ഇക്കുറി മുന്‍പത്തെപ്പോലെ ആകില്ല; അതുറപ്പ്; തുറന്നുപറഞ്ഞ് കെ.സി

kc-command
SHARE

വിജയസാധ്യതയുള്ള പ്രവര്‍ത്തകനെങ്കില്‍ ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ഥിയാക്കുമെന്ന് സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ഥിപ്പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യമുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളപതിപ്പാണ് പിണറായി വിജയനെന്ന് കെ.സി.വേണുഗോപാല്‍. മോദി കര്‍ഷകരോട് െചയ്തതുതന്നെയാണ് പിണറായി വിജയന്‍ സമരംചെയ്യുന്ന ഉദ്യോഗാര്‍ഥികളോട് ചെയ്യുന്നതെന്നും കെ.സി.വേണുഗോപാല്‍ വിമര്‍ശിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...