മതേതര സര്‍ക്കാര്‍ വിശ്വാസങ്ങളില്‍ ഇടപെടരുത്; രാജി സ്വന്തം ആഗ്രഹപ്രകാരം; കു‌മ്മ‍‍‍‍‌‌‌നം

kummanam3
SHARE

ശബരിമല പ്രശ്നത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കുമ്മനം രാജശേഖരന്‍. തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ചയാക്കുന്നത് ഇരുവരും ഭയക്കുന്നുവെന്നും കുമ്മനം മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല പ്രശ്നത്തില്‍ സര്‍ക്കാരും സി.പി.എമ്മും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടുകള്‍ ജനവിരുദ്ധമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇരുകൂട്ടരും ഒളിച്ചുകളിക്കുകയാണ്. 

തിരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ഉയരുക തന്നെ ചെയ്യും. 

ചര്‍ച്ച് ആക്ടും ദേവസ്വം ആക്ടും പാടില്ലെന്നും മതേതര സര്‍ക്കാര്‍ വിശ്വാസങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ആഗ്രഹപ്രകാരമാണ് സജീവ രാഷ്ട്രീയത്തില്‍ മടങ്ങിയതെന്നും കുമ്മനം വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE