ഇഞ്ചോടിഞ്ച് പോരാട്ടം; ഒടുവിൽ ഇംഗ്ലണ്ട് നേടി ലോകകപ്പ്

erf
SHARE

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കള്‍. സൂപ്പര്‍ ഓവറിലേയ്ക്ക് നീണ്ട മല്‍സരത്തില്‍ത വീണ്ടും സ്കോര്‍  സമനിലയില്‍ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ജേതാക്കളായത്. അവസാന ഓവറില്‍  മാ‍ര്‍ട്ടിന്‍ ഗപ്റ്റിലിന്‍റെ ത്രോ ബെന്‍ സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ബൗണ്ടറിയിലേക്ക് പോയതാണ് മല്‍സരത്തില്‍ നിര്‍ണായകമായത്.  ഓവര്‍ ത്രോ അടക്കം ആറു റണ്‍സ് ആ ബോളില്‍ പിറന്നത് ന്യൂസിലന്‍ഡില്‍ നിന്ന് വിജയം തട്ടിയെടുത്തു.  ബെന്‍ സ്റ്റോക്സ് കളിയിലെ േകമനായപ്പോള്‍, ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയിന്‍ വില്യംസനാണ് ടൂര്‍ണമെന്‍റിലെതാരം. 

44 വർഷത്തെ കാത്തിരിപ്പിനു അവസാനമായി. ഇംഗ്ലണ്ടിന് ക്രിക്കറ്റ് ലോകകപ്പ്! 1975ലെ കന്നി ലോകകപ്പ് ഫൈനലിൽ, ഇതേ ലോഡ്സ് മൈതാനത്താണ് ഇംഗ്ലണ്ടിന് കപ്പ് വഴുതിപ്പോയത്. ജയപരാജയങ്ങൾ പലവട്ടം മാറി മറിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ നിശ്ചയദാർഢ്യമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചെടുത്തത്. 49 ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിന് ബൗണ്ടറി ലൈനില്‍ പറ്റിയ പിഴവാണ് ഇംഗ്ലണ്ടിന്‍റെ വിധി മാറ്റിയെഴുതിയത്. ബെന്‍ സ്റ്റോക്സിന്‍റെ ക്യാച്ച് കയ്യിലൊതുക്കുനനതില്‍ ബോള്‍ട്ടിന് പിഴച്ചു.  അവിടുന്ന് ബെന്‍ സ്റ്റോക്സ് മല്‍സരം സമനിലയിലേക്ക് എത്തിക്കുകയും സൂപ്പര്‍ ഓവറില്‍ നാടകീയമായി ടീമിനെജയിപ്പിക്കകയും ചെയ്തു. ന്യൂസീലന്‍ഡിന്‍റെ 241 റണ്‍സ് തേടിയിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത അന്‍പത് ഓവറില്‍ 241 റണ്‍സിന്‍ പുറത്തായി. തുടര്‍ന്നാണ് മല്‍സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. 

സൂപ്പര്‍ ഓവറില്‍ ബട്ട്്ലറും സ്റ്റോക്സും രണ്ട് ബൗണ്ടറികളടക്കം നേടിയത് വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സ്. മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന് വേണ്ടി ഗപ്റ്റിലും ജിമ്മി നീഷവും ക്രീസിലെത്തി. മൂന്നാം പന്ത് സിക്സര്‍പറത്തി നീഷം പ്രതീക്ഷ നല്‍കി. അവസാന പന്തില്‍ ന്യൂസീലന്‍ഡിന് വേണ്ടിയിരുന്നത് രണ്ട് റണ്‍സ്. പക്ഷെ രണ്ടാം റണ്‍സിനായി ഓടവേ ഗപ്റ്റില്‍ റണ്‍ഔട്ടായി. സൂപ്പര്‍ ഓവറും സമനിലയിലായതോടെ കൂടുതല്‍ ബൗണ്ടറികളുടെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ട് ലോകകപ്പ് ജേതാക്കളായി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണു സൂപ്പർ ഓവറിലും വിജയിയെ നിശ്ചയിക്കാൻ പറ്റാത്തതിനാൽ ബൗണ്ടറികളുടെ കണക്ക് കാര്യമായത്.   24 ബൗണ്ടറികളും രണ്ട് സിക്സും ഇംഗ്ലണ്ട് താരങ്ങള്‍ അടിച്ചെടുത്തപ്പോള്‍, 14 ബൗണ്ടറികളും രണ്ട് സിക്സുമാത്രമാണ് കീവിസ് ഇന്നിങ്സിലുണ്ടായത്. ഇംഗ്ലണ്ടിന് ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും മികച്ച തുടക്കമാണ് നല്‍കിയത്. ന്യൂസീലന്‍ഡ് ബോളര്‍മാരെ വിഷമിച്ചാണെങ്കിലും ഇരുവരും നേരിട്ടു. 17 റണ്‍സെടുത്ത ജേസണ്‍ റോയി ആദ്യം പുറത്തായപിന്നീട് ന്യൂസീലന്‍ഡ് ബോളര്‍മാരുടെ ലെങ്തും ബൗണ്‍സും നേരിടാന്‍ വിഷമിച്ച് ബെയര്‍സ്റ്റോയും റൂട്ടും വിക്കറ്റുകള്‍ സമ്മാനിച്ച് മടങ്ങി. 

