തലസ്ഥാനം സമരമയം; ആളിക്കത്തി വിവാദം

prgm
SHARE

സർക്കാരിനെതിരെ അവിശ്വാസപ്രമേയം നിയമസഭ ചർച്ചചെയ്തതിൻറെ പിറ്റേന്ന്, തീർത്തും ഒരു സാധാരണ പകൽ. തലസ്ഥാനത്ത് യുഡിഎഫിൻറെ സമരം നടക്കുന്നുണ്ട്. വൈകീട്ടോടെ ആ വാർത്ത പുറത്തെത്തി. സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ‍ വിഭാഗത്തിലെ ഓഫിസിന് തീപിടിച്ചു. ചാനലുകളിൽ ബ്രേക്കിങ് ന്യൂസുകൾ നിരന്നു. ദൃശ്യങ്ങൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ  മാധ്യമപ്രവർത്തകരെ പുറത്താക്കാനുള്ള ശ്രമം.  സ്വർണകള്ളക്കടത്തും നയതന്ത്രപാഴ്സൽ  വഴിയുള്ള പ്രോട്ടോകോൾ മറികടന്നുള്ള ചരക്കുനീക്കവും ഒക്കെ നാടാകെ ചർച്ചചെയ്യുന്ന നേരത്ത് ഇത്തരത്തിലുള്ള തീപിടിത്തം വാർത്തയായി.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...