നാളെ ട്രയല്‍ റണ്‍; പൂര്‍ണസജ്ജമായി മരട്; തീരാത്ത ആശങ്ക

newmaradu
SHARE

ഒരു ദിവസത്തിനപ്പുറം നാല് ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിലംപൊത്തും.. മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിന് പൂര്‍ണസജ്ജമായിരിക്കുന്നു. എച്ച് ടു ഒ, ആല്‍ഫ സെറിന്‍ ഇരട്ട ടവറുകള്‍, ജയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം. പൊളിക്കുന്ന നാല് ഫ്ളാറ്റുകളിലും സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നടത്തിയ അന്തിമ പരിശോധനകളും പൂര്‍ത്തിയായിരിക്കുന്നു. സ്ഫോടന പ്രഭവ കേന്ദ്രങ്ങള്‍ നിര്‍ണയിച്ചു. സ്ഫോടനം നിയന്ത്രിക്കാന്‍ മൂന്നു കണ്‍ട്രോള്‍ റൂമുകളാണ് തുറക്കുന്നത്. ആല്‍ഫ സെറിന് സമീപമുള്ള വീടുകള്‍ക്ക് അധികസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. എച്ച് ടു ഒക്ക് സമീപമുള്ള പൈപ്പ് ലൈനുകളുടെ സുരക്ഷയും ഐഒസി  ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷയാണ് പ്രധാനം..തീരാത്ത ആശങ്കയും ഇക്കാര്യത്തിലാണ്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...