മഴകളിച്ചു; ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ഡക്വര്‍ത്ത് ലൂയിസ് നിയമം

worldcup
SHARE

മഴകാരണം ഇന്നലെ മല്‍സരം വെട്ടിച്ചുരുക്കിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായേനെ. ഡക്്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 20 ഓവറാക്കിയാല്‍ ഇന്ത്യയുടെ വിജയലക്ഷ്യം 148 റണ്‍സായി പുനര്‍നിര്‍ണയിക്കുമായിരുന്നു .  ഈ സാഹചര്യത്തില്‍ മല്‍സരം റിസര്‍വ് ദിനത്തിലേയ്ക്ക് മാറ്റുന്നതിനോടായിരുന്നു ടീം ഇന്ത്യയ്ക്കും താല്‍പര്യം  

റിസര്‍വ് ദിനത്തിലേയ്ക്ക് മല്‍സരം നീട്ടിയത് ഇന്ത്യയ് ഗുണമായി . ഡക്‍വര്‍ത്ത്  നിയമപ്രകരം കളി തുടര്‍ന്നിരുന്നെങ്കില്‍ 35 ഓവറാക്കി ചുരുക്കിയാല്‍ ഇന്ത്യന്‍ വിജയലക്ഷ്യം 209 റണ്‍സ്  25 ഓവറാക്കിയാല്‍ 172 റണ്‍സ് . 20 ഓവറാണെങ്കില്‍ ഇന്ത്യ നേടേണ്ടിയിരുന്നത്  7.40 ശരാശരിയില്‍ 148 റണ്‍സ് . അതായത് നാലുറണ്‍സ് ശരാശരിക്ക് താഴെ കീവീസ് ഇന്നിങ്സ് നിയന്ത്രിച്ചുനിര്‍ത്തിയ ഇന്ത്യയോടുള്ള അനീതിയാകുമായിരുന്നു ഡക്വര്‍ത്ത് ലൂയിസ് നിയമം .  മഴകളിതടസപ്പെടുത്തിയതോടെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയതും ‍ഡക്വര്‍ത്ത് ലൂയിസ് നിമയമാണ് .

രണ്ടുതവണ ഗ്രൗണ്ട് പരിശോധിച്ച ശേഷം പിച്ചില്‍ നിന്ന് കവര്‍ നീക്കിയതോടെ എത്രയോവര്‍ കളിക്കുമെന്നും വിജയലക്ഷ്യം എത്രയാകുമെന്നുമുള്ള ആകാംഷയിലായിരുന്നു ആരാധകര്‍ . ഡക്വര്‍ത്ത് ലൂയിസ് ട്വിറ്ററില്‍ ട്രെന്‍ഡില്‍ ലിസ്റ്റില്‍ എത്തില്‍ . 10.55തോടെ ഇരു ക്യാപ്റ്റന്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷം അംപയര്‍മാര്‍ മല്‍സരം റിസര്‍വ് ദിനത്തില്‍ പുരനാരംഭിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക ആശ്വാസമായത് .

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...