മതം മനുഷ്യനേക്കാള്‍ വളര്‍ന്നോ? വിശ്വാസമാണോ എല്ലാം..?

03
SHARE

രാജ്യത്തെ സാമൂഹിക നവോത്ഥാനത്തിൽ വിശ്വാസത്തിനുള്ള പങ്കിൽ ഊന്നിയായിരുന്നു ‘എത്രത്തോളം വിശ്വസിക്കാം’ എന്ന സംവാദം. വിശ്വാസങ്ങൾ വേണമെന്നും എന്നാൽ അതിന്റെ പേരിലുള്ള അക്രമങ്ങൾ പ്രോൽസാഹിപ്പിക്കരുതെന്നും സംവാദത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മന്ത്രി കെ.ടി. ജലീൽ: മതത്തിനു വേണ്ടി മരിക്കാൻ ആർക്കും സാധിക്കും. എന്നാൽ, വിശ്വാസങ്ങൾക്ക് അനുസരിച്ച് ജീവിക്കാനാണ് ഇപ്പോൾ ആളില്ലാത്തത്. ഇപ്പോഴത്തേതിനെക്കാൾ നല്ല വിശ്വാസികളായിരുന്നു നമ്മുടെ പൂർവികർ. എന്നാൽ, അവർക്കിടയിൽ കലാപങ്ങളുണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ വിശ്വാസം തൊലിപ്പുറത്തു മാത്രമാണ്; ആത്മാവിലേക്ക് ഇറങ്ങിച്ചെന്നിട്ടില്ല.

എൻ.കെ. പ്രേമചന്ദ്രൻ എംപി: ഇന്ത്യയെ പോലെ ബഹുസ്വരത നിലനിൽക്കുന്ന സമൂഹത്തിൽ വിശ്വാസത്തെ ഇല്ലാതാക്കി മുന്നോട്ടു പോകാനാവില്ല. സ്വാതന്ത്ര്യ സമരത്തിൽ പോലും വിശ്വാസത്തെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിന്റെ നൻമയോ തിൻമയോ നോക്കിയല്ല, വോട്ട് ബാങ്ക് നോക്കിയാണ് ഇപ്പോൾ നിലപാടുകളെടുക്കുന്നത്. 

ആർ. ബാലശങ്കർ, മുൻ എഡിറ്റർ, ഓർഗനൈസർ: രാജ്യത്തു നടന്ന നവോത്ഥാന പ്രവർത്തനങ്ങളെല്ലാം വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നു. അതിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഒരു പങ്കുമുണ്ടായിരുന്നില്ല. വിശ്വാസത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതു സിപിഎം നേരിടുന്ന വെല്ലുവിളിയാണ്. ബിജെപി ഒരിക്കലും വിശ്വാസത്തെ ചൂഷണം ചെയ്തിട്ടില്ല. 

എസ്. ശാരദക്കുട്ടി, എഴുത്തുകാരി: സ്ത്രീകളെ തങ്ങളുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുകയാണു മത, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചെയ്തത്. രാഷ്ട്രീയ പ്രബുദ്ധതയുണ്ടായിരുന്നെങ്കിൽ ശബരിമല വിഷയം ഈ രീതിയിലേക്ക് മാറില്ലായിരുന്നു.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...