സംരക്ഷകന്‍ തന്നെ അന്തകനായി; ആ ഇരട്ടമരണത്തിന്‍റെ കഥ

murder-crime34
SHARE

ഭാര്യയെയും കുട്ടികളേയും നോക്കാന്‍ കൂട്ടുകാരനെ ഏല്‍പ്പിച്ച  വിദേശത്തുള്ള ഒരു ഭര്‍ത്താവ്....രക്തബന്ധം പോലും മറന്ന് പീഡനങ്ങള്‍ അരങ്ങേറുന്ന ഈ കാലത്ത്  അതുതന്നെ സംഭവിച്ചു..യുവതിയും കൂട്ടുകാരനുമായി അടുത്തു..പിന്നെ ദുരന്തം.....സംരക്ഷകന്‍ തന്നെ അന്തകനായി.....ആ ഇരട്ടമരണത്തിന്‍റെ കഥയാണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്‍.

കൊട്ടാരക്കര കോട്ടാത്തല     സ്വദേശി രാജന്‍റെ വീടിന് പുറകില്‍  ഇപ്പോള്‍ ഒരു കുഴിമാടമുണ്ട്... ഇളകിയ മണ്ണ് ഉറച്ചിട്ടില്ല...കുഴിമാടത്തിലെ പൂക്കള്‍ അഴുകിത്തുടങ്ങിയിരിക്കുന്നു...ആ കുഴിക്കുള്ളില്‍ മണ്ണിനോട് ചേരുന്നത് ഒരു യുവതിയാണ്...വെറുതെ ഒരു യുവതിയെന്ന് പറഞ്ഞുപോകാനാകില്ല..പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുടെ അമ്മ.

സ്മിത...ഈ കുഞ്ഞുങ്ങള്‍ കുഴിമാടത്തിലെത്തി ദിവസവും ചോദിക്കും..എന്തിനാണമ്മേ ഞങ്ങളെ തനിച്ചാക്കി പോയതെന്ന്...ഞങ്ങളോടൊന്നും പറയാതെ ,,മനസില്‍ സൂക്ഷിച്ചുവെച്ച രഹസ്യങ്ങള്‍ .....കൈപിടിക്കേണ്ട പ്രായത്തില്‍ കുഴിമാടത്തില്‍ കൈകൂപ്പാന്‍ എന്തിനാണമ്മേ ഞങ്ങളെ തള്ളിവിട്ടത്...

പരിഭവങ്ങളുടെ കെട്ടുപൊട്ടിച്ചാലും അമ്മ ഒന്നും അറിയുന്നില്ലെന്ന്  ഈ കുരുന്നുകള്‍ക്കറിയാം..എങ്കിലും അമ്മയെ ഈ മഴയത്ത് തനിച്ച് കിടത്താന്‍ ഈ കുരുന്നുകള്‍ക്കാകുന്നില്ല.

  

സ്മിത..വയസ് 32 രണ്ട്.. ഈ പ്രായത്തില്‍ സ്മിത ഈ കുഴിമാടത്തിലേക്ക് എത്തിയതിന്‍റെ കാരണങ്ങളാണ് അറിയേണ്ടത്..ഭര്‍ത്താവ്  ദീപേഷ്...മൂന്നിലും ആറിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളേയും ഭാര്യയെ ഏല്‍പ്പിച്ച് ഖത്തറിലേക്ക് പോയതായിരുന്നു ദീപേഷ്. പക്ഷേ ചതിവലക്കുള്ള വഴിയെന്ന പോലെ കൂട്ടുകാരനും ബന്ധുവുമായ സനീഷിനെ വീടുനോക്കാന്‍ ഏല്‍പ്പിച്ചു..ഒരുഭര്‍ത്താവും ചെയ്യാത്ത പ്രവൃത്തി...എന്നിട്ടും കഴിഞ്ഞില്ല.. തന്‍റെ അടുത്തബന്ധുവാണ് സനീഷെന്ന് എല്ലാവരേയും വിശ്വസിപ്പിക്കുകയും ചെയതു ദീപേഷ്. ..ഇതോടെ ദീപേഷിന്‍റെ സ്ഥാനത്ത് സ്മിത പതിയെ സനീഷിനെ പ്രതിഷ്ഠിച്ചു തുടങ്ങി..

