പാലായിൽ 53 വർഷമായി ഒരു വ്യവസായമുണ്ടോ? ചൂടേറി 'വോട്ടുകവല'

vottukavala-pala
SHARE

കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ പാലായിലെ തിരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് എൻ.ജയരാജ് എം.എൽ എ. സംസ്ഥാന സർക്കാരിന്റെ വികസനവും മാറ്റം ആഗ്രഹിക്കുന്ന പാലാക്കാരുടെ മനസും ഇക്കുറി ഇടതു പക്ഷത്തിന് ഗുണകരമാകുമെന്ന് കോട്ടയം ജില്ലാ കമ്മിറ്റിയംഗം റെജി സഖറിയാ. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാലായുടെ മനസറിയുന്ന മനോരമ ന്യൂസ് വോട്ടു കവലയുടെ ആദ്യഭാഗത്തിലായിരുന്നു പ്രതികരണങ്ങൾ

തിരഞ്ഞെടുപ്പിന്റെ  എല്ലാ ആവേശവും ഉൾക്കൊണ്ടായിരുന്നു വോട്ടുകവല. കെ.എം.മാണിയുടെ വികസനങ്ങൾക്ക് ജോസ് ടോമിനെ പാലാക്കാർ വിജയിപ്പിക്കുമെന്ന് എൻ.ജയരാജ് എം.എൽ.എ.

ഒന്നോ രണ്ടോ റോഡല്ല വികസനം. 54 വർഷത്തിനിടെ ഒരു വ്യവസായ സംരംഭം പോലും പാലായിൽ കൊണ്ടു വരാൻ കെ.എം.മാണിക്കായില്ലന്ന് സിപിഎമ്മിന്റെ തിരിച്ചടി

കെ.എം.മാണിയുടെ  കുടുംബ രാഷട്രീയത്തിന്റെ തുടർച്ചയാണ് ജോസ് ടോമെന്നായിരുന്നു ബിജെപിയുടെ ആരോപണം

യുഡിഎഫ് എൽ ഡി എഫ് സ്ഥാനാർഥികൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ ഇരുപക്ഷവും ഉന്നയിച്ചപ്പോൾ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സിന്തറ്റിക് ട്രാക്കിന്റെ ഗുണ നിലവാരത്തെക്കുറിച്ചുള്ള പരാമർശം കേരളാ കോൺഗ്രസുകാരെ ചൊടിപ്പിച്ചു. റോഡിന്റെ വികസനം തടസപ്പെടുത്തിയത് മാണി സി കാപ്പനെന്നും ആരോപണം

മാണി സാറിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ഉഴവൂർ വിജയന്റെ  പഴയ പരാമർശവും ചർച്ചയ്ക്കിടെ ചിരി പടർത്തി ( ബെൻസിടിച്ചാണ് മരിച്ചത് ) മറുപടിയായി ഇക്കുറി മരണം സ്കൂട്ടർ ഇടിച്ചായിരിക്കുമെന്നുള്ളത്). പാലാരിവട്ടം ,ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയിൽ ഉയർന്നു വന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...