‍വലിച്ചു. പക്ഷേ, നയം പിന്‍വലിച്ചെങ്കിലും വിവാദങ്ങള്‍ അവസാനിച്ചില്ല. കേസും.

ഇന്ദ്രപ്രസ്ഥത്തില്‍‌ തുടങ്ങി പഞ്ചാബിലും അധികാരത്തിലേറി ദേശീയ പാര്‍ട്ടിയായി വളര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ തലവനെ പൂട്ടാനുള്ള സുവര്‍ണാവസരമായിരുന്നു കേന്ദ്രസര്‍ക്കാരിന് മദ്യനയക്കേസ്. കേജ്‍രിവാളിനെ പൂട്ടാന്‍ പണിതുടങ്ങും മുന്‍പ് തന്നെ ഡല്‍ഹി മന്ത്രിസഭയിലെ രണ്ടാമന്‍ മനീഷ് സിസോദിയ അടക്കം മുന്‍നിര നേതാക്കളെയെല്ലാം ഇരുമ്പഴിക്കുള്ളിലാക്കി. ഇടഞ്ഞുനിന്ന കേജ്‍രിവാളും ഒടുവില്‍ അകത്തേക്ക്.

MORE IN SPECIAL PROGRAMS
SHOW MORE