ഇളവുകളിൽ ദുരുപയോഗമരുത്; എല്ലാം മറന്നോ ഇത്ര പെട്ടെന്ന്?

mahamari
SHARE

ഇളവുകളുടെ ആദ്യ ദിനമായ ഇന്ന് നിയന്ത്രണങ്ങൾ കൈവിട്ടു പോകാൻ ഇടയാക്കിയത് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകൾ. ഇളവുകൾ നടപ്പാക്കാൻ നിർദേശം നൽകിയ ശേഷമാണ്  തിരുവനന്തപുരം ഉൾപ്പെടെ പ്രധാന നഗരങ്ങളെയെല്ലാം ആരോഗ്യ വകുപ്പ് ഹോട് സ്പോട്ടിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്.  കലക്ടർമാരെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അറിയിക്കാനും വൈകി. ആശയക്കുഴപ്പം ഉണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മതിച്ചു. 

കോവിഡ് പ്രതിരോധമെല്ലാം തെറ്റിച്ച് ഇന്നത്തെ അവസ്ഥക്ക് കാരണം ഇളവുകൾ അനുവദിച്ച് വെള്ളിയാഴ്ച ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ തുടങ്ങിയ പാളിച്ചകളാണ്.  ഇളവുകൾ 20 ന് ശേഷമെന്ന് ഉത്തരവിന്റെ ഒരു ഭാഗത്ത് പറയുമ്പോൾ 20 മുതലെന്ന് മറ്റൊരു ഭാഗത്ത് പറയുന്നുണ്ട്. ഈ തെറ്റ് തിരുത്താൻ ഇന്നലത്തെ അവലോകന യോഗത്തിൽ തീരുമാനിച്ചതോടെ  ചൊവ്വാഴ്ച തുടങ്ങുമെന്ന് നേരത്തെ പറഞ്ഞ് ഇളവുകൾ തിങ്കളാഴ്ച മുതാലാക്കി  ഡി.ജി.പി പ്രഖ്യാപിച്ചു. വൈകിട്ട് 6.30ന്  യാത്രയ്ക്ക് മാർഗരേഖ തുടങ്ങി  പ്രഭാതനടത്തം പോലും അനുവദിച്ച് ചീഫ് സെക്രട്ടറിയും അറിയിപ്പിറക്കി. രാത്രി 8.15ന് 

ഈ വാർത്തകൾക്കെല്ലാം ശേഷമാണ് ആരോഗ്യ വകുപ്പ് ഹോട് സ്പോട് പ്രഖ്യാപിച്ചത്.  ഇതോടെ തിരുവനന്തപുരം ഉൾപ്പെടെ പ്രധാന നഗരങ്ങളിലൊന്നും പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കാനാവാതെയായി. പക്ഷെ ഡി.ജി.പിയും ജില്ലാ പൊലീസ് മേധാവി മാരും തുടങ്ങി കലക്ടർമാർ വരെ സ്വന്തം ജില്ലയിലെ ഹോട്സ് പൊട് പ്രഖ്യാപനം അറിയുന്നത് രാത്രി 10 മണിക്ക് ശേഷമാണ്. മന്ത്രിമാർ പോലും.

സ്വന്തം നാട് രാത്രിയിൽ  ഹോട്സ്പോട്ടായത് അറിയാതെയാണ്  ഇളവുകൾ പ്രതീക്ഷിച്ച് നാട്ടുകാർ റോഡിലിറങ്ങിയത്.  ഉത്തരുവകൾ തിരുത്തിയില്ലങ്കിൽ ഇതേ ആശയക്കുഴപ്പം ഞായറാഴ്ചയും തുടരും. ഒട്ടേറെ സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുള്ള ഞായറാഴ്ച വാഹനമൊനും റോഡിലിറക്കരുതെന്നാണ് സർക്കാരിന്റെ വിചിത്ര ഉത്തരവ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...