സ്മിതയുടെ വീട്ടില്‍ നിന്ന് അധികം ദൂരത്തിലല്ലാതെ തന്നെ വാടകവീട്ടിലായിരുന്നു സ്മിതയും രണ്ട് കുട്ടികളും....വീടുവിട്ടു നിന്ന അവരെ നോക്കാന്‍ അഛനും അമ്മയ്ക്കും സമയം കിട്ടിയതുമില്ല. ..സ്മിത  മരിച്ചെന്ന വിവരം അറിഞ്ഞതോടെ പൊലീസും നാട്ടുകാരും കൊട്ടാരക്കര താലൂക്ക് ആശൂപത്രിയിലേക്ക് എത്തി....എന്തായിരുന്നു മരണ കാരണം..എല്ലാവരുടേയും ചോദ്യം ഒരുപോലെ..പരിശോധനയില്‍ സ്മിതയുടെ കഴുത്തില്‍ രക്തം..ഇതോടെ പൊലീസ് കൊലപാതക സാധ്യത ഉറപ്പിച്ചു...ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് ...വിശദമായ പരിശോധന.

സനീഷ്...ആ പേരിലുടക്കി എല്ലാവരും..സ്മിതയുടെ വീട്ടില്‍ സ്ഥിരമായി വന്നുപോയിരുന്ന സനീഷ് തലേന്ന് രാത്രിയും അവിടെയുണ്ടായിരുന്നതായി കുട്ടികളും മൊഴി നല്‍കി..അതോടെ സംശയം സനീഷിലേക്ക് നീണ്ടു..ജില്ലയിലുടനീളം സനീഷിനുവേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി...പക്ഷേ 

സ്മിതയെ കൊലപ്പെടുത്തി സനീഷ് രക്ഷപെട്ടു എന്നതായിരുന്നു ആദ്യവിവരം..പക്ഷേ വിശദമായ പരിശോധനയില്‍ മുറിയില്‍ തൂങ്ങിമരിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. കഴുത്തിലുണ്ടായ മുറിവ് തുണികൊണ്ട് കെട്ടുമുറുകിയപ്പോള്‍ ഉണ്ടായതാണെന്നും തെളിഞ്ഞു...സ്മിതക്ക് അപകടം പിണഞ്ഞ വിവരം സുഹൃത്തുക്കളെ വിളിച്ചറിയിച്ചതും സനീഷ് തന്നെ...

സ്മിതയുടെ മൃതദേഹം താലൂക്ക് ആശുപത്രയില്‍  പരിശോധനകള്‍ക്ക് വിധേയമാക്കുമ്പോഴേക്കും കോളജ് ജംക്്ഷനിലെ റയില്‍വേ ട്രാക്കില്‍ ഒരു യുവാവിന്‍റെ അജ്ഞാത ജഡം കണ്ടെത്തി..അത്  പൊലീസും നാട്ടുകാരും അന്വേഷിക്കന്ന സനീഷാണെന്ന് കണ്ടെത്താന്‍ അധികസമയം എടുത്തില്ല...വീട്ടിലെത്തിയ ആര്‍ക്കും സ്മിതയുടെ മരണം വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല..പതിയെ സനീഷും സ്മിതയും തമ്മിലുള്ള ബന്ധം പുറത്തുവന്നു...പൊലീസ് നടത്തിയ വിശദമായ പരിശോധനയില്‍ മരണം ആത്മഹത്യയാണെന്നും തെളിഞ്ഞു..എങ്കിലും ദുരൂഹതകള്‍ നിറഞ്ഞ ആ ഇരട്ടമരണങ്ങള്‍ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ...

ഖത്തറിലേക്ക് പോയ സ്മിതയുടെ ഭര്‍ത്താവ് ദീപേഷ് സനീഷിനെ വീട് ഏല്‍പ്പിക്കുന്നതിന് മുമ്പേ ഇരുവരും അടുപ്പത്തിലായിരുന്നു. അതേ സനീഷിനെ തന്നെ ഭാര്യയേയും കുഞ്ഞുങ്ങളേയും ഏല്‍പ്പിച്ച് ഭര്‍ത്താവ് പോയി..സനീഷ് വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി...വാടകക്ക് വീട് എടുത്തതും സനീഷ് തന്നെ ..സ്മിതയുടെ കുഞ്ഞാങ്ങളയെന്ന് ദീപേഷും വീട്ടുടമയെ വിളിച്ച് അറിയിച്ചതോടെ സംശയം അകന്നു..രാത്രികാലങ്ങളിലും പകലും സനീഷ് വീട്ടില്‍ തങ്ങിയിരുന്നു..ബൈക്ക് സമീപത്ത് വീടിനടുത്ത് നിര്‍ത്തിയിട്ട് സ്മിതയുടെ വീട്ടിലെത്തും..അന്നും രാത്രി സനീഷ് സ്മിതയുടെ വീട്ടിലുണ്ടായിരുന്നു...പക്ഷേ പതിവിലും വിപരീതമായിരുന്നു ആ രാത്രി..