അനാവശ്യഷോട്ടിന് മുതിര്‍ന്ന ഒയിന്‍ മോര്‍ഗനെ പുറത്താക്കാന്‍ ലോക്കി ഫെര്‍ഗൂസന്‍ എടുത്തത് അതിമനോഹരമായ ക്യാച്ച്. അഞ്ചാം വിക്കറ്റില്‍ ജോസ് ബട്ട്ലറും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെയെത്തിച്ചത്. പതുക്കെയാണെങ്കിലും ഇരുവരും ശ്രദ്ധയോടെ ന്യൂസീലന്‍ഡ് ബോളര്‍മാരെ നേരിട്ടു. അര്‍ധസെഞ്ചുറി നേടിയ ബട്ട്ലര്‍ സ്കോറിങ് വേഗത്തിലാക്കാനുള്ളശ്രമത്തില്‍ പുറത്തായി. 

45–ാം ഓവറിൽ ബട്‌ലറെ മടക്കി ലോക്കി ഫെര്‍ഗൂസനാണ് കിവീസിനു നിർണായക ബ്രേക്ക് സമ്മാനിച്ചത്. ക്രിസ് വോക്സിനെയും ഫെർഗുസൻതന്നെ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും ബെൻ സ്റ്റോക്സിലായി പിന്നീട് വാലറ്റക്കാരുടെ േചര്‍ന്ന് മല്‍സരം മുന്നോട്ട് കൊണ്ടുപോയ സ്റ്റോക്സിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 15 റണ്‍സാണ്. 

ഭാഗ്യത്തിന്‍റെ അകമ്പടിയില്‍ വാലറ്റത്തെ കൂട്ടുപിടിച്ചു പൊരുതിയ സ്റ്റോക്സ് ഇന്നിങ്സിന്റെ അവസാന പന്തിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ സമനില സമ്മാനിച്ചു. പീന്നീട് കണ്ടത് സൂപ്പര്‍ ഓവറിലൂടെയുള്ള ജയം. നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡിനും കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഗപ്റ്റിലും നിക്കോള്‍സും നന്നായി തുടങ്ങിയെങ്കിലും പത്തൊന്‍പത് റണ്‍സെടുത്ത ഗപ്റ്റില്‍ ആദ്യം പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റില്‍ കെയിന്‍വില്യസണും ഹെന്‍‍റി നിക്കോള്‌സും ചേര്‍ന്ന് നേടിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ടീമിന് നിര്‍ണായകമായി. നിക്കോൾസ് 55ഉം വില്ല്യംസൺ 30 ഉം റൺസെടുത്ത് പുറത്തായി. കൃത്യമായ ഇടവേളകളില്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ന്യൂസീലന‍്‍ഡ് ബാറ്റ്സ്മാന്‍മാര്‍ പരുങ്ങലിലായി. 47 റണ്‍സെടുത്ത ടോം ലാഥവും  19 റണ്‍സെടുത്ത ജിമ്മി നീഷവും ചേര്‍ന്നാണ് ടീമിന്‍റെ സ്കോര്‍ 200 കടത്തിയത്. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റും ക്രിസ് വോക്സും മൂന്ന് വീതം വിക്കറ്റ് വീഴ്തതി. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...