മോദി ഇനിയെന്ത് വാഗ്ദാനം ചെയ്യും? പ്രതിപക്ഷത്തിന്റെ റോളെന്ത്?

modi-programme
SHARE

നരേന്ദ്രമോദി സര്‍ക്കാരിന്റെ സെക്കന്റ് ഇന്നിങ്സിന് അടുത്ത വ്യാഴാഴ്ച തുടക്കം. തരംഗത്തോടെ വന്ന ഒരു സര്‍ക്കാര്‍ അതിലുംവലിയ തരംഗം തീര്‍ത്ത് അധികാരത്തുടര്‍ച്ച നേടുകയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയെത്തുന്ന ആ സര്‍ക്കാരിന് മുന്നില്‍ ആരാണ് പ്രതിപക്ഷം? ശക്തമായ ജനാധിപത്യത്തിലെ പ്രതിപക്ഷത്തിന്റെ പങ്ക് വ്യക്തമായി നിര്‍വചിക്കപ്പെട്ട ഒന്നാണല്ലോ. അപ്പോള്‍ മോദി സര്‍ക്കാര്‍ ടുവില്‍ പ്രതിപക്ഷത്തിന്റെ റോളെന്താണ്? സബ്കാ സാത് സബ്കാ വികാസ് വാഗ്ദാനംചെയ്ത സര്‍ക്കാര്‍ എത്രയാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നല്‍കിയത്? അടുത്ത അഞ്ചുവര്‍ഷത്തിന്റെ തുടക്കത്തില്‍ എന്താണ് അവര്‍ക്ക് പുതുതായി ഓഫര്‍ ചെയ്യാനുള്ളത്? ഒപ്പം ഇന്ധനവിലയും നോട്ടുനിരോധനവും റഫാല്‍ അഴിമതിയും ഉന്നയിക്കപ്പെട്ട തിരഞ്ഞെടുപ്പില്‍ അവിശ്വസനീയ വിജയം സര്‍ക്കാര്‍ നേടുമ്പോള്‍ ഈ ആക്ഷേപങ്ങള്‍ക്ക് ഇനി എത്രയാണ് പ്രസക്തി? 

MORE IN SPECIAL PROGRAMS
SHOW MORE