സനീഷിന്‍റെ വിവാഹനിശ്ചയം തൊട്ടടുത്ത ഞായറാഴ്ച നടക്കാനിരിക്കുകയായിരുന്നു..ഇതേചൊല്ലി സ്മിത വഴക്കുണ്ടാക്കി...ഇക്കാര്യം കുഞ്ഞുങ്ങളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്..വഴക്കിനൊടുവില്‍ ഹാളില്‍ തന്നെ സെറ്റിയില്‍ സനീഷ് കിടന്നു..തൊട്ടടുത്ത കട്ടിലില്‍ സ്മിതയും കിടന്നെങ്കിലും മരണത്തിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു...സനീഷ് വിവാഹനിശ്ചത്തില്‍ നിന്ന് പിന്‍തിരിയില്ലെന്ന് ഉറച്ചനിലപാട് എടുത്തതോടെ മക്കളേയും ഭര്‍ത്താവിനേയും മറന്ന് സനീഷിനെ പാഠംപഠിപ്പിക്കല്‍ മാത്രമായി സ്മിതയുടെ മനസില്‍...

പുലര്‍ച്ചെ അടുക്കളക്ക് സമീപത്തെ മുറിയില്‍ കമ്പിയില്‍ തുണിയില്‍ സ്മിത തൂങ്ങി..ബഹളം കേട്ട് ഒാടിയെത്തിയ സനീഷ്  അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് തുണിമുറിച്ച് സ്മിതയെ താഴെയിറക്കി കട്ടിലില്‍ കിടത്തി. ഇതിനിടെ തന്നെ നൈലോണ്‍ തുണി കഴുത്തില്‍ മുറുകി സ്മിതക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു....സ്മിതയെ കട്ടിലില്‍ കിടത്തി ബെഡ് ഷീറ്റ് ശരീരത്തിലേക്ക് ഇട്ട് മക്കളെ അറിയിക്കാതെ സനീഷ് ഇറങ്ങിയോടി...

ഇതിനിടെ സ്മിതയുടെ കൂട്ടുകാരിയുടെ ഫോണില്‍ വിളിച്ച്  സ്മിതക്ക് വയ്യെന്നും  വീട്ടിലേക്ക് ഉടന്‍ ചെല്ലണമെന്നും അറിയിച്ചു...പിന്നെ കൊല്ലം ലക്ഷ്യമാക്കി  ബൈക്കോടിച്ചു..ഇതിനിടെ സ്മിത മരിച്ച വാര്‍ത്ത പ്രചരിച്ചു...ഇനി തിരിച്ച് വരവില്ലെന്ന് ഉറപ്പിച്ച സനീഷ്  ജീവനൊടുക്കാന്‍ തീരുമാനിച്ചു..കോളജ് ജംക്്ഷനില്‍ പാളത്തില്‍ ട്രെയിന്‍ കാത്തു നിന്നു..എല്ലാം അവസാനിപ്പിക്കാനായി..ആരും തന്നെ തിരിച്ചറിയുന്നില്ലെന്നും സനീഷ് ഉറപ്പാക്കി...ആര്‍ക്കും പിടികൊടുക്കാതെ തൊട്ടടുത്ത ട്രെയിനിനുമുന്നില്‍ ചാടി സനീഷും  ആ യാത്രയില്‍ സ്മിതക്കൊപ്പം കൂടി... 

ദിവസവും സംഭവിക്കുന്ന   നൂറുകണക്കിന് മരണങ്ങള്‍ക്കൊപ്പം ഇതും അലിഞ്ഞുതീരും..ദുരന്തജീവിത്തിന് ഇരകളായി രണ്ട് കുരുന്നുകള്‍ ..ദുരന്തത്തിലേക്ക് മക്കളെ കൂടെകൂട്ടിയില്ലല്ലോ എന്ന് ആശ്വസിക്കാം. എന്നാലും ഒരു കുടുംബത്തെ കുട്ടികളെ അങ്ങനെ എല്ലാം പാതിയില്‍ ഉപേക്ഷിച്ചാണ് സൗമ്യയുടെ യാത്ര..

ഈ കുരുന്നുകള്‍ കണ്ണു തുറപ്പിക്കണം.. .ഇനിയും ചതിവലകള്‍ തീര്‍ക്കാന്‍ അവസരം കൊടുക്കരുത്.....കൂട്ടുകാരനെ കൂട്ടുകാരനായും ബന്ധുവിനെ ബന്ധുവായും നിര്‍ത്താന്‍ പഠിക്കണം...അല്ലെങ്കില്‍ സ്മിതയും സനീഷും  മറ്റുകഥാപാത്രങ്ങളായി   വീണ്ടും  വരും.. 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...