പ്രതീക്ഷയുടെ തിരിതെളിയിച്ച് കേരള കാൻ

keralacan-4
SHARE

അർബുദത്തിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷയുടെ തിരിതെളിയിച്ച് മനോരമ ന്യൂസിന്റെ കേരള കാൻ. കാൻസറിനെ പേടിക്കേണ്ട എന്ന് മലയാളജനതയെ ഒറ്റക്കെട്ടായി പറയാൻ പ്രേരിപ്പിച്ച മനോരമന്യൂസിന്റെ പരിപാടി കേരള കാൻ വിജയകാരമായി മുന്നേറുകയാണ്. മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളുമായി കേരളകാൻ ജനങ്ങളിലേക്കെത്തുന്നു. 

കരുതലിന്റെയും പ്രതിരോധത്തിന്റെയും സന്ദേശവുമായി മനോരമ ന്യൂസ് കേരള കാൻ ദൗത്യം വടക്കൻ പറവൂരിലുമെത്തി. തേലത്തുരുത്തിൽ സംഘടിപ്പിച്ച കേരള കാൻ കാൻസർ നിർണയ ക്യാംപും പൊതുസമ്മേളനവും  പൊതുജന പങ്കാളിത്തത്താൽ സജീവമായി.

യുവചലച്ചിത്രനടൻ ആൻസനാണ്  തേലത്തുരുത്തിലെ കേരള കാൻ ദൗത്യത്തിന് തിരി കൊളുത്തിയത്.  മനസിനു കരുത്തുണ്ടെങ്കിൽ ശരീരത്തിന്റെ ഏതു രോഗാവസ്ഥയെയും തോൽപ്പിക്കാമെന്ന്   സ്വന്തം ജീവിതത്തെ ഉദാഹരിച്ച് ആൻസൻ പറഞ്ഞു. തുടർന്ന് നടന്ന കാൻസർ നിർണയ ക്യാമ്പിലെ സേവനങ്ങൾ  മുന്നൂറിലേറെ ഗ്രാമവാസികൾ പ്രയോജനപ്പെടുത്തി.

അർബുദ ചികിൽസാ ചെലവ് കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കുന്നതിലെ  ആശങ്കയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത വി.ഡി.സതീശൻ എംഎൽഎയ്ക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

മഹാപ്രളയത്തെ അതിജീവിച്ച നാടിന് അർബുദത്തെയും തോൽപ്പിക്കാമെന്ന ആത്മവിശ്വാസമാണ് കേരള കാൻ ബ്രാൻഡ് അംബാസിഡർ മഞ്ജു വാര്യർക്ക് പങ്കുവയ്ക്കാനുണ്ടായിരുന്നത്.

MORE IN SPECIAL PROGRAMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.