രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

budget-special-new
SHARE

രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കും. കാര്‍ഷിക, ഗ്രാമീണമേഖയ്ക്കും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും ബജറ്റില്‍ ഉൗന്നല്‍ പ്രതീക്ഷിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന് ധനമന്ത്രി പാര്‍ലമെന്‍റില്‍വെച്ച സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 

2025ല്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയാകുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യത്തിലേയ്ക്കുള്ള ബ്ലൂപ്രിന്‍റാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇതിന് വളര്‍ച്ച നിരക്ക് എട്ട് ശതമാനമാകണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കയറ്റുമതി ഉൗര്‍ജിതമാക്കണം. ധനക്കമ്മി 5.8 ശതമാനമായി. കൃഷി,ഫിഷറീസ്, മേഖലകളിലെ വളര്‍ച്ച 2.9 ശതമാനമാകും. 2020 സാമ്പത്തിക വര്‍ഷം നിക്ഷേപം ഉയരും. സാമ്പത്തിക രംഗത്തെ തളര്‍ച്ച താല്‍ക്കാലികമാണ്. ഇന്ധന വില കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 

കാര്‍ഷികമേഖലയ്ക്ക് കുതിപ്പേകാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ജലക്ഷാമം നേരിടാനും പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. ചെറുകിട വ്യവസായമേഖലയ്ക്കും തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനും നൈപുണ്യവികസനത്തിനും പരിഗണനയുണ്ടാകും. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും കൂടുതല്‍ നീക്കിവെച്ചേക്കും. ആദായനികുതി ഘടനയില്‍ മാറ്റങ്ങള്‍ വന്നേക്കും. ഒാഹരി വിറ്റഴിച്ച് കൂടുതല്‍ ധനസമാഹരണത്തിന് ബജറ്റില്‍ നിര്‍േദശമുണ്ടാകും. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ജനക്ഷേമ പരിപാടികള്‍ക്ക് പണം കണ്ടെത്തുകയെന്ന് കടമ്പയും ധനന്ത്രിക്ക് മുന്നിലുണ്ട്.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...