പൗരത്വനിയമത്തില്‍ തെറ്റില്ല; തർക്കങ്ങൾ കോടതി പരിഗണിക്കും; മനസ്സ് തുറന്ന് ശ്രീശ്രീ

പൗരത്വനിയമത്തിനെതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കെതിരെ ആത്മീയ ഗുരു ശ്രീശ്രീ രവിശങ്കര്‍.. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലാണ് സമരം നടക്കുന്നത്. പൗരത്വനിയമത്തില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീശ്രീ രവിശങ്കര്‍ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പ്രതികരിച്ചു 

അഭയാര്‍ഥികളെ സ്വീകരിച്ച പാരമ്പര്യം ഇന്ത്യയുടേത്.അതുകൊണ്ട് തന്നെ പുതിയ നിയമഭേദഗതിയില്‍ തെറ്റില്ല.പരാതികള്‍ ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാം.അയോധ്യ പ്രശ്നം പരിഹരിച്ചത്  കോടതി,ശബരിമല തര്‍ക്കവും കോടതിയാണ് പരിഗണിക്കുന്നത്.

സമരരീതികള്‍ക്കെതിരെയും  ശ്രീ ശ്രീ വിമര്‍ശനം ഉന്നയിച്ചു.പൊതുമുതല്‍ നശിപ്പിക്കുന്ന   സമരം വേണ്ട,

ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കാര്യത്തിലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം കോഴിക്കോട് പറഞ്ഞു.