സംഘവേര് ചികയുന്നത് എന്തിന്? ജനത്തിന് എന്ത് താൽപര്യം?

sangaveru
SHARE

കൊവിഡ് വ്യാപനമോ സ്വര്‍ണക്കടത്തിലെ ഉന്നതബന്ധമോ അല്ല ,ആരാണ് ആര്‍എസ്എസ്കാരനെന്നതാണ് കേരളത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ക്കിടയിലെ പുതിയ തര്‍ക്കവിഷയം.  നേതാക്കളുടെ ആര്‍എസ്എസ് ബന്ധത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസ്– സിപിഎം പോര് . ചെന്നിത്തലയ്ക്കെതിരായ സിപിഎം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍,  സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആര്‍എസ് എസ് പ്രവര്‍ത്തകനായിരുന്നു എന്ന്  ജന്മഭൂമി പത്രം ലേഖനമെഴുതിയതിനെ  തുടര്‍ന്നാണ് വിവാദങ്ങള്‍ തുടങ്ങിയത്. 

ആര്‍എസ്എസുകാരനായിരുന്ന അച്ഛനോടുള്ള സ്നേഹം മൂലമാണ് ചെന്നിത്തലയ്ക്ക് വേണ്ടി ജന്മഭൂമി ലേഖനമെഴുതിയത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്‍ പറയുന്നത്. ചെന്നിത്തലയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കെതിരെ യുഡിഎഫ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയതോടെ വാക്്പോര് മുറുകി. എന്തിനാണ് ഭരണകക്ഷി നേതാവ് തന്നെ ഇപ്പോള്‍ ആര്‍എസ്എസ് വേരുകള്‍ തേടിയിറങ്ങുന്നത്. ജന്മഭൂമി ലേഖനം ചെന്നിത്തലയെ സഹായിക്കാനാണോ. മഹാമാരിയും പ്രളയവും മൂലം പൊറുതിമുട്ടിയ ജനത്തിന് ആര്‍എസ്എസ് ബന്ധത്തില്‍ എന്ത് താല്‍പര്യം. ഇക്കാര്യങ്ങള്‍ പരിശോധിക്കാം ഈ ഒരു മണിക്കൂറില്‍

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...