പുതിയ കേരളത്തിന് അവസരങ്ങളുടെ കാലമോ?

conclave-05-09-19
SHARE

കേരളത്തിന്റെ ഭാവി വികസനത്തിന്റെ ദിശാ സൂചികയായി ‘പുതു കേരളത്തിന് ഇത് അവസരങ്ങളുടെ നിമിഷം’ സംവാദം. പരിസ്ഥിതിക്കു കൂടി പ്രാധാന്യം നൽകിയുള്ള വികസന പദ്ധതികളാണ് ആവിഷ്കരിക്കേണ്ടതെന്നു സംവാദം അഭിപ്രായപ്പെട്ടു.

മന്ത്രി തോമസ് ഐസക്: കേരളത്തിന്റെ വികസന മാതൃകയിൽ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. 15 വർഷത്തിനുള്ളിൽ അതിന്റെ പ്രതിഫലനമുണ്ടാകും. സാമൂഹിക, സാമ്പത്തിക നീതി ഉറപ്പു വരുത്തി വളർച്ച കൈവരിക്കുകയാണു ലക്ഷ്യം.

അരുണ സുന്ദർരാജൻ, മുൻ ടെലികോം സെക്രട്ടറി: മാനവ വിഭവ ശേഷി വികസനത്തിനാണു നമ്മൾ നിക്ഷേപം നടത്തേണ്ടത്. പരിസ്ഥിതി സൗഹൃദമായ ജീവിതവും അടിസ്ഥാന സൗകര്യ വികസനവുമാണു നമുക്കു വേണ്ടത്. 

വിജു ജേക്കബ്, മാനേജിങ് ഡയറക്ടർ, സിന്തൈറ്റ് ഇൻഡസ്ട്രീസ്: കേരളം വളരുന്നുണ്ട്. എന്നാൽ, അത് യഥാർഥ ദിശയിലാണോയെന്നതാണു പ്രധാനപ്പെട്ടത്. അടിമാലി മുതൽ മൂന്നാർ വരെ കേബിൾ കാർ പദ്ധതി നടപ്പാക്കണം. 

അദീബ് അഹമ്മദ്, മാനേജിങ് ഡയറക്ടർ, ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച്: പ്രകൃതിയെക്കൂടി കണക്കിലെടുത്തു കേരളത്തിന്റെ ഓരോ സ്ഥലത്തും നടത്താൻ കഴിയുന്ന പദ്ധതികളെക്കുറിച്ചു സർക്കാരിനു വ്യക്തമായ രൂപം വേണം. ഏകജാലക സംവിധാനം തൃപ്തികരമല്ല.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...