ആരാണ് സൗമ്യ?, ആരാണ് അജാസ്?; എന്ത്, എങ്ങനെ സംഭവിച്ചു?

soumya-ajas-crime-story
SHARE

ആരാണ് സൗമ്യ.. അജാസ് എന്ന പേര് സൗമ്യയുമായി കൂട്ടിവായിക്കുന്നത് എന്തിനാണ്....ലോകത്തിന്‍റെ നെറുകയില്‍ അഭിമാനമായി മാറിയ കേരളപൊലീസിന് ഇത് എന്തുപറ്റി...സത്യമറിയണം..സത്യത്തില്‍ സംഭവിച്ചതെന്താണെന്നും ....

ഭയപ്പാടോടെ കാക്കിയുടുപ്പിനെ കണ്ട കാലം..പിന്നീട് ആ കാക്കി ജനമൈത്രിയുടെ വക്താക്കളായി...അപ്പോഴും കാക്കിക്കുള്ളിലെ കൊലയാളിയും അക്രമകാരിയും സുരക്ഷിതമായ ഇടത്താവളം കണ്ടെത്തുന്നുണ്ടായിരുന്നു....ആരുടേയും കണ്ണില്‍ പെടാതെ....കൊലയാളിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലം കാക്കി തന്നെയെന്ന് അവര്‍ തിരിച്ചറിഞ്ഞു... പറഞ്ഞു വരുന്നത് അജാസ് എന്ന പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ചാണ്...സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയെക്കുറിച്ചും...ഇരുവരും പൊലീസ് സേനയില്‍ ഇന്ന് ആരാണ് എന്നതിനെപ്പറ്റിയും ....

അജാസില്‍ നിന്ന് തുടങ്ങാം....പരീക്ഷകളെല്ലാം പാസായി സേനയില്‍ കയറിയ യുവാവ്.....ആര്‍ക്കും വലിയകുറ്റമൊന്നും പറയാന്‍ കഴിയാത്ത തരക്കേടില്ലാത്ത  പൊലീസ് ഉദ്യോഗസ്ഥന്‍. ..വിവിധമേഖലകളില്‍ ജോലി ചെയ്തു. ട്രെയിനിങ്ങിനിടെ അജാസിന്‍റെ കണ്ണ് സേനയിലെ സൗമ്യ എന്ന പൊലീസ് ഉദ്യോഗസ്ഥയില്‍ ഉടക്കി...സൗമ്യയുടെ സൗഹൃദം വളരെവേഗത്തില്‍ അജാസ് സ്വന്തമാക്കി. കുടുംബകാര്യങ്ങളില്‍ ഉള്‍പ്പെടെ സൗമ്യയുടെ  ഉപദേശകനും ഗാര്‍ഡിയനുമായി  അജാസ് വളരെ വേഗത്തില്‍ മാറി.. മൂന്നു കുട്ടികളുടെ അമ്മയായ സൗമ്യക്ക് സേനയില്‍ നിന്ന് തന്നെയുള്ള അജാസിന്‍റെ പിന്തുണ ആശ്വാസമായി.

ആ നല്ലകാലം മെല്ലെ മാറിത്തുടങ്ങി....അജാസിന്‍റെ സൗഹൃദം നിര്‍ബന്ധത്തിന് വഴിമാറി....സൗമ്യയുടെ നീക്കങ്ങളെല്ലാം ഇനി തന്നിലൂടെയേ നടക്കാവൂ എന്ന അജാസ് ശാഠ്യം പിടിച്ചതോടെ സൗമ്യ അസ്വസ്ഥമായി..സൗഹൃദത്തിന്‍റെ വേലിക്കെട്ടുകള്‍ ഭേദിച്ച് അജാസ് പിടിമുറുക്കിയതോടെ പുറത്തുകടക്കാന്‍ സൗമ്യ ശ്രമം തുടങ്ങി... പക്ഷേ അതിനുമുമ്പേ ആ കുരുക്ക് മുറുകിയിരുന്നു..... അജാസിന്‍റെ  പരിധിക്കുപുറത്തേക്ക് സൗമ്യ നീങ്ങാന്‍ തുടങ്ങിയതോടെ ആ കണ്ണുകള്‍ സൗമ്യയെ പിന്തുടരാന്‍ തുടങ്ങി.. സൗമ്യ പോലും അറിയാതെ..

