അകാലത്തില്‍ പൊലിഞ്ഞ നിതിന്‍; ആതിരയ്ക്ക് കൂട്ടായെത്തിയ കുരുന്ന്

nithin-and-aathira-845-sl-prgm
SHARE

എല്ലാ മരണങ്ങളും വേദനിപ്പിക്കുന്നതാണെങ്കിലും ചില മരണങ്ങള്‍ ഉള്ളില്‍ വല്ലാത്ത പൊളളലുണ്ടാക്കും. മനസിനെ  ഉലക്കും. നമ്മെ കുറച്ചധികം സമയം പിന്തുടരും. അങ്ങനെയൊരു മരണത്തെക്കുറിച്ചാണ് പറയാനുള്ളത്. ആതിരയുടെ നിധിനെക്കുറിച്ച്. 

നിതിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ കോവിഡിനെക്കുറിച്ച് പറയേണ്ടിവരും. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ വന്ദേഭാരത് പദ്ധതിയെക്കുറിച്ച് പറയേണ്ടിവരും. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് നിതിന്‍ ചന്ദ്രന്‍. ദുബായിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എന്‍ജിനായര്‍. ദുബായില്‍ത്തന്നെ ഐടി കമ്പനി ജീവനക്കാരിയാണ് നിതിന്‍റെ ഭാര്യ ആതിര. കോവിഡ് മൂലം വിദേശത്തുപെട്ടുപോയ കുടുംബം. അപ്പോളൊന്നും ഇവരെ ആരും അത്രക്ക് അറിഞ്ഞിരുന്നില്ല. കോവിഡില്‍ കുടുങ്ങിയ പതിനായിരക്കണക്കിന് പ്രവാസികളില്‍പ്പെട്ടവര്‍ മാത്രം. എന്നാല്‍ വളരെ പെട്ടന്ന് നിതിനും ആതിരയും പ്രവാസികളുടെ പ്രതീക്ഷയായി മാറി. 

ആതിരെ ഗര്‍ഭിണിയായിരുന്നു. ഏഴുമാസത്തിന്‍റെ നിറവയറുമായി കഴിയുമ്പോള്‍ നാട്ടിലേക്ക് പോകാന്‍ വെമ്പി. കോവിഡായതിനാല്‍ വിമാനസര്‍വീസില്ല. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്കുണ്ട്. വിട്ടുകൊടുക്കാന്‍ തയാറാകാതെ ആതിരയും നിതിനും നിയമപോരാട്ടം തുടങ്ങി. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചു. ആ നിയമപോരാട്ടമാണ് കേന്ദ്രസര്‍ക്കാരിനെ വന്ദേ ഭാരത് പദ്ധതിയെന്ന വലിയ ദൗത്യത്തിലെത്തിച്ചത്. 

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കോവിഡിന്‍റെ വലിയ പേടിയും പേറി കഴിഞ്ഞിരുന്ന  ഇന്ത്യക്കാര്‍ ജന്മനാട്ടിലേക്ക്. കഴിഞ്ഞമാസം ഏഴിന് ആദ്യ വിമാനത്തില്‍ കേരളത്തിലേക്ക് തിരിക്കാന്‍ ആതിരയും നിതിനും. എന്നാല്‍ മറ്റൊരു അത്യാവശ്യക്കാരനു വേണ്ടി സ്വന്തം സീറ്റ് നിതിന്‍ വിട്ടുകൊടുത്തു. ഗര്‍ഭിണിയായ ഭാര്യയെ ഒറ്റക്ക് വിമാനം കയറ്റിവിട്ടു. തന്‍റെ നിയമപോരാട്ടത്തിലൂടെ സാധ്യമായ വന്ദേഭാരത് പദ്ധതിയുടെ ഭാഗമായ ആതിര നാട്ടിലെത്തി. 

നിയമപോരാട്ടം നടത്തിയ ആതിരക്ക് അന്ന് വിമാനടിക്കറ്റിന് സ്പോണ്‍സര്‍മാരെത്തിയത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ഷാഫിപറമ്പില്‍ എംഎല്‍എയാണ് ടിക്കറ്റ് ഉപഹാരമായി നല്‍കിയത്. വിവാദങ്ങള്‍ക്ക് പക്ഷേ തെല്ലും ആയുസുണ്ടായില്ല. ആതിരക്ക് പണംമുടക്കാതെ ടിക്കറ്റ് ലഭിച്ചപ്പോള്‍ പകരം രണ്ടുപേരുടെ യാത്രാ ചിലവ് നിതിന്‍ ഏറ്റെടുത്തു. 

ഇങ്ങനെയൊക്കെയായിരുന്നു നിതിന്‍. കേരള ബ്ലഡ് ഡോണേഴ്സ് ഗ്രീപ്പിന്‍റെ യുഎഇ കോഡിനേറ്റര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍ഡ് യൂത്ത് വിങ് പ്രവര്‍ത്തകന്‍. സാമൂഹ്യ സേവനരംഗത്ത് ജീവിതം ഉഴിഞ്ഞുവെച്ചവന്‍. ആതിരയെ നാട്ടിലേക്ക് കയറ്റിവിട്ട് വീണ്ടും തന്‍റെ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവം. മരണത്തിന്‍റെ തെട്ടു തലേന്നും ദുബൈയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവം. ഹൃദ്രാഗത്തിന് നേരത്തേ ചികില്‍സ തേടിയിട്ടുള്ള നിതിനെ ഉറക്കത്തിലാണ് മരണം കൊണ്ടുപോയത്. ഹൃദയാഘാതത്തിന്‍റെ രീപത്തില്‍ മരണമെത്തുമ്പോള്‍ പിറക്കാന്‍ പോകുന്ന കുഞ്ഞിനെയോര്‍ത്ത് ഉറങ്ങുകയായിരുന്നിരിക്കണം.

