ഐസക്കിന്‍റെ കണക്കൂകൂട്ടല്‍ ആന്‍റോ കിഴിക്കുമോ?

പത്തനംതിട്ടയില്‍ സിറ്റിങ് എംപിയായ ആന്‍റോ ആന്‍റണി ഒരിക്കല്‍ കൂടി കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നു. എതിര്‍ പക്ഷത്ത് മുന്‍ മന്ത്രിയും സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവുമായ തോമസ് ഐസകാണ്. കോണ്‍ഗ്രസിന്‍റെ ഏറ്റവും ആരാധ്യനായിരുന്ന നേതാവ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി കോണ്‍ഗ്രസ് വിട്ടശേഷം ആദ്യമായി ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുന്നു എന്ന പ്രത്യേകതയും പത്തനംതിട്ടിയിലെ മല്‍സരത്തിനുണ്ട്. എന്താണ് ഈ ഇലക്ഷന്‍ കാലത്ത് പത്തനംതിട്ട ചിന്തിക്കുന്നത് എന്നാണ് വോട്ടുകവല പരിശോധിക്കുന്നത്. പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? പത്തനംതിട്ട ആര് പിടിക്കും?