പലകാരണങ്ങളും കണ്ടെത്തി അജാസ് സൗമ്യയുടെ വീട്ടില്‍ എത്തിയിരുന്നു. ബഹളം വെച്ചു.. ഭീഷണി മുഴക്കി.....  കാര്യങ്ങളെല്ലാം സൗമ്യ തന്‍റെ അമ്മയെ അറിയിക്കുന്നുണ്ടായിരുന്നു... പക്ഷേ ഒരിക്കല്‍ പോലും ഈ ഭീഷണികളൊന്നും പുറത്തു പറയാന്‍ സൗമ്യയുടെ അമ്മ തയാറാകാതിരുന്നതാണ് വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്... 

വലിയ കോലാഹലങ്ങള്‍ നടക്കുമ്പോഴും സൗമ്യ ഒന്നും പുറത്ത് പറഞ്ഞില്ല....അജാസ് വീട്ടില്‍ പലതവണ വന്നുപോയിട്ടും കൊലവിളി നടത്തിയിട്ടും ബന്ധുക്കള്‍ ആരും അറിഞ്ഞില്ല..അല്ലെങ്കില്‍ അറിയിക്കാതെ സൗമ്യയും അമ്മയും നോക്കി..നാണക്കേടില്ലാതെ പ്രശ്നം അവസാനിക്കുമെന്ന് സൗമ്യ പ്രതീക്ഷിച്ചു...ഉള്ളിലെ വലിയ കോലാഹലമൊന്നും പുറത്തറിയിക്കാതെ സൗമ്യ നോക്കി..പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ക്കുപോലും ഒന്നും പിടികിട്ടിയില്ല... സുരക്ഷയൊരുക്കാന്‍ കുട്ടികള്‍ക്ക് ദിവസവും പരിശീലനം നല്‍കിയ സൗമ്യക്ക് പക്ഷേ സ്വയം സുരക്ഷിതയാകാന്‍ കഴിഞ്ഞില്ല..അങ്ങപ്പുറത്ത്, കിലോമീറ്ററുകള്‍ക്കും അകലെ അരങ്ങൊരുകുയായിരുന്നു, ഒരു അരുംകൊലക്കായി......തന്‍റെ സൗഹൃദവലയത്തില്‍ നിന്ന് സൗമ്യ പുറത്തുകടക്കുമെന്ന് ഉറപ്പായതോടെ അജാസ് ഉറപ്പിച്ചു......സൗമ്യയെ തന്‍റെ ജീവിതത്തിനും ഈ ലോകത്തിനും പുറത്താക്കണം...

അന്നായിരുന്നു സൗമ്യയുമായുളള തന്‍റെ സൗഹൃദത്തിന്  അജാസ് വിലയിട്ട അവസാന ദിവസം... കൊല്ലണം...അതും അതിക്രൂരമായി ...ഇതായിരുന്നിരിക്കാം അജാസിന്‍റെ മനസില്‍... കൊലപാതകം ആസൂത്രണം ചെയ്തു.....വടിവാളും കത്തിയും സംഘടിപ്പിച്ചു...പോരാത്തതിന് രണ്ടു കുപ്പികളില്‍ പെട്രോളും കരുതി...എല്ലാ മുന്നൊരുക്കങ്ങളും മികച്ചൊരു കുറ്റവാളിയേപോലെ തന്നെ അജാസ്  ചെയ്തു..

രാവിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയശേഷം വൈകിട്ട് എത്താമെന്ന് പറഞ്ഞ് യാത്രതിരിച്ചത് ഒടുവിലത്തെ യാത്രയാണെന്ന്  കുട്ടികളോട് പറയാന്‍ സൗമ്യ മറന്നു... ഒരു തരത്തിലും തന്‍റെ കയ്യില്‍ നിന്ന്  സൗമ്യ രക്ഷപെടരുതെന്ന് ഉറപ്പിച്ച് അജാസ് രാവിലെ മുതല്‍ സൗമ്യയെ പിന്തുടര്‍ന്നു. കാറില്‍ പെട്രോളും  ആയുധങ്ങളുമായി.. ഒടുവില്‍ സൗമ്യയുടെ വീട്ടുമുറ്റത്തുവെച്ചുതന്നെ ആ കൃത്യം നടത്താന്‍ അജാസ് തീരുമാനിച്ചു...അതിഭീകര കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ ഇപ്പോഴും ആ നടുക്കുന്ന ഒാര്‍മകള്‍ക്ക് നടുവിലാണ്....

കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ സൗമ്യ അവിടെ വെച്ചുതന്നെ മരണത്തിന് കീഴടങ്ങി...പെട്രോള്‍ ഒഴിച്ചതും കത്തിച്ചതുമൊന്നും സൗമ്യ അറിഞ്ഞതേയില്ല...പൊള്ളലേറ്റ അജാസ് ആത്മഹത്യക്കു ശ്രമിച്ചു എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയാറാകുന്നില്ല.. പൊലീസിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല..കൊല്ലപ്പെട്ടതും കൊന്നതും പൊലീസുകാരാണെന്ന് അറിഞ്ഞതോടെ ഉന്നതഉദ്യോഗസ്ഥരും ഞെട്ടി..ദുരന്തമുഖത്തേക്ക് നാട് ഒഴുകിയെത്തി..

കൊലപാതകം അരുംകൊലയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ ഈ കൊലയിലേക്ക് എത്താതെ നിയന്ത്രിക്കാമായിരുന്നിട്ടും സൗമ്യയുടെ അമ്മ എന്തുകൊണ്ട് ഈ വിവരങ്ങള്‍ പുറത്തുപറഞ്ഞില്ല എന്ന ചോദ്യമാണ് ബന്ധുക്കളും ഉന്നയിക്കുന്നത്. ..

പൊലീസുകാരിയെ പട്ടാപ്പകല്‍ പൊലീസുകാരന്‍ വെട്ടിയും കുത്തിയും പെട്രോള്‍ ഒഴിച്ചും കൊന്നു എന്നതൊന്നും ആദ്യം ആരും വിശ്വസിച്ചില്ല...അത് സൗമ്യ അല്ലെന്ന് അവര്‍ വെറുതെ പറഞ്ഞു..സൗമ്യ ആകരുതേയെന്ന് മനസില്‍ പ്രാര്‍ഥിച്ചു...അമ്പതുശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്‍റെ  ജീവനും അധികം ആയുസില്ലെന്ന്  പൊലീസ് ഉറപ്പിച്ചു.. സൗഹൃദം നഷ്ടപ്പെടുമെന്നായപ്പോള്‍ നടത്തിയ കൊലയെന്ന അജാസിന്‍റെ മൊഴിയില്‍ അന്വേഷണം അവസാനിച്ചു... 

സൗമ്യയെക്കുറിച്ചും അജാസിനെക്കുറിച്ചുമുള്ള കഥകള്‍ വളരെവേഗം പരന്നു.....എന്നാല്‍ പ്രിയപ്പെട്ടവര്‍ക്ക് സൗമ്യ ഇപ്പോഴും പ്രിയങ്കരി തന്നെയാണ്....മായിക്കാന്‍ കഴിയില്ല ആ വിടവ്..അകാലത്തില്‍ പൊലിയാന്‍ മറ്റൊരു സൗമ്യ ഉണ്ടാകാതിരിക്കട്ടെ... 

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...