വയനാടിന്റെ വഴി മുടക്കുന്നതാര്? നാട്ടുകൂട്ടം ചർച്ച

nattukootam-wayanad
SHARE

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം നീക്കില്ലെന്നാവർത്തിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. കോടതിവിധിക്കെതിരെ നീങ്ങാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും, എലിവേറ്റഡ് കോറിഡോർ പദ്ധതി പരിസ്ഥിതിക്ക് ആഘാതമുണ്ടണ്ടാക്കും എന്നതിനാൽ ഇതും അനുവദിക്കാനാവില്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കി. 

രാത്രിയാത്ര നിരോധനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് യെഡിയൂരപ്പയുടെ പ്രതികരണം. ബന്ദിപ്പൂർ പാതയിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ബത്തേരിയിൽ അനിശ്ചിതകാല നിരാഹാരസമരം ഒമ്പതാം ദിവസത്തിൽ. കോഴിക്കോട് - ബത്തേരി - ബെംഗളൂരു റൂട്ടിൽ ബന്ദിപ്പൂർ വനമേഖലയിലെ 20 കിലോമീറ്റർ ദൂരത്താണ് രാത്രി 9 മുതൽ രാവിലെ 6 വരെ നിലവിൽ ഗതാഗത നിരോധനം. ഇതു പൂർണസമയ നിരോധനം ആക്കാനുള്ള സാധ്യത സുപ്രീം കോടതി ആരാഞ്ഞിരുന്നു. തുടർന്നാണ് പ്രതിഷേധം ശക്തമായത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...