മരണവിവരം നാട്ടിലുള്ള ആതിരയെ അറിയിച്ചിരുന്നില്ല. ജൂലൈ എട്ടായിരുന്നു പ്രസവത്തീയതി. അപ്പോളേക്ക് നാട്ടിലെത്താനാകുമെന്നായിരുന്നു നിതിന്‍റെയും പ്രതീക്ഷ. മരണ വിവരം അറിഞ്ഞയുടന്‍ ആതിരയെ ബന്ധുക്കള്‍ പ്രസവത്തിന് മുമ്പുള്ള കോവിഡ് പരിശോധനക്ക് എന്നപേരില്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. നിതിന്‍റെ മരണവിവരം അറിയിക്കുന്നതിന് മുമ്പ് പ്രസവം നടത്താന്‍ തീരുമാനം. തുടര്‍ന്ന് ശസ്ത്രകൃയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്ത്. ഒടുവില്‍ ഇന്ന് ആതിരയെ കാണാന്‍ നിതിനെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് പ്രത്യേക വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. രാവിലെ മുതല്‍ കാത്തിരിപ്പ്

പ്രത്യേക വിമാനം 5.40 ന് എത്തി. തുടര്‍ന്ന് കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏഴരയോടെ  മൃതദേഹം പുറത്തെത്തിച്ചു. ബന്ധുക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് കോഴിക്കേട് മിംസിലേക്ക്

ഇന്ന് രാവിലെയാണ് നിതിന്‍ മരിച്ച വിവരം ആതിരയെ അറിയിച്ചത്. ഡോക്ടര്‍മാരുടെ സംഘം ഐസിയുവിലെത്തിയാണ് കരളുരുക്കുന്ന വിവരം പറഞ്ഞു. എട്ടുമണിയോടെ കൊച്ചിയില്‍ നിന്നു പുറപ്പെട്ട ആംബുലന്‍സ് പത്തേമുക്കാലിന് മിംസ് ആശുപത്രിയിലെത്തി. ആളുകള്‍ നിരവധിപ്പേരെത്തിയിരുന്നു. സാമൂഹ്യ അകലം പാലിക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍. ഒടുവില്‍ വീല്‍ചെയറില്‍ ആതിരയെത്തി. നിതിനെ കണ്ടു

കണ്ട് നില്‍ക്കുന്നവരുടെ പോലും ഹൃദയംപിളരുന്ന വേദനയോടെ ആതിര അവസാനമായി നിതിെന കണ്ടു,ഒന്നുറക്കെ കരയാന്‍ പോലുമാവാതെ തളര്‍ന്നുപോയിരുന്നു അവളുടെ മനസ്സും ശരീരവും.

ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞിനെ നിതിന്‍ കണ്ടില്ല. പത്തുമിനിറ്റുള്ളില്‍  ആശുപത്രി പരിസരത്ത് നിന്ന് മൃതദേഹം േപരാമ്പ്രയിലേക്ക്. അവിടെ അമ്മയും അച്ഛനും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിതിെന അവസാനമായി ഒരുനോക്ക് കാണാന്‍ കാത്തിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നിയന്ത്രണങ്ങളുണ്ടായിരുന്നു,എങ്കിലും ഏറെ പ്രിയപ്പെട്ടവനെ കാണാന്‍ അയല്‍ക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിപ്പേര്‍ വീട്ടിലേക്കെത്തി. 

ഹോള്‍ഡ് മൃതദേഹം വരുന്നത് കരച്ചില്‍ കോവിഡ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എത്താന്‍ വൈകിയതിനാല്‍ ഒരുമണിക്കൂറോളം നേരം ബന്ധുക്കള്‍ക്ക് ഉറ്റവനെ കാണാന്‍ കഴിഞ്ഞു. അച്ഛനും അമ്മയും സഹോദരിയും നെഞ്ചുരുകി നിലവിളഇച്ചു. എവിടെയും കണ്ണീര്‍ മാത്രം.

തുടര്‍ന്ന് മുയിപ്പോത്ത് വീട്ടില്‍ സംസ്കാരം. ഒരു നാട് മുഴുവന്‍ പേരാമ്പ്രയുടെ പ്രയപുത്രനെയോര്‍ത്ത് കണ്ണീര്‍ വാര്‍ത്തതിന്‍റെ കാഴ്ചയാണ് അവിടെനിന്ന് പങ്കുവയ്ക്കുന്നത്. വീട്ടുവളപ്പില്‍ നിതിന്‍ എരിഞ്ഞടങ്ങി. ആതിര തന്‍റെ കുഞ്ഞിന് പറഞ്ഞുനല്‍കും നല്ലവനായ അച്ഛനെക്കുറിച്ച്. കോവിഡ് കാല പോരാട്ടത്തെക്കുറിച്ച്. അവളുടെ ജനനത്തെക്കുറിച്ച്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...