ഒരേ മുറിയിൽ തൂങ്ങി മരിച്ച നിലയില്‍ അവർ; വാളയാറിലെ കുഞ്ഞുങ്ങൾ

crime-walayar
SHARE

ആ പതിനൊന്നുകാരിയുടെ മരണം അപ്രതീക്ഷിതമായിരുന്നോ. അല്ല... നീണ്ട പീഡനത്തിനൊടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി..ക്രൂരമായ പ്രകൃതിവിരുദ്ധപീഡനത്തിന് ആ കുരുന്നുപ്രായത്തില്‍ ആ കുട്ടി ഇരയായി..സംരക്ഷണം നല്‍കുമെന്നോര്‍ത്തിരുന്നവര്‍  വേട്ടക്കാരായി...പെണ്‍കുട്ടികളുടെ അമ്മ  അടുത്തബന്ധുക്കളായ രണ്ടുമധുമാര്‍ ഒറ്റക്കും കൂട്ടായും പെണ്‍കുട്ടിയെ ഉപദ്രവിച്ചു... അവള്‍  ആരോടും ഒന്നും പറയാതെ സഹിച്ചു...പുറത്തുപറഞ്ഞാല്‍ പിതാവിനേയും അമ്മയേയും സഹോദരങ്ങളേയും കൊന്നുകളയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയത്രേ...വീട്ടിലേക്ക് ആരും കാണാതെ അവര്‍ എത്തിക്കൊണ്ടിരുന്നു..

ഒരിക്കല്‍ മാത്രമാണ് പിതാവിന്‍റെ കണ്‍മുമ്പില്‍ ആ പീഡനക്കാര്‍ പെട്ടത്..അന്ന് കാലില്‍ പ്ലാസ്റ്ററിട്ട് കിടന്ന് ആ മനുഷ്യനെ വെട്ടിച്ച് അയാള്‍ ഒാടി രക്ഷപെട്ടു..

പിന്നീട് നീണ്ട നാള്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി...ആരോടും പറയാതെ അവള്‍ സഹിച്ചു..ഒരുനാള്‍ മരണത്തിന് കീഴടങ്ങി...പൊലീസ് കഥ അനുസരിച്ച്   മാനസീകസമ്മര്‍ദം മൂലം ആ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നെത്രേ.

പിന്നെ അടുത്ത ഇരയെ കണ്ടെത്തി...ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അനുജത്തി..ഒമ്പതുവയസുകാരി....അച്ചനമ്മമാരില്ലാത്ത സമയം നോക്കി ആളുകള്‍ വീട്ടില്‍ എത്തിത്തുടങ്ങി...മൂത്തപെണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കിയ മൂത്തമധുവിന് പിന്നാലെ അനുജന്‍ മധുവും കുട്ടികളെ പീഡിപ്പിച്ചിരുന്നു..

പിന്നെ അയല്‍വീട്ടിലെ ബന്ധുവായ ട്യൂഷന്‍ അധ്യാപകന്‍..

ഇനിയുമുണ്ട് ആ പെണ്‍കുട്ടികളെ ഇരകളാക്കിയ ആളുകള്‍...സമീപവാസിയായ പ്രായപൂര്‍ത്തിയാകാത്ത ആളും കുട്ടികളെ പീഡിപ്പിച്ചു.. പീഡനക്കാലത്തിനൊടുവില്‍ ആ പതിനൊന്നുകാരിക്കും  മരണം.. അതേ മുറിയില്‍ ചേച്ചിയെ പോലെ തൂങ്ങിമരിച്ച നിലയില്‍...

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...