മാധ്യമപ്രവര്‍ത്തകര്‍ക്ക് ‘തടവ്’; ഇതോ ബിജെപിയുടെ മാധ്യമസ്വാതന്ത്ര്യം..?

Arinjathinappuram-20-123
SHARE

അടിയന്തരാവസ്ഥക്കാലത്തെ മാധ്യമനിയന്ത്രണത്തെക്കുറിച്ചും അതിനെതിരായി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ആവര്‍ത്തിച്ച് പറയുന്നവരാണ് ബിജെപി നേതാക്കള്‍. മാധ്യമസ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് മോദി സര്‍ക്കാര്‍ എന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത് മനോരമ ന്യൂസ് കോണ്‍ക്ലേവിലാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവങ്ങളാണ്. 

വ്യാജ മാധ്യമപ്രവര്‍ത്തകര്‍ ആയുധങ്ങളുമായി വന്നിരിക്കുന്നു എന്ന പേരിലാണ് കര്‍ണാടക പൊലീസ് കേരളത്തിലെ പ്രശസ്ത മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്.  കേരള സര്‍ക്കാരിന്‍റെയും മാധ്യമസ്ഥാപനങ്ങളുടെയും  പത്രപ്രവര്‍ത്തകയൂണിയന്‍റെയും ശക്തമായ ഇടപെടലിനും സമ്മര്‍ദത്തിനുമൊടുവിലാണ് 7 മണിക്കൂറിന് ശേഷം മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചത്. അല്‍പസമയം മുമ്പ് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് മര്‍ദിച്ചു. മാധ്യമപ്രവര്‍ത്തകരെ മാറ്റി നിര്‍ത്തേണ്ടത് ആര്‍ക്ക്?  അറിഞ്ഞതിനപ്പുറം

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...