കരുത്തരായ അയൽക്കാരുടെ പോരാട്ടം ഇന്ന്; ഇംഗ്ലീഷ് റൺഫെസ്റ്റ്

fest
SHARE

ഈ ലോകകപ്പിലെ കരുത്തരായ അയല്‍ക്കാരുടെ പോരാട്ടം ഇന്ന് . സെമി ഉറപ്പിച്ച ഓസ്ട്രേലിയ, സെമിയുടെ പടി വാതില്‍ക്കല്‍ നില്‍ക്കുന്ന ന്യൂസിലന്‍ഡിനെ നേരിടും. ഈ മല്‍സരത്തില്‍ വിജയിച്ചാല്‍ ന്യൂസിലന്‍ഡിന് സെമി ഉറപ്പിക്കാം.

എതിരാളിക്കൊത്ത പോരാളിയാണ് ഓസ്ട്രേലിയക്ക് ന്യൂസിലന്‍ഡ്. കളിമികവിലും, താരപ്പെരുമയിലും ഇരുടീമും ഒപ്പത്തിനൊപ്പം നില്‍ക്കും. ഏഴു കളികള്‍ കഴിഞ്ഞപ്പോള്‍ ഇര ടീമും തോറ്റത് ഒറ്റത്തവണ മാത്രം. ഓസ്ട്രേലിയ ഇന്ത്യയോടും ന്യൂസിലന്‍ഡ് പാക്കിസ്ഥാനോടും. ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന ബാറ്റിങ് ബോളിങ് നിരകളാണ് രണ്ട് ടീമുകളുടെയും കരുത്ത്. കളിച്ച ഏഴില്‍ നാലു കളികളിലും ഓസ്ട്രേലിയന്‍ സ്കോര്‍ മൂന്നൂറു കടന്നു. നാലു മല്‍സരങ്ങളില്‍ എതിര്‍ടീമിലെ എല്ലാ താരങ്ങളെ പുറത്താക്കാന്‍ ഓസീസ് ബോളര്‍മാര്‍ക്കായി. വാര്‍ണറും ഫിഞ്ചും ഓപ്പണിങ്ങില്‍ നല്‍കുന്ന മികച്ച തുടക്കമാണ് ഓസ്ട്രേലിയയുടെ മുന്നേറ്റത്തിന്‍റെ അടിത്തറ. ആ ഉറച്ച അടിത്തറയില്‍ നിന്നാണ് ഓസീസ് മുന്നോട്ട് കുതിക്കുന്നതും. തുടര്‍ച്ചയായ അഞ്ച് കളികളില്‍ ഓപ്പണിങ്ങില്‍ വാര്‍ണറും ഫിഞ്ചും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പിന്നീടെത്തുന്ന ഉസ്മാന്‍ ഖവാജയും സ്മിത്തും മാക്സ്വെല്ലുമെല്ലാം മാരകഫോമിലാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് നയിക്കുന്ന ബോളിങ് ഡിപ്പാര്‍ട്ട്മെന്‍റ് മികച്ച ഫോമിലാണ്. 

സ്റ്റാര്‍ക്കാണ് ഈ ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റെടുത്തിരിക്കുന്നതും.   എതിരാളികളെ മൂന്നുറു കടക്കാന്‍ അനുവദിക്കാത്ത ബോളിങ് നിരയാണ് ന്യൂസിലന്‍ഡിന്‍റെയും ശക്തി. ലോക്കിയും ബോള്‍ട്ടും ഹെന്‍റിയും ചേര്‍ന്ന് ബാറ്റ്സമാന്‍മാരെ പൂട്ടും. ഒരു മല്‍സരത്തില്‍ പോലും എതിര്‍ ടീമിനെ മുന്നൂറു കടക്കാന്‍ ന്യൂസിലന്‍ഡ് അനുവദിച്ചിട്ടില്ല. എതിരാളികളെ പിന്തുടര്‍ന്ന് തോല്‍പിക്കുന്നതിലും കിവീസ് കഴിവു തെളിയിച്ചു കഴിഞ്ഞു. ന്യൂസിലന്‍ഡിന്‍റെ അഞ്ചില്‍ നാലു ജയവും രണ്ടാമത് ബാറ്റ് ചെയ്തപ്പോളായിരുന്നു. നായകന്‍ കെയ്ന്‍ വില്യംസണാണ് ബാറ്റിങ്ങില്‍ ടീമിന്‍റെ നട്ടെല്ല്. അതിവേഗം സ്കോറുയര്‍ത്തുന്ന വില്യംസണിന് ഗപ്റ്റിലും ഗ്രാന്‍ഡ്ഹോമും ടെയ്്ലറും മികച്ച പിന്തുണ നല്‍കുന്നു. ഒരേ മികവില്‍ നില്‍ക്കുന്ന രണ്ടു ടീമുകള്‍ ലോര്‍ഡ്സില്‍ ഏറ്റു മുട്ടുന്പോള്‍, ഈ ലോകകപ്പിന്‍റെ തന്നെ പോരാട്ടങ്ങളിലൊന്നാകും അത്.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...