ഇനിയും ജാഗ്രത വേണം; പ്രതീക്ഷയോടെ, അച്ചടക്കത്തോടെ നേരിടാം

covid325
SHARE

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.  കാസര്‍കോട് 12 പേര്‍ക്കും, എറണാകുളത്ത് 3 പേര്‍ക്കും, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്ക് വീതവും പാലക്കാട്ട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ , 9 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്; മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇപ്പോള്‍ 237 പേരാണ് ചികില്‍സയില്‍ ഉള്ളത്. നാല് വിദേശികള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 

കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കുറവില്ല. കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ഇനിയും ജാഗ്രത വേണം. രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് ശുഭസൂചകമല്ല. എങ്കിലും പ്രതീക്ഷയോടെ, അതിലപ്പുറം അച്ചടക്കത്തോടെ ഈ സഹചര്യത്തെ നേരിടേണ്ടിയിരിക്കുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...