സ്വർണകടത്ത് കേസ്; വഴിതിരിച്ച് വിടുന്നതാര്?

goldprogram
SHARE

സ്വര്‍ണക്കടത്തിന് സിപിഎം–ബിജെപി ബന്ധമെന്ന് പ്രതിപക്ഷനേതാവ്. ബിജെപിയും കോണ്‍ഗ്രസും സയാമീസ് ഇരട്ടകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നലെ പുറത്തുവന്ന ഒരു മൊഴിപ്പകര്‍പ്പിന് പിന്നാലെയാണ് ഈ വാക്പോര്. ജനം ടിവി കോഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴി ആയുധമാക്കിയ സിപിഎം വമ്പന്‍ സ്രാവ് വിദേശകാര്യമന്ത്രാലയത്തിലാണെന്ന് ആരോപിച്ചു. അനില്‍ നമ്പ്യാര്‍ക്കുപിന്നാലെ ടിവി ചാനലിനെത്തന്നെ ബിജെപി തള്ളിപ്പറഞ്ഞതിന്റെ കാരണം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന് മന്ത്രി കടകംപള്ളി. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമമെന്ന് രമേശ് ചെന്നിത്തല. അപ്പോള്‍ കേസിന്റെ ഗതിയെ സംശയിക്കുന്നതാരാണ്? കേസിന്റെ ഗതിയില്‍ നെഞ്ചിടിപ്പ് ആര്‍ക്കാണ്?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...