വംശീയതയില്‍ കുലുക്കമില്ലാതെ സത്യഭാമ; വേദനയല്ല, നടുക്കമാണ് കേരളത്തിന്..!

sathya
SHARE

കല പലതിനുമുള്ള മരുന്നായിരുന്നു എന്നും. വരേണ്യമെന്നും അല്ലാത്തതുമെന്നുമുള്ള കലയുടെ പഴയ തരംതിരിവുകള്‍ എന്നേ മറന്നതാണ് ഈ നാട്.  സകലഭേദ ചിന്തകള്‍ക്കുംമീതേ കാലത്തോടൊപ്പം വളര്‍ന്നു നമ്മുടെ കലാലോകം. നാട്ടുവഴക്കങ്ങള്‍ക്കും ചിട്ടകള്‍ക്കുമപ്പുറത്തേക്ക് കലയുടെ മാനുഷികവശവും വലുതാവുകയായിരുന്നു.  മതവേലികള്‍ കലപഠിക്കാന്‍ തടസമായില്ല. കലാമണ്ഡലം ഹൈദരാലിയുടെ സ്വരമുയര്‍ന്ന കളിയരങ്ങുകള്‍ ഈ നാട് എത്രയെത്രതവണ കണ്ടു.. ഹൈദരാലിക്ക് വേഷക്കാര്‍ക്കൊപ്പം നിന്ന് പാടാന്‍ ക്ഷേത്രമതില്‍ പൊളിച്ചുകളഞ്ഞ നാട്. പക്ഷെ ഒരു കലാകാരനെ കുലംകൊണ്ടും നിറംകൊണ്ടുമാണ് അളക്കേണ്ടതെന്ന ഒരു മുതിര്‍ന്ന നര്‍ത്തകിയുടെ പരാമര്‍ശം പക്ഷെ, വേദനയല്ല – നടുക്കമാണ് കേരളത്തിന് സമ്മാനിച്ചത്. വിഡിയോ കാണാം.

MORE IN SPECIAL PROGRAMS
SHOW MORE